Friday, March 14, 2025

Fact Check

2020ൽ ഋഷി സുനക്  ദീപാവലി ആഘോഷിച്ച ഫോട്ടോ പുതിയത് എന്ന പേരിൽ ഷെയർ ചെയ്യുന്നു

banner_image

(ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ന്യൂസ് ചെക്കർ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ വസുധ ബെറിയാണ്. അത് ഇവിടെ വായിക്കാം.)

പ്രധാനമന്ത്രിയായ ശേഷം ഋഷി സുനക്  ദീപാവലി ആഘോഷിച്ച ഫോട്ടോ എന്ന പേരിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ ആഴ്ച , ഒരു വർഷത്തിനുള്ളിൽ ബ്രിട്ടനിൽ  പ്രധാനമന്ത്രിയാവുന്ന മൂന്നാമത്തെ വ്യക്തിയായി ഋഷി സുനക് മാറി. രാജ്യത്തെ നയിക്കുന്ന ആദ്യ ഇന്ത്യൻ വംശജനും സുനക് ആണ്. ഈ പശ്ചാത്തലത്തിൽ, അദ്ദേഹം വീടിലേക്ക് പ്രവേശിക്കുന്ന  വാതിലിനു പുറത്ത് ദീപങ്ങൾ (മൺ വിളക്കുകൾ) വയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിലും പ്രവേശിക്കുന്നതിന് മുമ്പ് സുനക്ക് “മതപരമായ ആചാരങ്ങൾ” നടത്തുന്നതായി ക്ലിപ്പ് പങ്കുവെച്ചവർ അവകാശപ്പെട്ടു. 

Lekshmi Kanath എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 414 പേർ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

Lekshmi Kanath‘s Post

ഞങ്ങൾ കാണുമ്പോൾ, KG Dileep Sharma  എന്ന ഐഡിയിൽ നിന്നും 20 പേർ ഫോട്ടോ ഷെയായ് ചെയ്തിട്ടുണ്ട്.

KG Dileep Sharma‘s Post

Marunadan Malayali  എന്ന ഐഡിയിൽ നിന്നും 10 പേർ ഞങ്ങൾ കാണുമ്പോൾ  ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.

Marunadan Malayali ‘s Post

Fact Check/Verification

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിക്കുന്നതിന് മുമ്പ് സുനക് എന്തെങ്കിലും “മതപരമായ ആചാരങ്ങൾ” നടത്തിയോ ഇല്ലയോ എന്ന് പരിശോധിച്ച് ഞങ്ങൾ അന്വേഷണം ആരംഭിച്ചു. കൂടാതെ Google-ൽ  “Rishi Sunak,” “lighting diyas,” “religious,” and “10 Downing Street” എന്നീ കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞു. അപ്പോൾ  പ്രസക്തമായ ഫലങ്ങളൊന്നും കിട്ടിയില്ല.

ഇതിനെത്തുടർന്ന്, “Rishi Sunak enters 10 Downing Street” എന്ന്  ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തി, അപ്പോൾ 2022 ഒക്ടോബർ 25-ന് Independent.ieയുടെ ഒരു  റിപ്പോർട്ടിലേക്ക് കിട്ടി. ‘ഋഷി സുനക് പ്രധാനമന്ത്രിയായ ശേഷം ആദ്യമായി  10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നു എന്നായിരുന്നു ആ റിപ്പോർട്ടിന്റെ തലക്കെട്ട്.

Screengrab from Independent.ie website

യുകെ പ്രധാനമന്ത്രിയായി സുനക് ആദ്യമായി 10 ഡൗണിംഗ് സ്ട്രീറ്റിലേക്ക് പ്രവേശിക്കുന്നത്   കാണിക്കുന്ന വീഡിയോ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. എന്നിരുന്നാലും, മതപരമായ ആചാരങ്ങളൊന്നും സുനക് നടത്തുന്നതായി അതിൽ കണ്ടില്ല. സുനക് പതിവുപോലെ വീട്ടിലേക്ക് പ്രവേശിക്കുന്നതും  ഉള്ളിലുള്ളവരെ അഭിവാദ്യം ചെയ്യുന്നതുമാണ്  വീഡിയോയിൽ.

ബ്രിട്ടന്റെ  പ്രധാനമന്ത്രിയായ ശേഷം  ആദ്യമായി സുനക് ഔദ്യോഗിക  വസതിയിൽ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങൾ നിരവധി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു, എന്നിരുന്നാലും വൈറലായ വീഡിയോയിൽ കാണുന്നത് പോലെ ഇവയൊന്നും അദ്ദേഹം പ്രവേശന കവാടത്തിൽ ദീപം  കത്തിക്കുന്നത് കാണിച്ചില്ല. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

കൂടാതെ, ഋഷി സുനക്  ദീപാവലി ആഘോഷിച്ച ഫോട്ടോയിൽ  കാണുന്ന പ്രവേശന കവാടത്തിനടുത്തുള്ള മതിലിന്റെ ഘടന സുനക്കിന്റെ പ്രവേശന സമയത്ത് 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ദൃശ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞങ്ങൾ കണ്ടെത്തി.

(L-R) Screengrab from viral video and screengrab from video published in independent.ie website


10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് സുനക് “മതപരമായ ആചാരങ്ങൾ” നടത്തുന്നതല്ല  വൈറലായ വീഡിയോ എന്ന് നമുക്ക് ഇതിൽ നിന്നും അനുമാനിക്കാം.

ഈ  വൈറൽ ഫൂട്ടേജിനെക്കുറിച്ച് കൂടുതലറിയാൻ ഞങ്ങൾ അന്വേഷണം തുടരുകയും ഗൂഗിളിൽ “Rishi Sunak lighting diyas” എന്ന്  കീവേഡ് സെർച്ച് നടത്തി. അത്   2020 നവംബർ 13നുള്ള  ‘NDTV,യുടെ റിപ്പോർട്ടിലേക്ക് ഞങ്ങളെ നയിച്ചു. ’ വാച്ച്:ദീപാവലിക്ക് മുന്നോടിയായി ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിൽ ഋഷി സുനക് ദീപം കത്തിക്കുന്നു, വൈറലായ വീഡിയോയിൽ നിന്നുള്ള ഒരു സ്റ്റിൽ പ്രദർശിപ്പിച്ചുകൊണ്ടുള്ള  റിപ്പോർട്ടിന്റെ തലക്കെട്ട്  പറയുന്നു. ”ദീപാവലി ആഘോഷത്തിന് മുന്നോടിയായി യുകെ ചാൻസലർ ഓഫ് എക്‌സ്‌ചീക്കർ ഋഷി സുനക് ലണ്ടനിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി ഡൗണിംഗ് സ്ട്രീറ്റിൽ നമ്പർ 11-ന് പുറത്ത് ദിയ (മൺവിളക്കുകൾ) കത്തിക്കുന്നു,” എന്നാണ് റിപ്പോർട്ട് പറയുന്നത്. 

2020 നവംബർ 13-ന് Indians in London Group (@IIL2004) ചെയ്ത  ഒരു ട്വീറ്റും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. “ചാൻസലർ ഓഫ് എക്‌സ്‌ചേക്കർ  Rt. Honourable @RishiSunak ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി 11 ഡൗണിംഗ് സ്ട്രീറ്റിൽ ദീപാവലി ദിയ കത്തിച്ചു. #ബ്രിട്ടീഷ് ഹിന്ദുക്കൾക്കും #ബ്രിട്ടീഷ് ഇന്ത്യക്കാർക്കും അഭിമാന നിമിഷം. സന്തോഷകരമായ ദീപാവലി ആഘോഷങ്ങൾ ആരംഭിക്കട്ടെ,”എന്നാണ് ട്വീറ്റ് പറയുന്നത്.

സുനക് തന്റെ അന്നത്തെ ഔദ്യോഗിക വസതിക്ക് പുറത്ത് ദിയകളെ വയ്ക്കുന്നതും കത്തിക്കുന്ന വീഡിയോയും പോസ്റ്റിൽ ഉണ്ടായിരുന്നു. വീഡിയോയുടെ  ഏകദേശം 30 സെക്കൻഡുകൾക്കുള്ളിൽ, 10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ആദ്യത്തെ ഇന്ത്യൻ വംശജനായ യുകെ പ്രധാനമന്ത്രി “മതപരമായ ആചാരങ്ങൾ”അനുഷ്‌ഠിക്കുന്നുവേന്ന് അവകാശപ്പെടുന്ന വൈറൽ ക്ലിപ്പ് ഞങ്ങൾ കണ്ടെത്തി.

(L-R) Screengrab from viral video and screengrab from video tweeted by @IIL2004 in November 2020

കൂടാതെ, 2020 നവംബർ 14 ലെ ട്വീറ്റിൽ,ദീപാവലി ആഘോഷിച്ചതിനെ കുറിച്ച് പറയുന്ന  തന്റെ അഭിമുഖത്തിൽ നിന്നുള്ള ഒരു ക്ലിപ്പ് സുനക് പങ്കിട്ടു. വൈറലായ വീഡിയോയിൽ നിന്നുള്ള ചില വിഷ്വലുകൾ അതിൽ  കാണാം.

ഇതിനെത്തുടർന്ന്, ഞങ്ങൾ,“Rishi Sunak,”diyas,  “11 Downing Street,”എന്നീ വാക്കുകൾ ഉപയോഗിച്ച്  ഒരു കീവേഡ് തിരയൽ നടത്തി. 2020 നവംബർ 1 മുതൽ 2020 നവംബർ 30 വരെ തിരയലിന്റെ സമയപരിധി നിശ്ചയിച്ചു. ഇത് സുനക്കിന്റെ ദീപാവലി ആഘോഷങ്ങളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളിലേക്ക് നയിച്ചു. വൈറലായ വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ വഹിക്കുന്നു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.

വായിക്കാം:നിരോധിത പാൻ മസാല ഉപയോഗിക്കുന്ന കേരള പൊലീസ്  ഉദ്യോഗസ്ഥൻ അല്ല വീഡിയോയിൽ ഉള്ളത്

Conclusion

10 ഡൗണിംഗ് സ്ട്രീറ്റിൽ പ്രവേശിക്കുന്നതിന് മുമ്പ് ഋഷി സുനാക്ക് “മതപരമായ ആചാരങ്ങൾ” നടത്തുന്നത്  കാണിക്കുന്നുവെന്ന വൈറൽ പോസ്റ്റിലെ  അവകാശവാദം  തെറ്റാണ്. വീഡിയോ 2020യിൽ ഉള്ളതാണ്. 11 ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് സുനക് ദീപാവലി ആഘോഷിച്ചതാണ് വീഡിയോയിലുള്ളത്.

Result: False

Sources
Report By Independent.ie, Dated October 25, 2022
Report By NDTV, Dated November 13, 2020
Tweet By @IIL2004, Dated November 13, 2020


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,430

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.