Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ AI171 വിമാനത്തിന്റെ ടേക്ക് ഓഫ് ദൃശ്യം.
അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകരുന്നതിന് ദിവസങ്ങൾക്ക് മുമ്പുള്ള വീഡിയോ.
അപകടത്തിൽപ്പെട്ട എയർ ഇന്ത്യയുടെ AI171 വിമാനത്തിന്റെ ടേക്ക് ഓഫ് ദൃശ്യം എന്ന് തോന്നിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടേക്ക് ഓഫ് ചെയ്തതിന് തൊട്ട് പിന്നാലെയാണ് 2025 ജൂൺ 12ൽ അഹമ്മദാബാദിൽ വിമാനപകടം ഉണ്ടായത്.

Archive പോസ്റ്റ്
അഹമ്മദാബാദ് വിമാന ദുരന്തത്തിന് തൊട്ട് പിന്നാലെയാണ് പോസ്റ്റുകൾ. ആ അപകടത്തിൽ നിന്നുള്ളതെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും അത്തരം ഒരു തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
ഇവിടെ വായിക്കുക: അപകടം നടന്ന എയർ ഇന്ത്യ വിമാനത്തിലെ ക്രൂ മെംബേർസ് ആണോ ഇത്
എയർ ഇന്ത്യയുടെ ബോയിങ് 777 – 307 (ER) മോഡൽ വിമാനമാണ് ദൃശ്യത്തിൽ വ്യക്തമായി എഴുതിയത് ഞങ്ങൾ ശ്രദ്ധിച്ചു.

ബോയിങ് 787-8 വിമാനമാണ് അപകടത്തിൽ ഉൾപ്പെടതെന്ന് എയര്‍ ഇന്ത്യ എക്സ് പ്ലാറ്റ്ഫോമിൽ ഔദ്യോഗിക ഐഡിയിൽ 2025 ജൂണ്‍ 12 ന് ഷെയർ ചെയ്ത പോസ്റ്റ് പരിശോധിച്ചപ്പോൾ മനസ്സിലായി.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് 2025 ജൂണ്‍ 12 ന് ഉച്ചയ്ക്ക് 1.38ന് പുറപ്പെട്ട വിമാനത്തിന്റെ നമ്പർ AI171 ആണെന്നും പോസ്റ്റിൽ നിന്നും മനസ്സിലായി.
ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനമാണെന്ന് സംശയം ഞങ്ങൾക്ക് ഉടലെടുത്തു.

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, അതിൽ PLANE_BAEVERYYZ C2025 എന്ന വാട്ടര്‍മാര്‍ക്ക് കണ്ടെത്തി. ഇത് ഒരു സൂചനയായി എടുത്ത് നടത്തിയ പരിശോധനയിൽ Plane Beaveryyz എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ 2025 മെയ് 31ന് പങ്കുവെച്ചതായി കണ്ടെത്തി.
ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടഎയർ ഇന്ത്യയുടെ AI190 വിമാനം എന്ന വിവരണത്തോടെയായിരുന്നു പോസ്റ്റ്.
ബോയിങ് 777-300ER മോഡലിലുള്ള വിമാനമാണിതെന്നും പോസ്റ്റിലുണ്ട്. വിവിധ വിമാനങ്ങളുടേ ടേക്ക് ഓഫ് ലാന്‍ഡിങ് ദൃശ്യങ്ങൾ പങ്ക് വെക്കുന്ന പേജാണിതെന്നും മനസിലായി. പോരെങ്കിൽ അഹമ്മദാബാദിലെ വിമാനാപകടം നടന്ന 2025 ജൂണ്‍ 12 ന് മുമ്പ് തന്നെ ഈ വീഡിയോ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നുവെന്നും വ്യക്തമായി.

trip.comമിലെ ഡാറ്റ അനുസരിച്ചും AI190 ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന വിമാനമാണ്. ഈ വിമാനം ഈ അടുത്തൊന്നും അപകടത്തിൽ ഉൾപ്പെട്ടതായുള്ള വാർത്ത കീ വേർഡ് സെർച്ചിൽ കണ്ടെത്താനായില്ല.
വീഡിയോ എവിടെ നിന്നുള്ളതാണെന്ന് സ്വന്തത്രമായി കണ്ടെത്താൻ ഞങ്ങൾക്കായില്ല.
ഇവിടെ വായിക്കുക:വിമാനാപകടം: ആലി കൊണ്ടോട്ടിയുടെ ‘പ്രവചനം’ ഫലിച്ചോ? ഒരു അന്വേഷണം
2025 മെയ് 31നാണ് ഈ ആദ്യം പോസ്റ്റ് ചെയ്തതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. അത് 2025 ജൂൺ 12ന് അഹമ്മദാബാദിൽ എയർ ഇന്ത്യയുടെ AI171 വിമാനം തകരുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ്.
Sources
X Post by Air India on June 13,2025
Instagram Post by plane_beaveryyz on May 31,2025
trip.com/flights/status-ai190/
Self Analysis