Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: തെലങ്കാന മുഖ്യമന്ത്രി രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ് ഗോപൂജ ചെയ്യുന്നു.
Fact: വോട്ട് ചെയ്യുന്നതിന് മുമ്പാണ് രേവന്ത് റെഡ്ഡി ഗോപൂജ നടത്തിയത്.
“മുഖ്യ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് തെലങ്കാന കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത റെഡ്ഢി നടത്തുന്ന ഗോപൂജ കണ്ടോളൂ,” എന്ന കുറിപ്പോടെ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
തെലങ്കാനയിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രിയായി അനുമുല രേവന്ത് റെഡ്ഡി ഡിസംബർ 7,2023ൽ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമാണ് പ്രചരണം. തെലങ്കാനയില്‍ 119ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാർട്ടിയായ ബിആര്‍എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. മൂന്നാം തവണയും തെലങ്കാനയില്‍ അധികാരത്തിലേറാമെന്ന ചന്ദ്രശേഖര്‍ റാവുവിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ശക്തമായ മുന്നേറ്റമാണ്. തെലങ്കാന സംസ്‌ഥാനം രൂപീകരിച്ചതിന് ശേഷം നടന്ന കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ബിആര്‍എസായിരിന്നു ജയിച്ചത്.
ആർഎസ്എസിലും എബിവിപിയിലും പ്രവർത്തിച്ച പശ്ചാത്തലമുള്ള രേവന്ത് റെഡ്ഡിയുടെ പൂർവ്വകാലം ചില പോസ്റ്റുകളിൽ ഓർമ്മിപ്പിക്കുന്നുമുണ്ട്.
കേരളത്തിലെ ബിജെപിയുടെ പ്രമുഖ നേതാക്കളിൽ ഒരാളായ സന്ദീപ് വാര്യർ അടക്കം ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. സന്ദീപ് വാര്യരുടെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 648 ഷെയറുകൾ ഉണ്ടായിരുന്നു.
Pineapple Media എന്ന ഐഡിയിൽ നിന്നും 236 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഇവിടെ വായിക്കുക: Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?
ഞങ്ങള്‍ സത്യാവസ്ഥ അറിയാൻ ഇതുമായി ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിച്ച് ഒരു കീ വേര്‍ഡ് സേർച്ച് നടത്തി. അപ്പോൾ ഇതേ വീഡിയോ V6 ന്യൂസ് തെലുങ്ക് എന്ന യുട്യൂബ് ചാനൽ നവംബര്‍ 30ന് പോസ്റ്റ് ചെയ്തത് കണ്ടു. രേവന്ത് റെഡ്ഡി വോട്ട് ചെയ്യുന്നതിന് മുമ്പ് ഗോ പൂജ നടത്തി എന്നാണ് വീഡിയോയുടെ വിവരണം.
തിരഞ്ഞപ്പോൾ 2023 നവംബർ 30നാണ് അവിടെ തെരഞ്ഞെടുപ്പ് നടന്നത് എന്ന് വ്യക്തമായി. ഡിസംബര്‍ 3നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപ്പിച്ചത് എന്നും വ്യക്തമായി.
നവംബർ 30,2023ൽ ഇന്ത്യൻ എക്സ്പ്രസ്സും ഈ വീഡിയോ കൊടുത്തിട്ടുണ്ട്. “തെലങ്കാന തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി ഗോപൂജ നടത്തി,” എന്നാണ് ആ വിഡിയോയുടെ തലക്കെട്ട്.
ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സെറ്റിൽ നവംബർ 30,2023ൽ കൊടുത്ത റിപ്പോർട്ടിനൊപ്പവും ഈ വീഡിയോ കൊടുത്തിട്ടുണ്ട്. തെലങ്കാന തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് മുന്നോടിയായി രേവന്ത് റെഡ്ഡി ‘ഗോപൂജ’ നടത്തി എന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട് പറയുന്നത്.
“തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയും ഭാര്യയും വികാരാബാദിലെ കൊടങ്കലിലുള്ള വസതിയിൽ ‘ഗോ പൂജ’ നടത്തി. തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 30 ന് ആരംഭിച്ചു. രണ്ട് മണ്ഡലങ്ങളിൽ നിന്നു രേവന്ത് റെഡ്ഡി മത്സരിക്കും,” വാർത്ത തുടരുന്നു.
“കാമറെഡ്ഡി മണ്ഡലത്തിൽ മത്സരിക്കുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ നിലവിലെ മുഖ്യമന്ത്രി കെസിആറിനെയെയാണ് നേരിടുന്നത്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മണ്ഡലം കൊടങ്കലും,” വാർത്ത വ്യക്തമാക്കുന്നു.
ഇതിൽ നിന്നെല്ലാം വോട്ട് ചെയ്യുന്നതിന് മുമ്പാണ് രേവന്ത് റെഡ്ഡി ഗോപൂജ നടത്തിയത് എന്ന് വ്യക്തമാവുന്നു.
ഇവിടെ വായിക്കുക: Fact Check: 2023ലെ പ്രളയത്തിൽ ചെന്നൈ സൂപ്പർമാർക്കറ്റുകളിൽ നിന്നുള്ള വീഡിയോയല്ലിത്
രേവന്ത് റെഡ്ഡി ഗോപൂജ ചെയ്തത് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടക്കുന്ന സമയത്തുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി. അസംബ്ലി തെരഞ്ഞടുപ്പിൽ വോട്ട് ചെയ്യാന്‍ പോകുന്നതിന് മുമ്പാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: ഒഴിഞ്ഞ കസേരകൾ നവ കേരള സദസിലേതോ?
Sources
YouTube video by V6 News Telugu on November 30, 2023
YouTube video by the Indian Express on November 30, 2023
News report by Times of India on November 30, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
December 31, 2024
Vasudha Beri
April 29, 2024
Runjay Kumar
March 22, 2024