Friday, December 5, 2025

Fact Check

ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചുവെന്ന് വാർത്ത 2019ലേതാണ്

banner_image

Claim

image

ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചു.

Fact

image

2019ലെ വാർത്തയാണിത്.

ഇസ്ലാമിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മലയാളിയെ സൗദിയിൽ ശിക്ഷിച്ചു എന്ന ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

സൗദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അപ്പീല്‍ കോടതി ശിക്ഷ ഇരട്ടിയാക്കി എന്ന വീഡിയോ വാർത്ത റിപ്പോർട്ട് ആണ് ഷെയർ ചെയ്യുന്നത്.

സൗദിക്കെതിരെ പ്രവാചകനെതിരെയും ഇസ്ലാമിനെതിരെയും നടത്തിയ പരാമർശങ്ങൾക്ക് ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിനാണ് ശിക്ഷ എന്നും മീഡിയവണിന്റെ ലോഗോ ഉള്ള വാർത്ത പറയുന്നു. പത്തുവർഷം തടവും ഒന്നരലക്ഷം റിയാൽ പിഴയും എന്നാണ് വാർത്ത പറയുന്നത്.

“ഒരു വർഷമായി വിഷ്ണുദേവ് ജയിലിൽ കഴിയുന്നുവെന്നും ഒരു വിദേശ യുവതിയുമായി ട്വീറ്റർ വഴി നടത്തിയ പരാമർശത്തിനാണ് അറസ്റ്റിലായത് എന്നും അഞ്ചു മാസം മുമ്പ് കിഴക്കൻ പ്രവിശ്യാ ക്രിമിനൽ കോടതി ശിക്ഷിച്ചത് എന്നും, ആ ശിക്ഷയാണ് ഇപ്പോൾ ഇരട്ടിയാക്കിയതെന്നും റിപ്പോർട്ട് പറയുന്നത്.


“സംഘി തീവ്രവാദികൾ എവിടെ പോയാലും മത വിദ്വേഷവും വർഗ്ഗീയതയും തന്നെയാണല്ലോ. സംഘികളും കൃസംഘികളും ചേർന്ന് സൗദിയെ ഉപരോധിക്കണം എന്നാണ് എൻ്റെ ഒരിത്,” എന്നാണ് വിഡിയോയോടൊപ്പമുള്ള വിവരണം.

Basheer Ahmed's post
Basheer Ahmed’s post


ഇവിടെ വായിക്കുക
: വിജയ് തോളിൽ വെച്ച കൈ വിദ്യാർത്ഥിനി എടുത്തു മാറ്റിച്ചോ?

Fact Check/Verification

ഞങ്ങൾ ഈ വീഡിയോയിൽ മീഡിയവണിന്റെ ലോഗോ കണ്ടതിനാൽ അവരുടെ ഫേസ്ബുക്ക് പേജിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ജനുവരി 24, 2019ലെ സൗദിയ്ക്കെതിരെയും പ്രവാചകനെതിരെയും ഇസ്ലാമിനെതിരെയും നടത്തിയ പരാമർശങ്ങൾക്ക് ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിനാണ് ശിക്ഷ എന്ന വിവരണമുള്ള വീഡിയോ കണ്ടെത്തി.

Facebook post by Mediaone TV
Facebook post by Mediaone TV

വിഷ്ണുദേവിന്റെ ശിക്ഷയെ കുറിച്ചറിയാൻ കൂടുതൽ തിരഞ്ഞപ്പോൾ കേസിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ തരുന്ന ഒരു മാതൃഭൂമിയുടെ സെപ്തംബർ 18, 2018ലെ റിപ്പോർട്ട് കിട്ടി.

“സാമൂഹിക മാധ്യമങ്ങളിൽ രാജ്യതാത്പര്യങ്ങൾക്കെതിരായി പ്രചാരണം നടത്തിയതിന് സൗദി അറേബ്യയിൽ മലയാളി യുവാവിന് തടവും പിഴയും. ആലപ്പുഴ സ്വദേശി വിഷ്ണുദേവിനാണ് അഞ്ചുവർഷം തടവും ഒന്നര ലക്ഷം റിയാൽ (ഏതാണ്ട് 40 ലക്ഷം ഇന്ത്യൻ രൂപ) പിഴയും ലഭിച്ചത്. സൗദി അറേബ്യയിലെ നിയമസംവിധാനങ്ങളെ പരിഹസിച്ചതിനും പ്രവാചകൻ മുഹമ്മദ് നബിയെ സാമൂഹിക മാധ്യമങ്ങളിൽ ആക്ഷേപിച്ചതിനും നാലുമാസം മുമ്പാണ് വിഷ്ണുദേവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്,” വാർത്ത പറയുന്നു.

“സൗദി അരാംകോയിലെ കോൺട്രാക്ടിങ് കമ്പനിയിൽ എൻജിനീയറാണ് ഇയാൾ.വിദേശ യുവതിയുമായി ട്വിറ്ററിൽ ആശയ വിനിമയം നടത്തുകയും രാജ്യത്തിനെതിരായ സന്ദേശം കൈമാറുകയും ചെയ്തതായി സൗദി സൈബർ പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളെ ദീർഘനാൾ നിരീക്ഷിച്ചതിൽ നിന്നാണ് രാജ്യതാത്പര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശവും പ്രചാരണവും സാമൂഹിക മാധ്യമങ്ങളിൽ നടത്തുന്നതായി കണ്ടെത്തിയത്. ഇയാളെ ദമാം പ്രവിശ്യാ കോടതിയിലാണ് വിചാരണ ചെയ്തത്,” വാർത്ത തുടരുന്നു.

“സമൂഹമാധ്യമങ്ങൾ ദുരുപയോഗിക്കുന്നവർക്കെതിരേ സൗദിയിൽ അടുത്തിടെയാണ് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം നടപ്പിലാക്കിയത്. ഇത് പ്രാബല്യത്തിൽ വന്നതിന് ശേഷം ശിക്ഷ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വിഷ്ണുദേവ്,” വാർത്ത കൂട്ടിച്ചേർത്തു.


News report by Mathrubhumi


News report by Mathrubhumi

ന്യൂസ്‌മിനിറ്റിന്റെ ജനുവരി 27, 2019ലെ ഒരു വാർത്തയും ഞങ്ങൾക്ക് കിട്ടി. സൗദി അറേബ്യയുടെ നിയമവ്യവസ്ഥയെയും പ്രവാചകൻ മുഹമ്മദിനെയും വിമർശിക്കുന്ന ട്വീറ്റുകളുടെ ഒരു പരമ്പരയാണ് ആലപ്പുഴ സ്വദേശിയായ 28 കാരനായ വിഷ്ണു ദേവ് രാധാകൃഷ്ണന്റെ ജീവിതത്തിലെ അടുത്ത 10 വർഷം നഷ്ടപ്പെടുത്തിയത്,” എന്നാണ് ആ വാർത്ത പറയുന്നത്.

“ആറ് വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന വിഷ്ണുവിനെ 2018 ജൂൺ 7 ന് ‘സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതിനും’ രാജ്യത്തിന്റെ മതപരവും ദേശീയവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയതിനും അവിടത്തെ പോലീസ് അറസ്റ്റ് ചെയ്തു,” ന്യൂസ് മിനിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

“2018 സെപ്റ്റംബർ 13 ന്, ഖോബാർ ജയിലിൽ അഞ്ച് വർഷം തടവും സൗദി റിയാലിന് 1,50,000 (ഏകദേശം 28,50,000 രൂപ) പിഴയും വിധിച്ചു. തുടർന്ന്, 2019 ജനുവരി 24 ന്, ശിക്ഷ 10 വർഷമായി ഉയർത്തി,” റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

News report by News Minute
News report by News Minute

സമാനമായ വാർത്ത ദി ഹിന്ദു, 2019 ജനുവരി 29ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ വായിക്കുക:കെ ഫോൺ ഓഫീസ് പൂട്ടിയിട്ടില്ല

Conclusion

സൗദിയ്ക്കെതിരെയും പ്രവാചകനെതിരെയും ഇസ്ലാമിനെതിരെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ മലയാളി യുവാവിന് അപ്പീല്‍ കോടതി ശിക്ഷ ഇരട്ടിയാക്കി എന്ന വാർത്ത 2019ലേതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Sources
Facebook post by Mediaone TV on January 24,2019
News report by Mathrubhumi on September 18, 2018

News report by News Minute on January 27,2019
News report by Hindu on January 29,2019

RESULT
imageMissing Context
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
ifcn
fcp
fcn
fl
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

20,439

Fact checks done

FOLLOW US
imageimageimageimageimageimageimage