Claim
നേഴ്‌സിംഗ് കൗൺസിൽ ബിഎസ്സി നേഴ്‌സിംഗ് എംബിബിഎസിന് തുല്യമാക്കി. ഇന്ത്യ സർക്കാർ അവരെ നേഴ്‌സിംഗ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്തു. വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണിത്.

ഇവിടെ വായിക്കുക: Fact Check: റെയിൽവേ ട്രാക്കിൽ കുട്ടി കല്ല് വെക്കുന്ന സംഭവം 2018ലേതാണ്
Fact
ഈ സന്ദേശം ഞങ്ങളിൽ സംശയമുണ്ടാക്കി. കാരണം ലോകത്ത് മുഴുവൻ ഡോക്ടറുമാരുടേതും നേഴ്സുമാരുടെതും വ്യത്യസ്തമായ തൊഴിലായാണ് അംഗീക്കരിക്കപ്പെട്ടു വരുന്നത്. പോരെങ്കിൽ അത്തരം ഒരു തീരുമാനം ഉണ്ടായെങ്കിൽ പത്ര മാധ്യമങ്ങളിൽ പ്രധാന വാർത്തയായി വരുമായിരുന്നു. എന്നാൽ അത്തരം ഒരു വാർത്ത ഞങ്ങൾക്ക് ഗൂഗിളിൽ തിരഞ്ഞപ്പോൾ കിട്ടിയില്ല. ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിൽ വെബ്‌സൈറ്റ് തിരഞ്ഞപ്പോഴും അത്തരം ഒരു നോട്ടീസ് ലഭിച്ചില്ല.
ഞങ്ങൾ ഈ സന്ദേശം ശരിയാണോ എന്നറിയാൻ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ജൂൺ 7 2023ൽ ഐഎംഎയുടെ സ്റ്റുഡന്റ്സ് നെറ്റ്‌വർക്ക് സോണൽ സെക്രട്ടറി ധ്രുവ് ചൗഹാന്റെ ഒരു ട്വീറ്റ് ഞങ്ങൾക്ക് ലഭിച്ചു. ഇതൊരു വ്യാജ വർത്തയാണെന്നും അത്തരം ഒരു സർക്കുലർ ഇന്ത്യൻ നേഴ്‌സിംഗ് കൗൺസിൽ വെബ്‌സൈറ്റിൽ ഇല്ലെന്നും ട്വീറ്റിൽ അദ്ദേഹം പറയുന്നു.

തുടർന്നുള്ള തിരച്ചിലിൽ, ജൂൺ 8,2023ൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഒരു ട്വീറ്റ് കണ്ടു. നേഴ്‌സിംഗ് കൗൺസിലിന്റെ പേരിൽ പ്രചരിക്കുന്ന ജൂൺ 5,2023ലെ ഒരു നോട്ടീസിന്റെ പകർപ്പിനൊപ്പമാണ് ട്വീറ്റ്. ഇപ്പോൾ പ്രചരിക്കുന്ന സന്ദേശം ഉൾക്കൊള്ളുന്നതാണ് നോട്ടീസ്. ആ നോട്ടീസ് വ്യാജമാണെന്നും അത് വിവിധ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട് എന്നും എന്നാൽ അത് പ്രചരിപ്പിക്കരുതെന്നുമാണ് ട്വീറ്റ് പറയുന്നത്.

ഇവിടെ വായിക്കുക: Fact Check: സ്വീഡൻ സെക്സിനെ ഒരു കായിക വിനോദമായി അംഗീകരിച്ചോ?
Result: False
Sources
Tweet by Dr Dhruv Chauhan on June 7,2023
Tweet by Ministry of Health on June 8,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.