News
Weekly Wrap: ഓപ്പറേഷൻ സിന്ദുറുമായി ബന്ധപ്പെട്ട പ്രചരണങ്ങൾ
ഇന്ത്യയും പാകിസ്താനുമായി ഒരു യുദ്ധ സമാനമായ സാഹചര്യം നിലനിൽക്കുന്ന സന്ദർഭത്തിൽ ഓപ്പറേഷൻ സിന്ദുറുമായി ബന്ധപ്പെട്ട പ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ സജീവമായി നിന്നത്.

ഇന്ത്യ വെള്ളം തുറന്നു വിട്ട് പാകിസ്ഥാനിൽ സൃഷ്ടിച്ച വെള്ളപ്പൊക്കമാണോ ഇത്?
2018ലെ ലാഹോറിലെ വെള്ളപ്പൊക്കത്തിൽ റോഡിൽ വെള്ളം നിറഞ്ഞതിന്റെ ചിത്രമാണ്, പെഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ വെള്ളം തുറന്നു വിട്ട് പാകിസ്ഥാനിൽ ഉണ്ടാക്കിയ പ്രളയം എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു,

പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിക്കുന്നതല്ല വീഡിയോയിൽ
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിക്കുന്നതിൻ്റെ ദൃശ്യങ്ങൾ എന്ന പേരിലുള്ള വീഡിയോ 2018 മുതൽ സമൂഹ മാധ്യമങ്ങളിലുണ്ട്.

ഓപ്പറ്റേഷൻ സിന്ദൂർ എന്ന പേരിൽ ഷെയർ ചെയ്യപ്പെടുന്നത് 2023ൽ ഗാസയിൽ നിന്നുള്ള വീഡിയോ
ഓപ്പറേഷൻ സിന്ദൂറിന്റെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2023 നവംബറിൽ ഗാസയിലെ ആശുപത്രിയ്ക്ക് നേരെ നടന്ന ഇസ്രയേലിന്റെ ബോംബാക്രമണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
![operai]tion](https://newschecker.dietpixels.net/2025/05/operation-thumpnail-2.png)
ഓപ്റേഷൻ സിന്ദൂറിന്റെത് എന്ന പേരിൽ ഷെയർ ചെയ്യുന്നത് 2024ലെ വീഡിയോ
ഓപ്റേഷൻ സിന്ദൂറിന്റെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2024 ഒക്ടോബർ 1ന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൻ ആക്രമണത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.

യുദ്ധവിമാനം പറത്തുന്നത് കേണൽ സോഫിയ ഖുറേഷി അല്ല
ഇതിൽ നിന്നെല്ലാം ഓപ്റേഷൻ സിന്ദൂറിന്റെ വീഡിയോ എന്ന രീതിയിൽ പ്രചരിക്കുന്നത് 2024 ഒക്ടോബർ 1ന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈൻ ആക്രമണത്തിന്റെ ദൃശ്യമാണെന്ന് വ്യക്തമായി.