തുർക്കിയിലും സിറിയയിലും ഈ അടുത്ത കാലത്ത് ഉണ്ടായ ഭൂകമ്പത്തിന്റെത് എന്ന പേരിൽ ഒരു ചിത്രങ്ങളുടെ കൊളാഷ് പ്രചരിക്കുന്നുണ്ട്. “തുർക്കി സിറിയ. അഹങ്കരിച്ചു നടക്കുന്ന നമുക്കൊക്കെ ഇതൊക്കെ ഓർമ്മപ്പെടുത്തലാണ്.മനുഷ്യന് ഒന്നുമല്ല എന്ന ഓർമ്മ പെടുത്തൽ,” എന്ന വിവരണത്തോടെയാണിവ പങ്ക് വെക്കുന്നത്.
Haris Chamayam എന്ന ഐഡിയിൽ നിന്നും 206 പേർ ഞങ്ങൾ കാണും വരെ ചിത്രങ്ങൾ പങ്ക് വെച്ചിരിന്നു.

ഞഞങ്ങൾ കാണും വരെ Best offer എന്ന ഐഡിയിൽ നിന്നും 42 പേര് ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

Voice Of Punalur News എന്ന ഐഡിയിൽ നിന്നും 35 പേർ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു.

Fact Check / Verification
ഞങ്ങൾ ചിത്രങ്ങൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ രണ്ടെണ്ണം പഴയതാണ് എന്ന് ബോധ്യപ്പെട്ടു. അതിൽ ഒരു കുട്ടി തറയിൽ ഇരുന്ന് കരയുന്ന പടം ShutterStock പ്രസിദ്ധീകരിച്ചതാണ്. Zapylaiev Kostiantyn എന്ന ഫോട്ടോഗ്രാഫർ അംഗീകൃത മോഡലായ ഒരു കുട്ടിയോടൊപ്പം എടുത്ത ഫോട്ടോകളുടെ പരമ്പരയിൽ നിന്നുള്ളതാണിത്. ഈ ഫോട്ടോ 2022 ലെGulF Newsന്റെ ലേഖനത്തിലും കണ്ടു.

മറ്റൊന്ന്, ഒരു കഷണം റൊട്ടിയുമായി ഒരു വൃദ്ധന്റെ ഫോട്ടോ ഒരു സ്റ്റോക്ക് ഫോട്ടോയാണ്. ResearchGate പേജിൽ ഈ ഫോട്ടോ ഫീച്ചർ ചെയ്തിട്ടുണ്ട്. 1999 ലെ തുർക്കി ഭൂകമ്പവുമായി ഈ ഫോട്ടോ ബന്ധപ്പെട്ടിരിക്കുന്നു.

കൂടാതെ, ഈ ഫോട്ടോ 2020 ലെ ഒരു ലേഖനത്തിൽ, hurriyetdailynews കൊടുത്തിട്ടുണ്ട്. Abdurrahman Antakyalഎന്ന ഫോട്ടോഗ്രാഫറാണ് ഫോട്ടോ എടുത്തതെന്നും റിസർച്ച് ഗേറ്റ് പേജിൽ പരാമർശമുണ്ട്.

വായിക്കാം: തുർക്കി ഭൂകമ്പത്തിലേത് എന്ന പേരിൽ വൈറലാവുന്ന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന നായയുടെ പടം പഴയത്
Conclusion
തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന കൊളാഷിലെ രണ്ട് ചിത്രങ്ങൾ പഴയതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Partly False
Sources
ShutterStock
Article From, Gulf News, Dated December 16, 2022
Article From, hurriyetdailynews, Dated November 13, 2020
ResearchGate
(ഈ ഫോട്ടോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ തമിഴ് ടീമിലെ വിജയലക്ഷ്മി ബാലസുബ്രഹ്മണ്യൻ ആണ്. അത് ഇവിടെ വായിക്കാം)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.