Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കോഴിക്കോടിന് സമീപം ഉൾക്കടലിൽ ചരക്കുകപ്പലിൽ തീപിടിച്ച ദൃശ്യങ്ങൾ.
കഴിഞ്ഞ കൊല്ലം ഗോവയുടെ കടൽ തീരത്തിൻ്റെ സമീപമുണ്ടായ ഒരു ചരക്കുകപ്പലിലെ തീപിടിത്തത്തിൻ്റെ ദൃശ്യമാണിത്.
“കോഴിക്കോട് ഉൾക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ചു; അപകടത്തിന്റെ ആകാശ ദൃശ്യങ്ങൾ,” എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ വന്ന ആളെ സുരേഷ് ഗോപി വിലക്കുന്ന വീഡിയോയുടെ വാസ്തവം അറിയാം
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ വീഡിയോ കീ ഫ്രേമുകളായി വിഭജിച്ചു. എന്നിട്ട് വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ 19 ജൂലൈ 2024ന് @EconomicTimes ഈ വീഡിയോ എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.
“ഗോവയിൽ നിന്ന് ഏകദേശം 102 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറായി ഒരു കണ്ടെയ്നർ #ചരക്ക് #വ്യാപാര കപ്പലിൽ ഒരു വലിയ #തീപിടുത്തം ഉണ്ടായി. മോശം കാലാവസ്ഥയ്ക്കും കനത്ത മഴയ്ക്കും ഇടയിൽ അന്താരാഷ്ട്ര സമുദ്ര അപകടകരമായ വസ്തുക്കൾ വഹിക്കുന്ന കപ്പലിൽ ഇന്ത്യൻ കോസ്റ്റ ഗാർഡ് അഗ്നിശമന പ്രവർത്തനം നടത്തുന്നു.(ഉറവിടം: ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥൻ) ,” എന്നാണ് പോസ്റ്റിലെ വിവരണം.

ടൈംസ് ഓഫ് ഇന്ത്യയും കോസ്റ്റ് ഗാർഡിന് ക്രെഡിറ്റ് കൊടുത്ത് എക്സ് പ്ലാറ്റ്ഫോമിൽ 19 ജൂലൈ 2024ന് വീഡിയോ സമാനമായ വിവരണത്തോടെ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു.
കോഴിക്കോടിലെ ബേപ്പൂരിൽ നിന്ന് 78 നോട്ടിക്കൽ മൈൽസ് ദൂരത്തിൽ ഒരു സിംഗപ്പൂർ കൊടി ഉള്ള ചരക്കുകപ്പലിൽ തീ പിടിച്ചുവെന്ന് വാർത്ത ശരിയാണ്.

കോഴിക്കോടിലെ ബേപ്പൂരിൽ നിന്ന് 78നോട്ടിക്കൽ മൈൽദൂരത്തിൽ ഒരു സിംഗപ്പൂർ കൊടിയുള്ള ചരക്കുകപ്പലിൽ തീ പിടിച്ചുവെന്ന് വാർത്ത ശരിയാണ്.
എന്നാൽ ആ കപ്പൽ അല്ല വിഡിയോയിൽ ഉള്ളത്. അതിന് പകരം പ്രചരിക്കുന്നത് കഴിഞ്ഞ കൊല്ലം ഗോവയുടെ കടൽ തീരത്തിൻ്റെ സമീപമുണ്ടായ ഒരു ചരക്കുകപ്പലിലെ തീപിടിത്തത്തിൻ്റെ ദൃശ്യമാണ്.
ഇവിടെ വായിക്കുക:സിഎ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പെൺകുട്ടിയുടെ ചിത്രം ഐഐ ജനറേറ്റഡ് ആണ്
Sources
X Post by Times of India on July 19,2024
X Post by Economic Times on July 19,2024
Sabloo Thomas
April 21, 2025
Sabloo Thomas
March 20, 2025
Sabloo Thomas
February 4, 2025