Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുര്‍ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം.
Fact
ചിത്രത്തില്‍ സീനയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തതാണ്.
തലശ്ശേരി എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ച സംഭവം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. കുടക്കളത്തെ ആയിനാട്ട് വേലായുധന്‍ (85) ആണ് മരിച്ചത്.
പത്ര വാർത്തകൾ പ്രകാരം, “എരഞ്ഞോളി പഞ്ചായത്ത് ഓഫീസനടുത്താണ് അപകടം ഉണ്ടായത്. വേലായുധന്റെ വലതുകൈ അറ്റു. മറ്റ് പരിക്കുകളും ഉണ്ട്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു.
സ്ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽവാസിയായ സീന എന്ന യുവതിയാണ് കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എരഞ്ഞോളിയിൽ സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെയുള്ള ആളൊഴിഞ്ഞ പറമ്പുകളിലും വീടുകളിലും നിന്നും നേരത്തെയും ബോബുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ജീവനിൽ ഭയമുള്ളതുകൊണ്ടാണ് ആരു ഒന്നും തുറന്നുപറയാത്തതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ഷാഫി പറമ്പിൽ എംപി പ്രദേശത്ത് വന്നപ്പോൾ അദ്ദേഹത്തോട് വെളിപ്പെടുത്തിയ കാര്യങ്ങളാണ് യുവതി ആവർത്തിച്ചത്.
ഇതേ തുടര്‍ന്ന് സീനയുടെ രാഷ്ട്രീയം സമൂഹ മാധ്യമങ്ങളിൽ ചര്‍ച്ചയായി. ഈ പശ്ചാത്തലത്തിൽ, ദുര്‍ഗാവാഹിനി ഓര്‍ഗനൈസര്‍ ലസിതാപലയ്ക്കലിനൊപ്പം ദുര്‍ഗാവാഹിനിയുടെ പദസഞ്ചലനത്തിൽ പങ്കെടുക്കുന്ന ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്.
“ദേണ്ടെ, നുമ്മടെ സീന ചേച്ചി നുമ്മടെ ലസു ചേച്ചിയുടെ കൂടെ. ചേച്ചി ദുർഗ്ഗാവാഹിനിയാ. ഇപ്പോ എല്ലാവർക്കും കാര്യം പിടികിട്ടി കാണുമല്ലോ,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ വീഡിയോയിൽ?
പ്രചരിക്കുന്ന ചിത്രം ഞങ്ങൾ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ, दुर्गावाहिनी आयाम विश्व हिंदु परिषद मेहसाणा विभाग गुजरात प्रांत എന്ന പ്രൊഫൈലില്‍ ഇതേ ചിത്രം ഫേസ്ബുക്കിൽ കവർ ഫോട്ടോയായി ചേർത്തത് കണ്ടു. ആ പോസ്റ്റിൽ സീനയ്ക്കു പകരം മറ്റൊരു യുവതിയെയാണ് കാണുന്നത്. സെപ്റ്റംബർ 28,2022ലാണ് ആ പടം പോസ്റ്റ് ചെയ്തത്.
ലസിതാ പാലയ്ക്കല്‍ 2019 മെയ് 17ന് ഇതേ ചിത്രം ഉള്‍പ്പെടുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. “ഇത് ഞങ്ങളുടെ കരുത്ത്! മാറ്റത്തിൻ ശംഖൊലിമുഴക്കി ചങ്ങനാശ്ശേരിയിൽ ദുർഗ്ഗാവാഹിനിയുടെ പഥസഞ്ചലനം,” എന്ന വിവരണത്തിനൊപ്പമാണ് വൈറല്‍ ചിത്രം ഉള്‍പ്പെടെ നിരവധി ഫോട്ടോകള്‍ ഷെയർ ചെയ്തിട്ടുള്ളത്.
“ഇതാണ് ഒറിജിനൽ,” എന്ന വിവരണത്തോടെ സീനയുടെ ചിത്രം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യഥാര്‍ഥ ചിത്രം ലസിതാ പാലയ്ക്കല്‍ ജൂൺ 23,2024ൽ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്.
വൈറല്‍ ചിത്രത്തിലുള്ളത് കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീനയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഇപ്പോൾ പ്രചരിക്കുന്ന ചിത്രവും യഥാർത്ഥ ചിത്രവും താരതമ്യം ചെയ്താൽ ഇത് വ്യക്തമാവും.
എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ സീനയുടെ രാഷ്ട്രീയ പശ്ചാത്തലമോ, അവർ ദുർഗാവാഹിനിയിൽ പ്രവർത്തിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനായില്ല.
ഇവിടെ വായിക്കുക: Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?
2019ല്‍ ചങ്ങനാശേരിയില്‍ നടന്ന ദുര്‍ഗാവാഹിനി പദസഞ്ചലനത്തിന്റെ ചിത്രത്തില്‍ സീനയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്താണ് വൈറല്‍ പോസ്റ്റ് നിര്‍മിച്ചിട്ടുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
Photo by Durga Vahini Ayam Vishwa Hindu Parishad Mehsana Division Gujarat State on September 22, 2022
Photo by Lasitha Palakkal on May 17,2019
Instagram photo by lasithapalakkal on June 23, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
May 19, 2025
Kushel Madhusoodan
September 24, 2024
Sabloo Thomas
June 29, 2024