Friday, April 4, 2025

Fact Check

Fact Check: ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ദൃശ്യം ലബനാനിലേതല്ല 

Written By Kushel Madhusoodan, Translated By Sabloo Thomas, Edited By Pankaj Menon
Sep 24, 2024
banner_image

Claim

ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ഒരു ദൃശ്യമുള്ള ഫോട്ടോ ഹിസ്ബുള്ള പ്രവർത്തകൻ പൊട്ടിത്തെറിച്ചു എന്ന അവകാശവാദത്തോടൊപ്പം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. രണ്ട് ദിവസങ്ങളിലായി ലബനാനിൽ തീവ്രവാദി ഗ്രൂപ്പിൻ്റെ ആശയവിനിമയ ഉപകരണങ്ങൾ ലക്ഷ്യമിട്ട് നടന്ന മാരകമായ സ്ഫോടന പരമ്പരകൾക്കിടയിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്.

“മലയാള ജിഹാദി മാധ്യമങ്ങൾ പേജെർ പൊട്ടിത്തെറിച്ചെന്ന് പറഞ്ഞ് കരച്ചിൽ,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.

വീരശിവജി'sPost
വീരശിവജി’sPost

ഇവിടെ വായിക്കുക: Fact Check: തിരുപ്പതി ക്ഷേത്രത്തിലേക്ക് മായം ചേർത്ത നെയ്യ് നൽകിയ സ്ഥാപനത്തിൽ പാകിസ്ഥാനികൾ ജോലി ചെയ്യുന്നുണ്ടോ?

Fact

വൈറൽ ഫോട്ടോ ഞങ്ങൾ  റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, 2020 ജനുവരി 28ൽ  സൗത്ത് ചൈന മോണിംഗ് പോസ്റ്റ് ന്യൂസ് റിപ്പോർട്ടിൽ കൊടുത്ത ഈ വൈറൽ ഫോട്ടോയുടെ ക്രോപ്പ് ചെയ്യാത്ത പതിപ്പ് കണ്ടെത്തി.

“ഷെൻഷെൻ ബേ കൺട്രോളിലെ ചവറ്റുകുട്ടയിൽ നിന്ന് ഒരു സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് വാർത്ത പറയുന്നു. ചൊവ്വാഴ്ച രാവിലെ  ഹോങ്കോങ്ങിലെ, ഒരു  പൊതു ടോയ്‌ലറ്റ് നാടൻ ബോംബ് ഉപയോഗിച്ച് തകർത്തതിന് പത്രണ്ട് മണിക്കൂറിന് ഉള്ളിലാണ് ഈ സ്ഫോടനം,  കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്,” വാർത്ത പറയുന്നു.

Courtesy:South China Morning Post
Courtesy:South China Morning Post

“ജനുവരി 27 ന് വെസ്റ്റ് കൗലൂണിലെ ജോർദാൻ റോഡിലെ കിംഗ് ജോർജ്ജ് അഞ്ചാമൻ സ്മാരക പാർക്കിലെ ഒരു പൊതു ടോയ്‌ലറ്റ്  സ്‌ഫോടകവസ്തു ഉപയോഗിച്ച് നശിപ്പിച്ചതായി സംശയിക്കുന്നുവെന്നാണ് ഫോട്ടോയുടെ വിവരണം പറയുന്നു.

 2024 സെപ്റ്റംബറിൽ ലെബനനിലുടനീളം നടന്ന മാരകമായ പേജർ വാക്കി-ടോക്കി സ്ഫോടനങ്ങളുമായി  വൈറൽ ഫോട്ടോയ്ക്ക് ബന്ധമില്ലെന്ന സ്ഥിരീകരിക്കുന്ന സമാനമായ മറ്റ് റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം.

2020 ജനുവരി 29 ലെ ഈ കൊറിയൻ വാർത്താ റിപ്പോർട്ട് അനുസരിച്ച്, കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി ചൈനയുമായുള്ള അതിർത്തി പ്രദേശം പൂർണ്ണമായും അടച്ചുപൂട്ടാനുള്ള ശ്രമത്തിൽ ചൈന വിരുദ്ധ പ്രതിഷേധക്കാരുടെ സൃഷ്ടിയാണ് നാടൻ ബോംബെന്ന് എന്ന് സംശയം ഉണ്ട്.

Result: False

ഇവിടെ വായിക്കുക: Fact Check: ഗുണ്ടയ്ക്ക് എതിരെയുള്ള പോലീസ് നടപടി വീഡിയോ യുപിയിലേതല്ല 

Sources
South China Morning Post report, January 28, 2020
wowtv.co.kr report,  January 29, 2020


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,672

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.