Claim
കുന്നംകുളം തൃശ്ശൂർ റോഡിന്റെ പടം എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക:Fact Check: യുപിയിലെ ഉൾഗ്രാമത്തിലെ റോഡല്ല ഫോട്ടോയിൽ
Fact
ഇതിനെക്കുറിച്ച് അറിയാൻ ഞങ്ങൾ വൈറലായ ചിത്രം സൂക്ഷ്മമായി പരിശോധിച്ചു. പടത്തിലെ സ്കൂട്ടിയ്ക്ക് ഡ്രൈവറില്ല എന്ന് കണ്ടെത്തി. പോരെങ്കിൽ പടത്തിൽ ആരുടെയും മുഖം വ്യക്തവുമല്ല.

ഞങ്ങൾ ഈ ചിത്രം Is it AI? എന്ന ടൂളിൽ പരിശോധിച്ചു. അത് AI- 97.12%, ഹ്യൂമൻ-2.88% എന്ന ഫലം നൽകി.

Fake Image Detector വെബ്സൈറ്റിൽ ചിത്രം പരിശോധിച്ചപ്പോൾ Looks like Computer Generated or Modified image എന്നാണ് കണ്ടത്.

Result from fakeimagedetector tool
ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്‌ടിച്ച ചിത്രമാണ് പ്രചരിപ്പിക്കുന്നത് എന്ന് ഇതിൽ നിന്നെല്ലാം മനസ്സിലായി. എന്നാൽ,കുന്നംകുളം തൃശ്ശൂർ റോഡിന്റെ അവസ്ഥ യഥാർഥത്തിൽ പരിതാപകരമാണ് എന്ന് കാണിക്കുന്ന ചില റിപ്പോർട്ടുകൾ ഞങ്ങൾക്ക് കിട്ടി.
Result: False
ഇവിടെ വായിക്കുക: Fact Check: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ സ്ഥലമാണോയിത്?
Sources
Result from isitai tool
Result from fakeimagedetector tool
Self analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.