Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ 15 പേർ മുസ്ലിം പേരുകളുള്ളവരാണ്.
ഈ ലിസ്റ്റ് വ്യാജമാണ്.
പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ 15 പേർ മുസ്ലിം പേരുകളുള്ളവരാണ് എന്ന രീതിയിൽ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഇന്ത്യ ടിവി ന്യൂസിൽ പ്രസിദ്ധീകരിച്ച പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പൂർണ്ണ പട്ടികയാണിത് എന്ന പേരിലാണ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.
“മരിച്ച 26 പേരിൽ 15 പേർ മുസ്ലീം പേരുകളുള്ളവരാണ്. കൊല്ലുന്നതിനുമുമ്പ് പേരുകൾ ചോദിച്ച് പിന്നീട് കൊന്നുവെന്ന് കഴിഞ്ഞ ഒരു ദിവസം മുതൽ ആക്രോശിക്കുന്ന ഗോഡി മീഡിയയെ ഇത് തുറന്നുകാട്ടുന്നു,” എന്നും ഈ പോസ്റ്റ് പറയുന്നു.
ഇവിടെ വായിക്കുക:കൊല്ലപ്പെട്ട മുത്തച്ഛന്റെ മൃതദേഹത്തിൽ ഒരു കുട്ടി ഇരിക്കുന്ന ദൃശ്യങ്ങൾക്ക് പഹൽഗാം ഭീകരാക്രമണവുമായി ബന്ധമില്ല
Fact Check/Verification
പോസ്റ്റിൽ അവകാശപ്പെടുന്നത് ഇത് ഇന്ത്യ ടിവി ന്യൂസിൽ പ്രസിദ്ധീകരിച്ച പട്ടികയാണെന്നാണ്. അത് കൊണ്ട് തന്നെ ഞങ്ങൾ ഇന്ത്യാ ടിവി നൽകിയ പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ പേരുകളാണോ പ്രചരിക്കുന്നത് എന്നറിയാൻ അവരുടെ വെബ്സൈറ്റ് പരിശോധിച്ചു.
അപ്പോൾ ഏപ്രിൽ 23, 2025 പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ പേരുകളുള്ള പട്ടിക ഇന്ത്യ ടിവി പുറത്തു വിട്ടത് ഞങ്ങൾ കണ്ടെത്തി. ആ പട്ടിക ഇപ്പോൾ പ്രചരിക്കുന്ന പേരുകളിൽ നിന്നും വ്യത്യസ്തമാണ്. പോരെങ്കിൽ വൈറൽ പോസ്റ്റിലെ പട്ടികയിലുള്ള മുസ്ലിം പേരുകൾ ഈ പട്ടികയിൽ കണ്ടില്ല. ആ പട്ടികയിൽ ഉള്ളത് കുടുതലും ഹിന്ദുക്കളാണ്. ആകെ മുസ്ലിം പേരായി കണ്ടത് പഹൽഗാം സ്വദേശിയായ സയ്യദ് ഹാദിൽ ഹുസൈൻ ഷാ, എന്ന ആൾ മാത്രമാണ്.
അതിനെ തുടർന്ന് ഞങ്ങൾ ആദ്യം ഭരണകൂടം പുറത്തിറക്കിയ പട്ടിക പരിശോധിച്ചു. ഈ പട്ടികയിലും 26 പേരുകൾ ഞങ്ങൾ കണ്ടെത്തി. പക്ഷേ അതിലെ മരിച്ചവരുടെ പേരുകൾ വൈറൽ പട്ടികയുമായി പൊരുത്തപ്പെടുന്നില്ല.
ഹിന്ദുസ്ഥാൻ ടൈംസ്, ഗ്രെയ്റ്റർ കശ്മീർ എന്നിവ ഏപ്രിൽ 23, 2025ൽ കൊടുത്ത ലിസ്റ്റും ഇന്ത്യ ടിവിയുടെ പട്ടികയ്ക്ക് സമാനമാണ്.
കെഎൻഎസ് കശ്മീർ എന്ന പ്രാദേശിക കാശ്മീരി ചാനലിന്റെ ഫേസ്ബുക്ക് പേജിലും ഏപ്രിൽ 23, 2025ൽ കൊടുത്ത ലിസ്റ്റും ഇന്ത്യ ടിവിയുടേതിന് സമാനമായിരുന്നു.
ഇവ കൂടാതെ, ലൈവ് മിന്റ്, ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ് എന്നീ മാധ്യമങ്ങളും 26 ആളുകളുടെ പേരുകളും അവരുടെ സ്ഥലങ്ങളും വെളിപ്പെടുത്തുന്ന ഔദ്യോഗികമായ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതും ഇന്ത്യ ടിവി പ്രസിദ്ധികരിച്ച പട്ടികയ്ക്ക് സമമായിരുന്നു.
ഇവിടെ വായിക്കുക:ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചുവെന്ന് വാർത്ത 2019ലേതാണ്
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ യഥാർത്ഥ പട്ടിക എന്ന പേരിൽ വൈറലാകുന്ന പട്ടിക പൂർണ്ണമായും വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വ്യക്തമാക്കുന്നു.
Sources
News report by India TV on April 23,2025
News report by Hindustan Times on April 23,2025
News report by Greater Kashmir on April 23,2025
Facebook by KNS Kashmir on April 23,2025
Full List of Deceased Persons released by authority
Sabloo Thomas
May 7, 2025
Sabloo Thomas
May 7, 2025
Sabloo Thomas
April 28, 2025