Fact Check
കനയ്യ കുമാർ രാഹുൽ ഗാന്ധിയെ ‘രാജാവിന്റെ മകൻ’ എന്ന് വിളിച്ചോ?
Claim
കനയ്യ കുമാർ രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു.
Fact
രണ്ടു വർഷം പഴക്കമുള്ള വീഡിയോയിൽ രാഹുൽ വിമർശനമില്ല
കനയ്യ കുമാർ രാഹുൽ ഗാന്ധിയെ രാജാവിന്റെ മകൻ എന്ന് വിശേഷിപ്പിച്ചുവെന്ന് അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ജനാധിപത്യത്തിൽ രാജാവിന്റെ മകൻ രാജാവാകില്ല. ഇന്ത്യൻ ചെ ഗുവേര, കന്നയ്യ കുമാർ. പാവം പപ്പു സാർ. വന്നുവന്ന് കന്നയ്യ കുമാർ വരെ ട്രോളിത്തുടങ്ങി,” എന്നാണ് പോസ്റ്റിലെ വിവരണം.
“ഒരു രാജാവിന്റെ മകൻ രാജാവാകില്ല, ജനാധിപത്യത്തിൽ ആരാണ് നമ്മെ ഭരിക്കേണ്ടതെന്ന് വോട്ടിലൂടെ തീരുമാനിക്കും, ഈ ജനാധിപത്യമാണ് ഇന്ത്യയുടെ അടിത്തറ,” എന്ന് ഒരു പരിപാടിയിൽ സംസാരിക്കവെ കനയ്യ കുമാർ പറയുന്നത് വെറലായ വീഡിയോയിൽ കേൾക്കാം.

ഇവിടെ വായിക്കുക: ഇന്ത്യയിൽ നടന്ന കൊലപാതകം എന്ന പേരിൽ പ്രചരിക്കുന്നത് ധാക്കയിൽ നിന്നുള്ളതാണ്
Fact Check/Verification
ഈ വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് ഞങ്ങൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2023 ജൂലൈ 28 ന് കനയ്യ കുമാർ ഫാൻ ക്ലബ് എന്ന യൂട്യൂബ് അക്കൗണ്ട് അപ്ലോഡ് ചെയ്ത ഒരു വീഡിയോ കണ്ടെത്തി.

2023-ൽ ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ യൂത്ത് കോൺഗ്രസ് കൺവെൻഷന്റെ വീഡിയോ ആയിരുന്നു ഇത്. ഏകദേശം 19 മിനിറ്റ് ദൈർഘ്യമുള്ള ആ വീഡിയോയിൽ, 17 മിനിറ്റ് ദൈർഘ്യമുള്ള വൈറലായ വീഡിയോ ഭാഗം ഞങ്ങൾ കണ്ടെത്തി.
ഈ പ്രസംഗം മുഴുവൻ ശ്രദ്ധാപൂർവം കേട്ടപ്പോൾ, ഏകദേശം 15 മിനിറ്റും 40 സെക്കൻഡും കഴിയുന്ന ഭാഗത്ത്, കനയ്യ കുമാർ ഇങ്ങനെ പറയുന്നു, “ആളുകൾ പലപ്പോഴും നമ്മോട് ചോദ്യങ്ങൾ ചോദിക്കാറുണ്ട്, നമുക്ക് പ്രത്യയശാസ്ത്ര ബോധമുള്ള പ്രവർത്തകരെ ലഭിക്കുന്നില്ല എന്ന്.”
“സർ, ഗാന്ധിയൻ പാതയുടെ സത്യത്തിന് ഒരു സാക്ഷ്യവും ആവശ്യമില്ല എന്നതാണ്, ഗാന്ധിയൻ പാതയിൽ നിങ്ങൾ സംസാരിക്കേണ്ടതില്ല എന്നതാണ് കാര്യം. പ്രവൃത്തിയാണ് നിങ്ങളുടെ ആശയവിനിമയത്തിന്റെ ഉപാധി. എല്ലാം നിങ്ങളുടെ പ്രവൃത്തിയിൽ കാണണം,” അദ്ദേഹം പറയുന്നു.
“ഒരു കാര്യം പറയാം, വളരെ വിലകൂടിയ ഷർട്ട് ധരിച്ച്, കട്ടിയുള്ള സ്വർണ്ണ നൂൽ ധരിച്ച്, 5 കോടി രൂപയുടെ കാർ ഓടിച്ച്, വേദിയിൽ നിന്ന് ദാരിദ്ര്യത്തെക്കുറിച്ച് ഒരു പ്രസംഗം നടത്തി ഞാൻ നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ? പ്രവൃത്തി ആശയവിനിമയമാണ്. നമ്മുടെ പ്രവൃത്തി നമ്മുടെ ആശയവിനിമയമാക്കണം,” അദ്ദേഹം കൂട്ടിചേർക്കുന്നു.
കനയ്യ കുമാർ തുടർന്നു പറയുന്നു, “ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു, എല്ലാവർക്കും വേണ്ടിയുള്ളതാണ്, എല്ലാവർക്കും വേണ്ടിയുള്ളതായിരിക്കുമെന്ന് ഞങ്ങളുടെ ആശയം വളരെ വ്യക്തമാണ്. ഇതാണ് ഞങ്ങളുടെ ദൃഢനിശ്ചയം.”
“ഈ രാജ്യത്ത് ജനിക്കുന്ന ഏതൊരു വ്യക്തിയും, അവന്റെ ജാതി എന്തുതന്നെയായാലും, അവന്റെ ലിംഗഭേദം എന്തുതന്നെയായാലും, അവന്റെ മതം എന്തുതന്നെയായാലും, ഈ രാജ്യത്തെ പൗരനാണെന്നും ഒരു പൗരനായിരിക്കുക എന്നതിനർത്ഥം ഒരു രാജാവിന്റെ മകൻ രാജാവാകില്ല എന്നുമാണ്,” അദ്ദേഹം തുടരുന്നു.
“ജനാധിപത്യത്തിൽ, നമ്മെ ആര് ഭരിക്കണമെന്ന് വോട്ടിലൂടെ തീരുമാനിക്കും, ഈ ജനാധിപത്യമാണ് ഇന്ത്യയുടെ അടിത്തറ, യൂത്ത് കോൺഗ്രസിലെ ഓരോ പ്രവർത്തകനും ഈ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ചെയ്യേണ്ടിവരും,” അദ്ദേഹം വ്യക്തമാക്കുന്നു.
2023 ജൂലൈ 27-ന് ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാറിന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തതിട്ടുണ്ടെന്നും ഞങ്ങൾ കണ്ടെത്തി. ആ വീഡിയോയുടെ 15-ാം മിനിറ്റിൽ വൈറലായ വീഡിയോ ഭാഗവും ഞങ്ങൾ കണ്ടെത്തി. ഈ മുഴുവൻ പ്രസംഗത്തിലും അദ്ദേഹം രാഹുൽ ഗാന്ധിയെ എവിടെയും ലക്ഷ്യം വച്ചിട്ടില്ല എന്നും ഞങ്ങൾ കണ്ടെത്തി.

ഇവിടെ വായിക്കുക: ‘ഫ്ലിപ്കാർട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോണുകൾ’ എന്ന ലിങ്ക് ഒരു തട്ടിപ്പാണ്
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളിൽ നിന്ന്, ഏകദേശം 2 വർഷം പഴക്കമുള്ള ഈ പ്രസംഗത്തിൽ, കനയ്യ കുമാർ രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചുകൊണ്ടല്ല സംസാരിക്കുന്നത് എന്ന് വ്യക്തമായി.
(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
Video Uploaded by Kanhaiya Kumar Fan Club YT account on 28th July 2023
Video streamed by IYC Facebook Page on 27th Jult 2023