Sunday, March 16, 2025
മലയാളം

Fact Check

Fact Check: പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനിയല്ല രാഹുലിനൊപ്പം ഫോട്ടോയിൽ

Written By Kushel Madhusoodan, Translated By Sabloo Thomas, Edited By Chayan Kundu
Apr 22, 2024
banner_image

Claim: സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പാകിസ്ഥാൻ സിന്ദാബാദ്  വിളിച്ച സ്ത്രീ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം.
Fact: കെഎസ്‌യു നേതാവ് മിവ ജോളിയാണ് ഫോട്ടോയിൽ. 

രാഹുൽ ഗാന്ധിയ്‌ക്കൊപ്പം പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനി നിൽക്കുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയ്ക്ക് രണ്ടു ഭാഗങ്ങൾ ഉണ്ട്. ഒന്നാം ഭാഗത്ത് ഒരു ഫോട്ടോയിൽ രാഹുൽ ഗാന്ധിയോടൊപ്പം ഒരു പെൺകുട്ടി നിൽക്കുന്നുണ്ട്. 

രണ്ടാം ഭാഗത്ത് കാണുന്ന വിഡിയോയിൽ, എഐഎംഐഎം അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ഒരു പൗരത്വ പ്രതിഷേധ പരിപാടിയിൽ മൈക്ക് കയ്യിലെടുത്ത് ഒരു  കോളേജ് വിദ്യാർത്ഥിനി ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. സ്റ്റേജിലൂടെ നടന്നുവന്ന ഒവൈസി, അതുകേട്ട് മുഖത്ത് സ്പഷ്ടമായ  അവളുടെ അടുത്തെത്തി, “അങ്ങനെ പറയാൻ പാടില്ല” എന്നുപറഞ്ഞുകൊണ്ട് അവളെ തടയാൻ ശ്രമിക്കുന്നു.

എന്നാൽ, അതിനു തൊട്ടു പിന്നാലെ അവൾ ‘ഹിന്ദുസ്ഥാൻ സിന്ദാബാദ്’ എന്ന് മൂന്നുവട്ടം വിളിച്ചു. ആ മുദ്രാവാക്യത്തെ സദസ്സ് ഹർഷാരവത്തോടെ സ്വീകരിച്ചു. അപ്പോഴേക്കും സംഘാടകർ അവളുടെ കയ്യിൽ നിന്ന് മൈക്ക് പിടിച്ചുവാങ്ങി. എന്നാൽ, സദസ്സിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെ അവൾ  ഒരു വരികൂടി പറഞ്ഞു, ” പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുന്നതും, ഹിന്ദുസ്ഥാൻ സിന്ദാബാദ് എന്നുവിളിക്കുന്നതും തമ്മിലുള്ള വ്യത്യാസമെന്തെന്നാൽ…” അത് പറഞ്ഞു മുഴുമിക്കാൻ പക്ഷെ അവലെ പൊലീസ് അനുവദിച്ചില്ല. അവൾ ബലമായി സ്റ്റേജിൽ നിന്ന് പിടിച്ചിറക്കപ്പെട്ടുന്നു. 
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ  ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

Request for Fact check we received in our tipline
Video which is going viral

ആരാണ് പാകിസ്ഥാൻ സിന്ദാബാദ് വിളിച്ച വിദ്യാർത്ഥിനി?

എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി സംഘടിപ്പിച്ച സിഎഎ വിരുദ്ധ റാലിയിൽ പ്രസംഗിക്കുന്നതിനിടെ വേദിയിൽ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചതിന് 2020 ഫെബ്രുവരി 20ന് ബംഗളൂരുവിൽ വെച്ച് അമൂല്യ നൊറോണ എന്ന ജേർണലിസം വിദ്യാർത്ഥിനിയെ രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റ് ചെയ്തു.

ഇവിടെ വായിക്കുക:Fact Check: ലവ് ജിഹാദ് ഉണ്ടെന്ന് കെകെ ശൈലജ പറഞ്ഞിട്ടില്ല

Fact Check/Verification

രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള ഫോട്ടോയിലെ സ്ത്രീക്ക് അമൂല്യ ലിയോണ നൊറോണയോട് സാമ്യമില്ലെന്ന കാര്യമാണ് ഞങ്ങൾ  ആദ്യം ശ്രദ്ധിച്ചത്. ഫോട്ടോയുടെ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, മിവ ജോളി എന്ന പ്രൊഫൈൽ “പ്രതീക്ഷ” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബർ 24ലിട്ട ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ വന്നു. ഭാരത് ജോഡോ യാത്രയിൽ നിന്ന്. സെപ്റ്റംബർ 22ന് പ്രിയങ്ക ഗാന്ധി പോസ്റ്റ് ചെയ്ത ഫോട്ടോ ജോളി പങ്കു വെക്കുകയായിരുന്നു.

Facebook post by Miva Jolly,
Facebook post by Miva Jolly,

കോൺഗ്രസിൻ്റെ കേരളത്തിലെ വിദ്യാർത്ഥി സംഘടനയായ കേരള സ്റ്റുഡൻ്റ്‌സ് യൂണിയൻ്റെ (കെഎസ്‌യു) ജില്ലാ ജനറൽ സെക്രട്ടറിയാണ് ജോളിയെന്ന് അവരുടെ ഫേസ്ബുക്ക് ബയോയിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി. “മിവ ജോളി കെഎസ്‌യു”
എന്ന് ഞങ്ങൾ കീവേഡ് സേർച്ച് നടത്തി. വൈറൽ ചിത്രത്തിലെ സ്ത്രീ മിവയാണെന്ന് സ്ഥിരീകരിക്കുന്ന ഒന്നിലധികം ഫലങ്ങളും വീഡിയോകളും കിട്ടി.

അവളുടെ ഫേസ്ബുക്കിൽ നിന്ന് കിട്ടിയ ലിങ്ക്, അവളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഞങ്ങളെ നയിച്ചു. അവിടെ അവൾ സെപ്റ്റംബർ 22 ന് അതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 23 ന് രാഹുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള തൻ്റെ മാർച്ചിൻ്റെ വീഡിയോയും അവൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Courtesy: Instagram post by Miva Joy
Courtesy: Instagram post by Miva Joy

ഈ അവകാശവാദം തള്ളി കോൺഗ്രസ് വക്താവ് ലാവണ്യ ഭല്ലാലും എക്‌സിൽ (മുൻപ്  ട്വിറ്റർ) പോസ്റ്റിട്ടിട്ടുണ്ട്. ഫോട്ടോയിലുള്ള “കെഎസ്‌യുവിലെ മിവ ജോളി ഞങ്ങളുടെ കെഎസ്‌യു എറണാകുളം ജിഎസാണ്” എന്ന് ആ പോസ്റ്റ് പറയുന്നു

Courtesy @LavanyaBallal

കേരള പ്രദേശ് കോൺഗ്രസ് സേവാദളും ഈ അവകാശവാദം തള്ളി എക്‌സിൽ (മുൻപ്  ട്വിറ്റർ) പോസ്റ്റിട്ടിട്ടുണ്ട്.

https://twitter.com/SevadalKL/status/1573538410513375232
Courtesy @SevadalKL

വൈറലായ ചിത്രത്തിൽ കാണുന്ന സ്ത്രീ താനാണെന്നും അമൂല്യ നൊറോണയല്ലെന്നും വ്യക്തമാക്കി മിവ ഫെയ്‌സ്ബുക്കിൽ നടത്തിയ വീഡിയോ പ്രസ്താവനയും ഞങ്ങൾ കണ്ടെത്തി.

Facebook post by Miva Jolly
Facebook post by Miva Jolly

ഇവിടെ വായിക്കുക: Fact Check:ഇസ്രായേലിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങൾ അല്ലിത്

Conclusion

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം വൈറലായ ഫോട്ടോയിൽ കാണുന്നത് 2020 ലെ സിഎഎ വിരുദ്ധ പ്രതിഷേധത്തിനിടെ പാകിസ്ഥാൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ നൊറോണയല്ല, കെഎസ്‌യു നേതാവ് മിവ ജോളിയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഈ അവകാശവാദം ആദ്യം ഫാക്ടചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.

Result: False

ഇവിടെ വായിക്കുക: Fact Check: ഹരിയാനയിലെ സിർസയിലെ ബിജെപി സ്ഥാനാർത്ഥിയുടെ വാഹന വ്യൂഹമല്ല ആക്രമിക്കപ്പെടുന്നത്

Sources
Facebook post by Miva Jolly, September 24, 2022
X post by Lavanya Ballal, September 24, 2022


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.