Claim
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീമിലെ സൗരഭ് പാണ്ഡേയാണ്. അത് ഇവിടെ വായിക്കാം.)
യുകെയിൽ പുതുതായി നിയമിതനായ പ്രധാനമന്ത്രി ഋഷി സുനക് ഒരു ബീച്ച് പാർട്ടിയിൽ നൃത്തം ചെയ്യുന്നു.

Fact
വൈറലായ വീഡിയോയുടെ കീഫ്രെയിമുകളിൽ ഞങ്ങൾ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ചുകൾ നടത്തി.അത് 2022 ജനുവരി 24-ന് Daily Mailന്റെ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു, ‘ബോറിസ് പുറത്താക്കപ്പെടുമ്പോൾ ഋഷി മികച്ച ജീവിതം നയിക്കുന്നു’: ചാൻസലറുടെ അപരൻ വെയ്ൻ ലിനേക്കറുടെ ഐബിസ ക്ലബിൽ നിൽക്കുന്ന വീഡിയോ മീഡിയയിൽ തരംഗമായി.
വൈറൽ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് റിപ്പോർട്ട് വിശദീകരിച്ചു, “വെയ്ൻ ലിനേക്കറുടെ ഐബിസ ക്ലബ്ബിൽ കാഴ്ച്ചയിൽ ഋഷി സുനകിനെ പോലിരിക്കുന്ന ഒരാൾ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി. നൂറുകണക്കിനു ആളുകളാൽ ചുറ്റപ്പെട്ട ഒരു മനുഷ്യനെ വീഡിയോയിൽ കാണാം. ‘റവിംഗ് ഋഷി’ എന്ന പേരിൽ ആ പേരിൽ ആ മനുഷ്യൻ തരംഗമായി കഴിഞ്ഞു.

“വീഡിയോ എപ്പോഴാണ് എടുത്തതെന്നോ സുനക്കിന്റെ രൂപസാദൃശ്യമുള്ള ആൾ ആരെന്നോ വ്യക്തമല്ല. എന്നാൽ സ്പാനിഷ് പാർട്ടി ദ്വീപിലെ മിസ്റ്റർ ലിനക്കറുടെ ഒ ബീച്ച് ഐബിസ ക്ലബ്ബിൽ നിന്നാണ് ഈ ദൃശ്യങ്ങൾ എടുത്തതെന്ന് തോന്നുന്നു,” റിപ്പോർട്ട് പറയുന്നു.
2022 ജനുവരി 24-ലെ Daily Starന്റെ ഒരു റിപ്പോർട്ട്, ഡെയ്‌ലി മെയിൽ ലേഖനത്തിലെ വിശദാംശങ്ങളെ സ്ഥിരീകരിക്കുന്നു. ആ റിപ്പോർട്ട് ആ മനുഷ്യനെ സുനക്കിന്റെ “വളരെ അധികം സാദൃശ്യമുള്ള അപരൻ” എന്ന് വിളിക്കുന്നു.
2022 ജനുവരി 24-ലെ Ladbibleന്റെ മറ്റൊരു റിപ്പോർട്ട്, വൈറൽ ഫൂട്ടേജിൽ പാർട്ടിയിൽ പങ്കെടുക്കുന്നതായി കണ്ട വ്യക്തിയുടെയും ഋഷി സുനക്കിന്റെയും രൂപം ഒരുപോലെയാണെന്ന് പറയുന്നു.
സ്പാനിഷ് വാർത്താ ഏജൻസികളായ ABC.es, Diario de Ibiza എന്നിവയും വൈറൽ ക്ലിപ്പിലുള്ള വ്യക്തിയെ ബ്രിട്ടന്റെ പുതുതായി നിയമിതനായ പ്രധാനമന്ത്രിയുടെ അപരനാണ് എന്ന് വിളിക്കുന്നു.
Wayne Lineker തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 2022 ജൂലൈ 9 ന് ഒരു പോസ്റ്റിൽ ഈ വീഡിയോ പങ്കിട്ടു.
നേരത്തെ 2019 ജൂലൈ 12 ന് Lineker ഇതേ വീഡിയോ പങ്കിട്ടിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, അന്ന് അദ്ദേഹം അത് സുനക്കുമായി ലിങ്ക് ചെയ്തിരുന്നില്ല.
വൈറൽ വീഡിയോയിൽ നൃത്തം ചെയ്യുകയും പാർട്ടിയിൽ പങ്കെടുക്കുകയും ചെയ്യുന്ന വ്യക്തി ഇപ്പോഴത്തെ യുകെ പ്രധാനമന്ത്രി ഋഷി സുനക് അല്ലെന്ന നിഗമനത്തിൽ നമ്മുക്ക് എത്താം.
Result: False
Sources
Report By Daily Mail, Dated January 24, 2022
Report By Ladbible, Dated January 24, 2022
Instagram Account Of Wayne Lineker
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.