Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി ഹനുമാൻ ക്ഷേത്രത്തിൽ ആരതി നടത്തുന്ന വീഡിയോ.
അവകാശവാദം തെറ്റാണ്. അസദുദ്ദീൻ ഒവൈസി ആരതി അവതരിപ്പിക്കുന്ന വീഡിയോ എഐ നിർമ്മിതമാണ്.
എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസിയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഹനുമാൻ ക്ഷേത്രത്തിൽ ഒവൈസി ആരതി നടത്തുന്നത് പോലെയാണ് വീഡിയോയിലെ ദൃശ്യം.
Claim Post: https://www.facebook.com/reel/1603663124378418
ഇവിടെ വായിക്കുക:മുഖം മുഴുവനായി മൂടുന്ന ബുർഖ ധരിച്ച വേങ്ങര വാർഡ് 12–ലെ യുഡിഎഫ് സ്ഥാനാർഥിയുടെ പോസ്റ്റർ വ്യാജം

വീഡിയോയുടെ താഴെയായി ഗൂഗിളിന്റെ എഐ മോഡൽ ‘ജെമിനി’യുടെ ഔദ്യോഗിക ലോഗോ വ്യക്തമായി കാണാം.
ജെമിനി ഉപയോഗിച്ച് ഒരു വീഡിയോയോ ചിത്രമോ സൃഷ്ടിക്കുമ്പോൾ മാത്രമേ ഇത് പ്രത്യക്ഷപ്പെടാറുള്ളൂ എന്നതിനാൽ, ഇത് നിർമ്മിതമാണ് വീഡിയോ എന്നതിന്റെ സൂചനയാണ്.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ഉപകരണം വീഡിയോയിലെ ദൃശ്യങ്ങൾ കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് ആണെന്ന് സൂചിപ്പിച്ചു.
Tool: https://www.fakeimagedetector.com/

ഹൈവ് മോഡറേഷൻ ടൂൾ വീഡിയോ എഐ നിർമ്മിതമോ ഡീപ്ഫേക്ക് ആയിരിക്കാനുള്ള സാധ്യത 99.8% ആയി കണ്ടെത്തി.
Tool: https://hivemoderation.com/ai-generated-content-detection

വീഡിയോ ജെമിനി ഉപയോഗിച്ചാണോ സൃഷ്ടിച്ചതെന്ന് പരിശോധിക്കാൻ ഞങ്ങൾ ഗൂഗിളിന്റെ ജെമിനിയോട് അഭ്യർത്ഥിച്ചു.
അവരുടെ വിശകലനത്തിൽ:
Tool: https://gemini.google.com/app
അവകാശവാദം തെറ്റാണ്.വീഡിയോ യഥാർത്ഥമല്ല; അത് എഐ നിർമ്മിച്ച ഒരു ഡീപ്ഫേക്ക് ദൃശ്യമാണ്. അസദുദ്ദീൻ ഒവൈസി ഹനുമാൻ ക്ഷേത്രത്തിൽ ആരതി നടത്തിയതായി തെളിവൊന്നും ഇല്ല.
ഇവിടെ വായിക്കുക:ജനന രജിസ്ട്രേഷനു 2026 ഏപ്രിൽ 27 വരെ മാത്രമേ സമയം ഉള്ളുവെന്ന വാദം വ്യാജം
FAQ
1. ഒവൈസി ഹനുമാൻ ക്ഷേത്രത്തിൽ ആരതി നടത്തിയോ?
ഇല്ല. പ്രചരിക്കുന്ന വീഡിയോ എഐ നിർമ്മിത ഡീപ്ഫേക്ക് ആണ്.
2. വീഡിയോയിൽ ജെമിനി ലോഗോ എന്തുകൊണ്ട് കാണുന്നു?
ജെമിനി വഴി സൃഷ്ടിക്കപ്പെട്ട എഐ ദൃശ്യങ്ങളിൽ അതിന്റെ ലോഗോ പ്രത്യക്ഷപ്പെടാറുണ്ട്.
3. എഐ കണ്ടെത്തൽ ടൂളുകൾ എന്ത് കണ്ടെത്തി?
ഫേക്ക് ഇമേജ് ഡിറ്റക്ടറും ഹൈവ് മോഡറേഷൻ ടൂളും വീഡിയോയെ എഐ നിർമ്മിതം എന്നാണ് കണ്ടെത്തിയത്.
4. ഇത് യഥാർത്ഥ സംഭവമാണെന്നതിന് ഏതെങ്കിലും തെളിവുണ്ടോ?
ഇല്ല. യഥാർത്ഥ സംഭവമായെന്നതിനുള്ള ഒരു തെളിവും ലഭ്യമായിട്ടില്ല.
Sources
Hive Moderation Website
FakeImageDetector Tool
Google Gemini Image Analysis
Sabloo Thomas
April 12, 2025
Raushan Thakur
April 11, 2025
Sabloo Thomas
February 19, 2025