Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ലഡാക്ക് വഴി ചൈന ഇന്ത്യയെ ആക്രമിച്ചാൽ, നാട്ടുകാർ അത് തടയില്ല, പകരം വഴി കാണിച്ചു കൊടുക്കുമെന്ന് സോനം വാങ്ചുക്ക് പറയുന്നത് വീഡിയോയിൽ കാണാം.
ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2024 മാർച്ചിൽ വാങ്ചുക്ക് നിരാഹാര സമരം നടത്തിയ സമയത്തേതാണ് വീഡിയോ, പൊതുജനങ്ങളുടെ നിരാശ ഉയർത്തിക്കാട്ടാൻ ഒരു പ്രാദേശിക ഹാസ്യനടനെ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇത് പറഞ്ഞത്.
ലഡാക്കിലെ ജനങ്ങൾ ചൈനീസ് അധിനിവേശത്തെ ചെറുക്കില്ല, മറിച്ച് “അവർക്ക് ഉള്ളിലേക്ക് വഴി കാണിച്ചുകൊടുക്കും” എന്ന് ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് പറയുന്നതായി വീഡിയോ സമൂഹ മാധ്യമ പ്ലാറ്റുഫോമുകളിൽ വൈറലായിട്ടുണ്ട്.
ലഡാക്കിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ പ്രചരിക്കുന്നത്. സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂൾ പദവിക്കും വേണ്ടിയുള്ള ആവശ്യങ്ങൾ ശക്തമായി, നടന്ന പ്രക്ഷോഭങ്ങൾ 2025 സെപ്റ്റംബർ 24 ന് അക്രമത്തിൽ കലാശിക്കുകയും തുടർന്ന് വാങ്ചുക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇവിടെ വായിക്കുക:നെതന്യാഹുവിനെ പ്രതിഷേധക്കാർ ആക്രമിച്ചുവെന്ന അവകാശപ്പെടുന്ന വീഡിയോയുടെ സത്യാവസ്ഥ
വൈറൽ ക്ലിപ്പ് ശ്രദ്ധാപൂർവ്വം വിശകലനം ചെയ്തപ്പോൾ, വാങ്ചുക്ക് ഇങ്ങനെ പറയുന്നത് ഞങ്ങൾ കേട്ടു, “ഇവിടെ ഒരു പ്രശസ്ത ഹാസ്യനടനുണ്ട്, ‘ചൈന അധിനിവേശം നടത്തുമ്പോൾ, ലഡാക്കിലെ ജനങ്ങൾ അവരെ തടയാൻ ജീവൻ ബലിയർപ്പിക്കുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യൻ സർക്കാർ നമുക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ, അടുത്ത തവണ അവർ വരുമ്പോൾ, ഞങ്ങൾ അവർക്ക് വഴി കാണിക്കും..’”
ഇത് വ്യക്തമായി തെളിയിക്കുന്നത് അദ്ദേഹം ഒരു പ്രാദേശിക ഹാസ്യനടനെ ഉദ്ധരിച്ചുവെന്നും അദ്ദേഹം സ്വയം നടത്തിയ പ്രസ്താവന അല്ലെന്നും ആണ്.
വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകളിൽ നടത്തിയ ഒരു റിവേഴ്സ് ഇമേജ് സെർച്ച്, 2024 മാർച്ച് 12 ന് വാങ്ചുക്കിന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ അപ്ലോഡ് ചെയ്ത വൈറൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പിലേക്ക് ഞങ്ങളെ നയിച്ചു.

അദ്ദേഹത്തിന്റെ പൂർണമായ വാക്കുകൾ ഇങ്ങനെയാണ്: “ഒരു വിരമിച്ച സൈനികൻ പറഞ്ഞു, പാകിസ്ഥാനുമായി നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുണ്ടെന്നും, യാതൊരു ശമ്പളവുമില്ലാതെ വെടിമരുന്ന് വഹിച്ചുകൊണ്ട് യുദ്ധക്കളത്തിലേക്ക് പോയ ലഡാക്കിൽ നിന്നുള്ള സിവിലിയൻ വളണ്ടിയർമാരാണ് സൈനികരേക്കാൾ മികച്ചതെന്ന് താൻ കണ്ടതായും പറഞ്ഞു. അതായത്, ലഡാക്കിൽ നിന്നുള്ള അത്തരം കഴിവുള്ള ആളുകൾ ഈ പർവതങ്ങളിൽ ഉണ്ട്. ലഡാക്ക് സ്കൗട്ടുകളെക്കുറിച്ച്, (അവരുടെ പ്രവർത്തന മികവിനെ കുറിച്ച് എന്ന് സൂചന) എന്താണ് പ്രത്യേകിച്ച് പറയേണ്ടത്.”
“ഇവിടെ ഒരു പ്രശസ്ത ഹാസ്യ നടനുണ്ട്, ‘ചൈന അധിനിവേശം നടത്തുമ്പോൾ, ലഡാക്കിലെ ജനങ്ങൾ അവരെ തടയാൻ ജീവൻ ബലിയർപ്പിക്കുന്നു. എന്നാൽ ഇപ്പോൾ, ഇന്ത്യൻ സർക്കാർ നമുക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ, അടുത്ത തവണ അവർ വരുമ്പോൾ, ഞങ്ങൾ അവർക്ക് വഴി കാണിക്കും..ഞങ്ങൾക്ക് സംരക്ഷണം ലഭിക്കാത്തപ്പോൾ ഞങ്ങൾ എന്തിനാണ് ജീവൻ ബലിയർപ്പിക്കേണ്ടത്?”
” ഇത് എന്തിന് പറഞ്ഞുവെന്ന് അറിയാൻ വേണ്ടി പോലീസ് അദ്ദേഹത്തെ ചോദ്യം ചെയ്തു. ‘ദൂതനെ കൊല്ലരുത്’ അതിനേക്കാൾ പ്രശ്നം പരിഹരിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. അവർ അവരുടെ നിരാശ പ്രകടിപ്പിക്കുകയാണ്; നിങ്ങൾ പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത്. ഇതെല്ലാം സർക്കാർ ഗൗരവമായി കാണണം. ലഡാക്കിലെ ജനങ്ങൾക്കിടയിലെ അന്യവൽക്കരണവും നിരാശയും ഇന്ത്യയ്ക്ക് നല്ലതല്ല,” അദ്ദേഹം തുടർന്നു പറയുന്നു.
അദ്ദേഹം ഇങ്ങനെ ഉപസംഹരിക്കുന്നു, “…ഇതിന്റെയെല്ലാം വെളിച്ചത്തിൽ, ഭാവിയിലെ ഒരു യുദ്ധത്തിൽ ആളുകൾ കുറഞ്ഞ ഉത്സാഹം കാണിക്കുകയോ സന്നദ്ധസേവനം നടത്താതിരിക്കുകയോ ചെയ്താൽ, സർക്കാരിനെയായിരിക്കും കുറ്റപ്പെടുത്തേണ്ടത്. സർക്കാർ ഒരിക്കലും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും അവർ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ലഡാക്കിലെ ജനങ്ങൾ എപ്പോഴും എന്നപോലെ, സൈനികരെപ്പോലെ ഇന്ത്യയെ പ്രതിരോധിക്കുന്നത് തുടരും. ജയ് ഹിന്ദ്. ജയ് ഭാരത്.”
2024 മാർച്ച് 12 ന് വീഡിയോ തന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും പങ്കിട്ടു.
ഈ വീഡിയോയുടെ സന്ദർഭം ഇതാണ്: ലഡാക്കിന്റെ സംസ്ഥാന പദവിയും ഭരണഘടനാ സംരക്ഷണവും ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന്, 2024 മാർച്ച് 6 ന് സോനം വാങ്ചുഖാദ് നിരാഹാര സമരം ആരംഭിച്ചു. ലേ അപെക്സ് ബോഡിയുടെ നേതൃത്വത്തിൽ നടന്ന പ്രസ്ഥാനത്തിൽ മേഖലയിലുടനീളം വ്യാപകമായ പങ്കാളിത്തം ലഭിച്ചു. ലഡാക്കിന്റെ ആവശ്യങ്ങൾ നിറവേറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോടും ആഭ്യന്തരമന്ത്രി അമിത് ഷായെയോടും ആവശ്യപ്പെട്ടുകൊണ്ട് മാർച്ച് 26 ന് വാങ്ചുക്ക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു.
സോനം വാങ്ചുക്കിന്റെ വൈറലായ വീഡിയോ 2024 മാർച്ചിലെതാണ്, അടുത്തിടെയുള്ളതല്ല. അദ്ദേഹത്തിന്റെ പരാമർശങ്ങൾ സ്വന്തം നിലപാടല്ല. ലഡാക്കിലെ ജനങ്ങളുടെ നിരാശയെ ഉയർത്തിക്കാറ്റി ഒരു ഹാസ്യനടൻ നടത്തിയ പ്രസ്താവനയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം)
FAQs
Q1. ലഡാക്കിലെ ജനങ്ങൾ യുദ്ധത്തിൽ ചൈനയെ പിന്തുണയ്ക്കുമെന്ന് സോനം വാങ്ചുക്ക് പറഞ്ഞോ?
ഇല്ല. 2024-ൽ തന്റെ നിരാഹാര സമരത്തിനിടെ പൊതുജനങ്ങളുടെ നിരാശ വ്യക്തമാക്കാൻ ഒരു പ്രാദേശിക ഹാസ്യനടനെ ഉദ്ധരിക്കുകയായിരുന്നു അദ്ദേഹം.
Q2. വൈറലായ സോനം വാങ്ചുക്കിന്റെ വീഡിയോ എപ്പോഴാണ് റെക്കോർഡ് ചെയ്തത്?
2024 മാർച്ചിൽ അദ്ദേഹത്തിന്റെ നിരാഹാര സമരത്തിനിടെയാണ് ഇത് റെക്കോർഡ് ചെയ്തത്.
Q3.ലഡാക്ക് എന്തിനാണ് പ്രതിഷേധിക്കുന്നത്?
കേന്ദ്രഭരണ പ്രദേശത്തിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്നും ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ലഡാക്കിലെ ജനങ്ങൾ പ്രതിഷേധിക്കുന്നത്.
Source
Instagram Post By Sonam Wangchuk, Dated March 12, 2024
Sabloo Thomas
November 5, 2025
Sabloo Thomas
October 4, 2025
Tanujit Das
September 15, 2025