Fact Check
മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണെന്ന് തരൂർ പറഞ്ഞോ?
Claim
മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണെന്ന് കോൺഗ്രസ്സ് നേതാവ് ശശി തരൂർ പറഞ്ഞു.
Fact
വീഡിയോ ക്ലിപ്ഡ് ആണ്.
മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണെന്ന് കോൺഗ്രസ്സ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണ്. ഹിന്ദുക്കൾക്ക് എതിരെ നിന്നു. അവസാനത്തെ അദ്ദേഹത്തിൻ്റെ നിരാഹാരം സമരം എന്തിനായിരുന്നു? പാകിസ്ഥാൻ എന്ന മുസ്ലിം രാജ്യത്തിന് ഇന്ത്യ കൊടുക്കാനുള്ള 55 കോടി(രൂപ)…ആ കാലത്തേ 55 കോടി(രൂപ), ഇന്നത്തെ 550 കോടി(രൂപ) ആയിരിക്കാം. ആ 55 കോടി (രൂപ) കൊടുക്കണം എന്ന് പറഞ്ഞാണ് നിരാഹാരം സമരം നടത്തിയത്. എന്നിട്ടാണ് പട്ടേൽ അവസാനം, ശരി കൊടുക്കാം എന്ന് പറഞ്ഞിട്ടാണ് ആ നിരാഹാര സമരം അവസാനിപ്പിച്ചത്. അപ്പൊ ഇവർ പറഞ്ഞു, ഇയാൾ മുസ്ലിങ്ങൾക്ക് വേണ്ടി നിൽക്കുന്ന ആളാണ്, ഹിന്ദുക്കളുടെ ശത്രു ആണ്, ഇയാൾ എന്തൊരു ഹിന്ദു ആണ്…അങ്ങനെ ഒരു സംസാരം കേട്ടിട്ടാണ് ഗോഡ്സെ (ഗാന്ധിയെ) വെടിവെച്ച് കൊന്നത്, ” എന്നാണ് വീഡിയോയുടെ ഓഡിയോയിൽ തരൂർ പറയുന്നതായി കേൾക്കുന്നത്.
“വന്നു വന്നു കോൺഗ്രസ് ഏതാ ആർ എസ് എസ് ഏതാ തിരിച്ചറിയാൻ പറ്റാതായി,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നത്.

ഇവിടെ വായിക്കുക:12 വയസ്സുകാരിയെ പീഡിപ്പിച്ച ആളെ സഹോദരൻ മർദ്ദിക്കുന്നുവെന്ന് പേരിൽ പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവം
Fact Check/Verification
ഞങ്ങൾ ചില കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ മനോരമ ഹോർത്തൂസ് എന്ന യൂട്യൂബ് ചാനലിൽ ഈ വീഡിയോയുടെ പൂർണ രൂപം 23 നവംബർ 2024ന് പ്രസിദ്ധികരിച്ചിട്ടുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.

മനോരമ സംഘടിപ്പിച്ച ഹോർത്തൂസ് എന്ന ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മനോരമ ന്യൂസിന്റെ ന്യൂസ് ഡയറക്ടറായ ജോണി ലൂക്കോസ് തരൂരുമായി നടത്തുന്ന 48.44 മിനിറ്റ് ദൈർഘ്യമുള്ള ഇന്ത്യയുടെ വർത്തമാനം എന്ന പേരിലുള്ള ഇന്റർവ്യൂവിന്റെ ഭാഗമാണിത്.
വീഡിയോയുടെ 11:34 മുതലുള്ള ഭാഗത്ത് തരൂർ ഇങ്ങനെ പറയുന്നു, “…നരേന്ദ്ര മോദി 8 വയസ് മുതൽ ആർഎസ്സിൻ്റെ ഒരു ബാല സ്വയംസേവകനാണ്. അദ്ദേഹം എന്ത് കേട്ട് പഠിച്ചിട്ടാണ് വളർന്നിരിക്കുന്നത്? അദ്ദേഹം കേട്ടത് മഹാത്മാ ഗാന്ധി നമ്മുടെ രാജ്യത്തെ ചതിച്ച ഒരു വ്യക്തിയാണ്. ഹിന്ദുക്കൾക്ക് എതിരെ നിന്നു. അവസാനത്തെ അദ്ദേഹത്തിൻ്റെ നിരാഹാരം സമരം എന്തിനായിരുന്നു? പാകിസ്ഥാൻ എന്ന മുസ്ലിം രാജ്യത്തിന് ഇന്ത്യ കൊടുക്കാനുള്ള 55 കോടി(രൂപ)…ആ കാലത്തേ 55 കോടി(രൂപ), ഇന്നത്തെ 550 കോടി(രൂപ) ആയിരിക്കാം. ആ 55 കോടി (രൂപ) കൊടുക്കണം എന്ന് പറഞ്ഞാണ് നിരാഹാരം സമരം നടത്തിയത്. എന്നിട്ടാണ് പട്ടേൽ അവസാനം, ശരി കൊടുക്കാം എന്ന് പറഞ്ഞിട്ടാണ് ആ നിരാഹാര സമരം അവസാനിപ്പിച്ചത്. അപ്പൊ ഇവർ പറഞ്ഞു, ഇയാൾ മുസ്ലിങ്ങൾക്ക് വേണ്ടി നിൽക്കുന്ന ആളാണ്, ഹിന്ദുക്കളുടെ ശത്രു ആണ്, ഇയാൾ എന്തൊരു ഹിന്ദു ആണ്…അങ്ങനെ ഒരു സംസാരം കേട്ടിട്ടാണ് ഗോഡ്സെ വെടിവെച്ച് കൊന്നത്. അപ്പോൾ അങ്ങനെയൊരു വിശ്വാസത്തിൽ വളർന്ന ആൾക്കാരാണ് നമ്മളെ ഇപ്പോൾ ഭരിക്കുന്നത്.”
ഇതിൽ നിന്നും തരൂർ ഗാന്ധിയെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കുന്ന ഭാഗമല്ലിതെന്നും ആർഎസ്എസ്, ബിജെപി തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ വിശ്വാസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് പറയുന്ന ഭാഗമാണിതെന്നും വ്യക്തമാവുന്നു.
ഇവിടെ വായിക്കുക: സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി ₹699 സമ്മാനമായി നൽകുന്നില്ല
Conclusion
ശശി തരൂർ ഗാന്ധിജിയെ വിമർശിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്ഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
YouTube video by Manorama Hortus on November 23, 2024
Self Analysis