Claim
“ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്,” എന്ന പേരിൽ ഒരു പടം ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
Fact
“ഗൾഫിൽ പോകുന്നതല്ല. ഗോവയിലെ കോൺഗ്രസ് സ്ഥാനാർഥികൾ റിസോർട്ടിലേക്ക് പോകുന്നതാണ്.കോണ്ഗ്രസുകാരുടെ അവസ്ഥയോർത്ത് ചിരിയും വരുന്നു സങ്കടവും വരുന്നു,” എന്നാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള വിവരണം.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി വിജയിച്ചു. ഗോവയിൽ ആകെയുള്ള 40 സീറ്റുകളിൽ 20 സീറ്റുകൾ നേടിയത് ബിജെപിയാണ്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ മാത്രം കുറവാണ് ബിജെപിക്ക് ഉള്ളത്. തുടർച്ചയായ മൂന്നാം തവണയും ഗോവയിൽ ബിജെപിയാണ് അധികാരത്തിൽ വരുന്നത്. കോൺഗ്രസിനു കിട്ടിയത് 12 മണ്ഡലം.തൃണമൂൽ കോൺഗ്രസിന്റെ സഖ്യകക്ഷിയായി മത്സരിച്ച,2 എംഎൽഎമാരുള്ള, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി ബിജെപിയ്ക്ക് പിന്തുണ പ്രഖ്യപ്പിച്ചിട്ടുണ്ട്. മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിജെപി ഉറപ്പിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ പരിഹസിച്ച് ഈ പോസ്റ്റ്.
ഞങ്ങൾ പോസ്റ്റിനൊപ്പമുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ 2020 ജൂൺ എട്ടാം തീയതി ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി. അതിനൊപ്പം ഈ പടമുണ്ട്. ജൂൺ 19ലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സാധ്യതയുള്ള രണ്ട് ഡസൻ കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലെ സിറോഹിയിലെ റിസോർട്ടിലേക്ക് മാറ്റുന്നതാണ് ചിത്രം എന്ന് അതിൽ നിന്നും മനസിലായി.

2020 ജൂൺ എട്ടാം തീയതി പ്രസിദ്ധീകരിച്ച സ്റ്റേറ്റ്സ്‌മാന്റെ വാർത്തയിലും ഈ പടമുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സാധ്യതയുള്ള 25 കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലെ സിറോഹിയിലെ റിസോർട്ടിലേക്ക് മാറ്റുന്നതിനെ കുറിച്ചാണ് സ്റ്റേറ്റ്സ്‌മാന്റെ വാർത്ത പറയുന്നത്.

Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.