Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്താണ് പിണറായി വിജയന്.
അമേരിക്കയിൽ സ്ഥിരമായി താമസിക്കാൻ ഉദ്ദേശിക്കുന്ന വിദേശ പൗരന്മാർക്ക് മാത്രമേ അത്തരം ഒരു നിബന്ധന ഉള്ളൂ.
കമ്മ്യൂണിസ്റ്റ് അല്ലെന്ന് എഴുതിക്കൊടുത്താണ് പിണറായി വിജയന് അമേരിക്കയിൽ ചികിത്സയ്ക്ക് പോയത് എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
തുടർ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോയ വാർത്തകൾക്കു പിന്നാലെയാണ് അദ്ദേഹത്തിന് എങ്ങനെ വീസ കിട്ടി എന്നത് സംബന്ധിച്ച ചർച്ച സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പോയത്.
നേരത്തേ അമേരിക്കയില് ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി തുടര്പരിശോധനകള്ക്കും ചികിത്സയ്ക്കുമായാണ് വീണ്ടും പോകുന്നത്. മിനേസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്.
യുഎസ് വീസ അപേക്ഷയിൽ അപേക്ഷകൻ കമ്മ്യൂണിസ്റ്റ് അല്ലെന്ന് പ്രസ്ഥാനത്തിന്റെയോ ടോട്ടാലിറ്റേറിയൻ പാർട്ടിയുടേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്ന ചോദ്യമുണ്ട് എന്ന് പോസ്റ്റ് ഷെയർ ചെയ്യുന്നവർ വാദിക്കുന്നു. അതിന് പിണറായി വിജയൻ ‘നോ’ എന്നാണ് എഴുതി നൽകിയത് എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം.
“അമേരിക്കയെ എതിർക്കുന്ന ചൈനയുടെ ഷീചിൻ പിങ് അമേരിക്കയിൽ ചികിത്സിക്കാൻ പോവാറില്ല. റഷ്യയുടെ പുടിൻ പോവാറില്ല. വടക്കൻ കൊറിയയിലെ കിംഗ് ഉൻ ചിൻ പോവാറില്ല. ഇവരേക്കാൾ ബല്യ കമ്മ്യൂണിസ്റ്റായ കാരണം ഭൂതം ദാ ഇത് പൂരിപ്പിച്ചിട്ട് കമ്മ്യൂണിസ്റ്റല്ല എന്ന് പറഞ്ഞിട്ടാണ് വലിഞ്ഞു കേറി അമേരിക്കയിൽ പോകുന്നത്,” എന്ന വിവരണത്തോടെയാണ് പോസ്റ്റ്.
ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:അമിത് ഷായെ കുരങ്ങൻ ആക്രമിക്കുന്ന വീഡിയോ എഐ ജനറേറ്റഡാണ്
ഞങ്ങൾ വിസ ലഭിക്കാനുള്ള നിബന്ധനകളെ കുറിച്ചുള്ള യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വെബ്സൈറ്റിലെ വിവരങ്ങൾ പരിശോധിച്ചു.
“കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലോ (അതിന്റെഉപവിഭാഗത്തിലോ അല്ലെങ്കിൽ അഫിലിയേറ്റഡ് സംഘടകളിലോ), അമേരിക്കയിലേക്ക് കുടിയേറാൻ അനുമതി ഇല്ല. ഈ നിയമം കോൺഗ്രസ് പാസാക്കിയ വിശാലമായ നിയമങ്ങളുടെ ഭാഗമാണ്,” വെബ്സൈറ്റ് പറയുന്നു.
“എന്നാൽ, ഈ നിയമം, കുടിയേറ്റ പദവി തേടുന്ന വിദേശികൾക്കും യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ നിയമാനുസൃതമായ സ്ഥിര താമസക്കാരന്റെ പദവിയിലേക്കുള്ള മാറ്റത്തിന് അപേക്ഷ കൊടുക്കുന്ന വിദേശികൾക്കും മാത്രമേ ബാധകമാവൂ” എന്ന് വെബ്സൈറ്റ് പറയുന്നു. അതായത് താത്കാലികമായ യാത്രകൾക്ക് അമേരിക്കയിലേക്ക് പോവുന്നവർക്ക് ഈ നിയമം ബാധകമല്ല.
ഒക്ടോബർ 6,2020ലെ ഒരു കുറിപ്പിൽ, നേപ്പാളിലെ അമേരിക്കൻ എംബസ്സിയുടെ വെബ്സെറ്റിലും സമാനമായ ഒരു വിവരം കണ്ടു.
“യുഎസ് വിസകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ഉൾകൊള്ളുന്ന ചില വാർത്തകളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്,” നേപ്പാളിലെ അമേരിക്കൻ എംബസ്സി പറയുന്നു. “കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയോ ഏകാധിപത്യ ഭരണകൂടങ്ങളിലെയോ അംഗങ്ങൾ അമേരിക്കയിലേക്ക് യാത്ര ചെയ്യുകയോ കുടിയേറുകയോ ചെയ്യുന്നത് സംബന്ധിച്ച ഞങ്ങളുടെ നയത്തിലോ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമത്തിലോ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഞങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.
“നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ അമേരിക്കയിലേക്ക് കുടിയേറുന്നതിൽ നിന്ന് സ്വയമേവ വിലക്കപ്പെടുന്നില്ല. ഓരോ വിസ കേസും വ്യക്തിഗത അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നത്,” എംബസ്സി കൂട്ടിച്ചേർക്കുന്നു.
“യുഎസ് സിറ്റിസൺസ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) അടുത്തിടെ യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളിൽ ഉള്ള ആളുകളുടെ ഇമിഗ്രേഷൻ അപേക്ഷകൾ പരിഗണിക്കുന്ന യുഎസ്സിഐഎസ് ഉദ്യോഗസ്ഥർക്ക് ഒരു അഡ്മിനിസ്ട്രേറ്റീവ് മാർഗ്ഗനിർദ്ദേശം – അടിസ്ഥാനപരമായി ഒരു നിർദ്ദേശ സ്വഭാവമുള്ള ഒരു മാനുവൽ – പുറപ്പെടുവിച്ചു. ഈ ഭരണപരമായ മാർഗ്ഗനിർദ്ദേശത്തെക്കുറിച്ചുള്ള വാർത്തകൾ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്,” എംബസ്സി വ്യക്തമാക്കുന്നു.
“1952-ൽ, യുഎസ് കോൺഗ്രസ് ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റ് (ഐഎൻഎ) പാസാക്കി. ഇത് കമ്മ്യൂണിസ്റ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും ഏകാധിപത്യ പാർട്ടിയിലെ അംഗത്വത്തിന്റെയോ അഫിലിയേഷന്റെയോ അടിസ്ഥാനത്തിൽ ചില ആളുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് കുടിയേറുന്നത് വിലക്കി,”എംബസ്സി പറയുന്നു.
“നിയമം നിരവധി ഒഴിവാക്കലുകളും ഇളവുകളും നൽകുന്നു, മറ്റുവിധത്തിൽ യോഗ്യതയുണ്ടെങ്കിൽ പാർട്ടി അംഗങ്ങൾക്ക് യുഎസിലേക്ക് കുടിയേറാൻ അനുവദിക്കുന്നു. കുടിയേറ്റേതര വിസ ഉപയോഗിച്ച് താൽക്കാലികമായി അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഐഎൻഎ ബാധിക്കില്ല,” എംബസ്സിയുടെ കുറിപ്പ് വ്യക്തമാക്കുന്നു.
എംബസ്സിയുടെയും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന്റെയും കുറിപ്പുകൾ പ്രകാരം, താൽക്കാലികമായി അമേരിക്ക സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകളെ ഈ നിയമം ബാധിക്കില്ല. ഈ നിയമം, കുടിയേറ്റ പദവി തേടുന്ന വിദേശികൾക്കും നിയമാനുസൃതമായ സ്ഥിര താമസക്കാരന്റെ പദവിയിലേക്കുള്ള മാറ്റത്തിന് അപേക്ഷ കൊടുക്കുന്ന വിദേശികൾക്കും മാത്രമേ ബാധകമാവൂ എന്നാണ് ഈ വെബ്സൈറ്റുകൾ പറയുന്നത് എന്ന് വ്യക്തം.

ഔദ്യോഗിക സ്ഥിരീകരണത്തിനായി മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പിഎം മനോജിനെ വിളിച്ചു.
“അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നവർക്കും കുടിയേറ്റ പദവി തേടുന്നവർക്കും മാത്രമേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയോ അംഗം അഥവാ ബന്ധം ഉള്ള ആളാണോ എന്ന ചോദ്യമുള്ള ചോദ്യാവലി പൂരിപ്പിക്കേണ്ടതായുള്ളൂ. മറ്റുള്ളവർക്ക് ഈ നിബന്ധനയില്ല. ഞാനും അമേരിക്കയിൽ പോയിട്ടുണ്ട്, എനിക്ക് ഇത്തരം ഒരു ചോദ്യാവലി പൂരിപ്പിക്കേണ്ടി വന്നിട്ടില്ല,” അദേഹം വ്യക്തമാക്കി.
കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. അത് സംബന്ധിച്ച 2023 നവംബർ 15ലെ വാർത്ത ബിബിസി വെബ്സൈറ്റിലുണ്ട്.

2001 നവംബർ 13ൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വൈറ്റ് ഹൗസിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ബുഷിനോപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനൊരുങ്ങുന്ന ഫോട്ടോ വൈറ്റ് ഹൌസ് വെബ്സൈറ്റിലും കൊടുത്തിട്ടുണ്ട്.
കമ്യൂണിസ്റ്റ് രാജ്യമായ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവർ അമേരിക്ക സന്ദർശിച്ചിട്ടില്ലെന്ന വാർത്ത തെറ്റാണെന്ന് ബോധ്യമായി.

ഇവിടെ വായിക്കുക: ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെണ്ണിന്റെ അവസ്ഥ എന്ന അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം ഇതാണ്
അമേരിക്ക സന്ദർശിക്കാനുള്ള വീസയ്ക്ക് അപേക്ഷിക്കുന്ന ഫോമിൽ താൻ കമ്യൂണിസ്റ്റ് അല്ല എന്നെഴുതിക്കൊടുത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ പോകുന്നതെന്ന പ്രചരണം വ്യാജമാണ്. ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ അമേരിക്ക സന്ദർശിച്ചിട്ടില്ലെന്ന വാർത്തയും തെറ്റാണ്.
Sources
USCIS Website
Note in US Embassy Nepal website on October 6,2020
Photo in White House Website on November 13,2001
News report by BBC on November 15,2023
Telephone conversation with CM’s Press Secretary P M Manoj
Sabloo Thomas
November 8, 2025
Sabloo Thomas
October 15, 2025
Sabloo Thomas
September 18, 2025