Fact Check
അപകടം നടന്ന എയർ ഇന്ത്യ വിമാനത്തിലെ ക്രൂ മെംബേർസ് ആണോ ഇത്
Claim
ഇവരായിരുന്നു ഇന്നലെ അപകടം നടന്ന എയർ ഇന്ത്യ വിമാനത്തിലെ ക്രൂ മെംബേർസ്.
Fact
. ഫോട്ടോയിൽ ഉള്ളത് അപകടത്തിൽ ഉൾപ്പെട്ട വിമാനത്തിലെ ക്രൂ മെംബേർസ് അല്ല.
Claim
ഇവരായിരുന്നു ഇന്നലെ അപകടം നടന്ന എയർ ഇന്ത്യ വിമാനത്തിലെ ക്രൂ മെംബേർസ്.
പോസ്റ്റിന്റെ ആർകൈവ് ചെയ്ത കോപ്പി ഇവിടെ കാണാം.

Archive പോസ്റ്റ്.
ഇവിടെ വായിക്കുക:വിമാനാപകടം: ആലി കൊണ്ടോട്ടിയുടെ ‘പ്രവചനം’ ഫലിച്ചോ? ഒരു അന്വേഷണം
Fact
വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2025 ജൂൺ 9-ന് യശസ്വി ശർമ്മയുടെ (@yashasviexplorer) ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു.
എയർഹോസ്റ്റസുമാർ വിമാനത്തിൽ പ്രവേശിക്കുന്നതിന്റെ ഇതേ വീഡിയോ അതിൽ ഉൾപ്പെടുത്തിയിരുന്നു. ഇത് 2025 ജൂൺ 12-ലെ എയർ ഇന്ത്യ ദുരന്തത്തിന് മുമ്പുള്ളതാണെന്ന് സ്ഥിരീകരിക്കുന്നു.

പോസ്റ്റിന്റെ കമന്റ് സെക്ഷൻ ഞങ്ങൾ പരിശോധിച്ചപ്പോൾ, ശർമ്മ “സുരക്ഷിതയാണ്” എന്ന് വ്യക്തമാക്കുന്ന ഒരു പരാമർശം കണ്ടെത്തി.
“നിങ്ങൾ ബന്ധപ്പെട്ടതിന് വളരെ നന്ദി – ഞാൻ സുരക്ഷിതയാണ്, ഇപ്പോൾ മുംബൈയിലാണ്. സംഭവിച്ചത് അറിഞ്ഞപ്പോൾ ഞാൻ വളരെയധികം നടുങ്ങിപ്പോയി, ഹൃദയം തകർന്നിരിക്കുന്നു. ഞങ്ങൾക്ക് ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്,” അവർ അഭിപ്രായപ്പെട്ടു.
അഹമ്മദാബാദിൽ അടുത്തിടെയുണ്ടായ വിമാനാപകടവുമായി ബന്ധപ്പെട്ട ഒട്ടെറെ കഥകൾ ഇതേ പ്രൊഫൈൽ പങ്കിടുന്നത് ഞങ്ങൾ ശ്രദ്ധിച്ചു. എയർ ഇന്ത്യ അപകടവുമായി ബന്ധപ്പെട്ട വൈറൽ ക്ലിപ്പ് പങ്കിടുന്ന മറ്റൊരു അക്കൗണ്ടിനെക്കുറിച്ചു ശർമ്മ പ്രതികരിച്ചിട്ടുണ്ടെന്നും ഞങ്ങൾ കണ്ടെത്തി. ഉപയോക്താക്കളോട് ആ അക്കൗണ്ട് “റിപ്പോർട്ട്” ചെയ്യാനും “വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്” എന്നും ശർമ്മ ആവശ്യപ്പെട്ടു.

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ എയർ ഇന്ത്യ വിമാനം AI-171 തകർന്നുവീണ് നടന്ന അപകടത്തിൽ 12 ജീവനക്കാർ മരിച്ചു. വിമാനത്തിലെ പൈലറ്റും സഹപൈലറ്റുമായ സുമീത് സഭർവാൾ, ക്ലൈവ് കുന്ദർ, സൈനീത ചക്രവർത്തി, ദീപക് പഥക്, നാഗന്തോയ് കോങ്ബ്രൈലത്പാം ശർമ്മ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. പൂർണ്ണ പട്ടിക ഇവിടെ കാണാം.
അപകടത്തിൽ മരിച്ചവരിൽ ആ വിഡിയോയിൽ ഉള്ളവർ ആരുമില്ലെന്ന് സൂചനയോട് കൂടി ഒരു പോസ്റ്റ് @yashasviexplorer, ജൂൺ 15 2025ൽ ഷെയർ ചെയ്തിട്ടുണ്ട്. “ഞങ്ങൾ മരിച്ചുവെന്ന് വായിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് എന്ത് വികാരമായിരിക്കും തോന്നുക. എങ്ങനെയാണ് ഒരു ധാരണയുമില്ലാതെ ഇത്തരം ഒരു കാര്യം ഒരാൾക്ക് ചെയ്യാൻ കഴിയുക ,” ആ പോസ്റ്റ് ചോദിക്കുന്നു.

Brut India എന്ന യൂട്യൂബ് ചാനൽ ജൂൺ 13,2025ൽ അപകടത്തിൽ മരിച്ചവരുടെ ചില ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. ആ വിഡിയോകളിലും ഫോട്ടോകളിലും ഉള്ളവർക്ക് വൈറൽ വിഡിയോയിൽ ഉള്ളവരുമായി സാമ്യം കണ്ടെത്താനായില്ല.
ഇവിടെ വായിക്കുക:അഹമ്മദാബാദിലെ എയർ ഇന്ത്യാ വിമാനാപകടത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന ഫോട്ടോ എഐ ജനറേറ്റഡ് ആണ്
Sources
Instagram Post By @yashasviexplorer, Dated June 9, 2025
Report By Mint, Dated June 13, 2025
Instagram Post By @yashasviexplorer, Dated June 15, 2025
YouTube Video by Brut India Dated June 15, 2025
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.)