Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യൻ ദേശീയ പതാകയായ, ത്രിവർണ്ണ പതാക കീറുകയും അതിനെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ഒരു സംഘം സിഖുകാരുടെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഈ വീഡിയോ രാജ്യത്ത് നടക്കുന്ന കർഷക സമരത്തിൽ നിന്നുള്ളതാണ് എന്നാണ് പ്രചാരണം.
വൈറലായ വീഡിയോയിൽ, പഞ്ചാബിയിൽ സംസാരിക്കുന്ന തലപ്പാവ് ധരിച്ച സിഖ് പുരുഷന്മാർ, ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി ഇന്ത്യൻ ത്രിവർണ്ണ പതാകയിൽ ചവിട്ടുന്നതും കാണാം.
2020 നവംബർ മുതൽ വിവാദമായ മൂന്ന് കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ അപകീർത്തിപ്പെടുത്തുന്ന അടിക്കുറിപ്പുകളോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കർഷക പ്രതിഷേധത്തിന് പിന്നിൽ “ഖലിസ്ഥാനികളും മാവോയിസ്റ്റുകളും” ആണെന്ന് ഭരണകക്ഷിയായ ബിജെപിയിൽ നിന്നുള്ള അംഗങ്ങൾ പലതവണ അവകാശപ്പെട്ടിരുന്നുവെങ്കിലും ഇത് തെളിയിക്കപ്പെട്ടിട്ടില്ല.
Krishnadas v Eranchamanna എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ 281 ഷെയറുകളും 5.3 k വ്യൂവുകളും ഉണ്ടായിരുന്നു.
Archived link of Krishnadas v Eranchamanna’s post
Santhosh Kalyadan Perincherry എന്ന ഐഡിയിൽ നിന്നും ഇതേ വിഷയത്തിലുള്ള പോസ്റ്റ് 20 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.
Archived link of Santhosh Kalyadan Perincherry’s post
ഒന്നിലധികം കോമ്പിനേഷനുകളുടെ കീവേഡ് സെർച്ചുകളിലൂടെ ട്വിറ്ററിൽ നിന്നും NRI Heraldന്റെ ഒരു ട്വീറ്റ് കണ്ടെത്തി. അത് ഇങ്ങനെയാണ്: ”പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിനിടെ ഖാലിസ്ഥാൻ സിഖ് തീവ്രവാദികൾ ഇന്ത്യൻ ദേശീയ പതാക വലിച്ചുകീറി.”
ഈ ട്വീറ്റ് ഒരു സൂചനയായി കണ്ട്, ‘പ്രധാനമന്ത്രി മോദിയുടെ യുഎസ്എ സന്ദർശനത്തിനിടെ പ്രതിഷേധം’ എന്ന് ഞങ്ങൾ സേർച്ച് ചെയ്തു. അപ്പോൾ, Indica News ന്റെ ഒരു ലേഖനം കണ്ടെത്തി. കാലിഫോർണിയ ആസ്ഥാനമായുള്ള ഓൺലൈൻ പത്രമാണ് അത്. ആ പത്രത്തിലെ വാർത്ത അനുസരിച്ചു, മോദി യുഎനിൽ സംസാരിച്ചപ്പോൾ, പുറത്ത് നാല് പ്രതിഷേധങ്ങൾ’ നടന്നു.
വൈറൽ വീഡിയോയിൽ ദേശീയ പതാക വലിച്ചുകീറിയ രണ്ട് ആളുകളെ, നമുക്ക് Indica News അവരുടെ വർത്തയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിലും കാണാം.
ലേഖനം അനുസരിച്ച്, സെപ്റ്റംബർ 25 ന് ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്തപ്പോൾ അദ്ദേഹത്തിനെതിരെ നാല് വ്യത്യസ്ത പ്രതിഷേധങ്ങൾ നടന്നു.
പ്രതിഷേധിച്ച ഗ്രൂപ്പുകളിലൊന്നിൽ ഏകദേശം 100 ഖാലിസ്ഥാൻ അനുകൂലികൾ ഉണ്ടായിരുന്നു. അവർ ഖാലിസ്ഥാന്റെ മഞ്ഞ പതാക കയ്യിൽ കരുതിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ 76 -ാമത് സെഷൻ, 2021 സെപ്റ്റംബർ 25, ന്യൂയോർക്കിൽ നടന്നപ്പോൾ, ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തിന് പുറത്ത് ഇന്ത്യൻ കർഷകർക്ക് അനുകൂലമായി നടത്തിയ റാലി എന്ന അടിക്കുറിപ്പോടെ, Associated press ൽ നിന്നുള്ള ഒരു ചിത്രവും ഞങ്ങൾ കണ്ടെത്തി.
വൈറലായ വീഡിയോയിലെ രണ്ട് പുരുഷന്മാരെ – ഒരാൾ കറുത്ത തലപ്പാവ് ധരിച്ച്, മറ്റൊരാൾ മഞ്ഞ നിറത്തിലുള്ള തലപ്പാവ് ഉള്ള ആൾ- എപിയുടെ ചിത്രത്തിൽ വ്യക്തമായി കാണാം.
വൈറൽ വീഡിയോയിൽ കാണുന്ന നീല ബാരിക്കേഡ്, യുഎസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ നടന്ന പ്രകടനങ്ങളെ കുറിച്ചുള്ള, Punjab News Expressന്റെ വാർത്താ റിപ്പോർട്ടിൽ കാണാം.
ഈ വിഷയം ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
ഇന്ത്യൻ ദേശീയ പതാക കീറുന്ന വീഡിയോ കർഷക സമരത്തിൽ നിന്നല്ല. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ യുഎൻ ആസ്‌ഥാനത്തിനു പുറത്ത് ന്യൂയോർക്കിൽ പ്രതിഷേധിച്ചവരാണ് പതാക കീറിയത്.
വായിക്കാം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുസ്തകം തലതിരിച്ചു വായിച്ചോ?
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 17, 2025
Sabloo Thomas
April 17, 2025
Kushel Madhusoodan
April 12, 2025