വർത്തകളിലേത് പോലെ തന്നെ സമൂഹം മാധ്യമങ്ങളിലും നിറഞ്ഞു നിന്നത് ലക്ഷദ്വീപും അയോധ്യയും തന്നെയാണ്. 2024 ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് നടക്കാനിരിക്കെ അയോധ്യ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച വിഷയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് യാത്രയും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചർച്ച വിഷയമാണ്.

Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?
അയോധ്യയുടെ പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ ഗ്രേറ്റര്‍ നോയിഡയിൽ നിന്നുള്ളതാണ്.

Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നല്‍കിയിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ ബ്രെയിന്‍ ട്യൂമറിനു മൊബൈൽ ഫോൺ കാരണമാവും എന്ന വാദവും ശാസ്ത്രീയമല്ല.

Fact Check: ലക്ഷദ്വീപ് എന്ന പേരിൽ ജനം ടിവി പങ്ക് വെച്ചത് മാലിദ്വീപിലെ റിസോർട്ടിന്റെ പടമാണ്
ലക്ഷദ്വീപിന്റേത് എന്ന പേരിൽ ജനം ടിവി കൊടുത്ത പടം മാലിദ്വീപിലുള്ള സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പായുടേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: അഗത്തിയിലെ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്ന വീഡിയോ പഴയത്
വൈറലായ വീഡിയോ അഗത്തിയിലെ എയർപോർട്ടിൽ ആദ്യമായി വിമാനമിറക്കുന്നതല്ല കാണിക്കുന്നത്. 2021 മുതൽ ഇന്റർനെറ്റിൽ ഈ വീഡിയോ ലഭ്യമാണ്.

Fact Check: സീറോ മലബാർ സഭയുടെ നിയുക്ത പരമാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടല്ല
മാർ റാഫേൽ തട്ടിലാണ് സീറോ മലബാർ പുതിയ മേജർ ആർച്ച് ബിഷപ്പെന്ന് വ്യക്തമാണ്.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാംhttps://newschecker.in/ml/fact-check-ml/viral-ml/false-post-on-church-head/
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.