Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim:ഗാസയിൽ ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ.
Fact: അൾജീരിയയിലെ ഫുട്ബോൾ ടീം ജയത്തിന് ശേഷം നടത്തുന്ന വെടിക്കെട്ട് ആഘോഷം.
ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്. ‘ഗാസയിൽ ദീപാവലി ആഘോഷം നേരത്തെ തുടങ്ങിയോ? ദീപാവലിയല്ല മിസ്റ്റർ ഇസ്രയേൽ നടത്തുന്ന താണ്ഡവമാണിത്,’ എന്ന കുറിപ്പോടെയാണ് ഫേസ്‌ബുക്കില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Jothish T എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 756 ഷെയറുകൾ ഉണ്ടായിരുന്നു.
𝐂𝐀𝐒𝐀 – 𝐊𝐚𝐧𝐧𝐮𝐫 എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 362 ഷെയറുകൾ ഉണ്ടായിരുന്നു.
REN 4 YOU എന്ന ഐഡിയിലെ റീൽസിന് ഞനാണ് കാണുമ്പോൾ 74 ഷെയറുകൾ ഉണ്ടായിരുന്നു.
ഇവിടെ വായിക്കുക:Fact Check: ഇസ്രായേൽ അക്രമത്തിന്റെ വീഡിയോ 5 മാസം പഴയത്
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ ഇംഗ്ലീഷിലുള്ള സമാനമായ ഒരു വീഡിയോ ലഭിച്ചു. അതിന്റെ മറുപടിയിൽ ഈ വീഡിയോ അൾജീരിയയിൽ നിന്നുള്ളതാണ് എന്ന് എന്ന ഒരു കമ്മ്യൂണിറ്റി നോട്ട് കണ്ടു.
വീഡിയോ ഗാസയിൽ നിന്നുള്ളതല്ല, 2020 ലെ തങ്ങളുടെ കിരീട നേട്ടം ആഘോഷിക്കുന്ന ഫുട്ബോൾ ക്ലബ് സിആർ ബെലൂയിസ്ദാദ് ആരാധകർ വെടിക്കെട്ട് നടത്തുന്നത് കാണിക്കുന്നുവെന്നാണ് കമ്മ്യൂണിറ്റി നോട്ട്. ഒപ്പം Ultras World + ഓഗസ്റ്റ് 7,2020ൽ ചെയ്ത ഒരു ഫേസ്ബുക്ക് പോസ്റ്റും അവർ ഉൾപ്പെടുത്തിയിട്ടുണ്ട് .
സിആർ ബെലൂയിസ്ദാദ് വെടിക്കെട്ട് ആഘോഷം എന്ന് ഇംഗ്ലീഷിൽ സേർച്ച് ചെയ്തപ്പോൾ, ജൂലൈ 16,2023 ൽ We love Algerian football എന്ന ഹാൻഡിൽ ചെയ്ത വേറൊരു ട്വീറ്റ് കണ്ടെത്തി. ചില ഫേസ്ബുക്ക് പേജുകളും ജൂലൈ 16,2023 ൽ ഫുട്ബോൾ ക്ലബ് സിആർ ബെലൂയിസ്ദാദ് ആരാധകർ വെടിക്കെട്ട് നടത്തി വിജയം ആഘോഷിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും കൊടുക്കുന്നു.
സൂക്ഷ്മപരിശോധനയിൽ, ടിക് ടോക്കിലാണ് ഈ വീഡിയോ ആദ്യം പങ്കിട്ടതെന്ന് സൂചിപ്പിക്കുന്ന ഒരു വാട്ടർമാർക്ക് ഞങ്ങൾ പോസ്റ്റിൽ തിരിച്ചറിഞ്ഞു. @ramiguerfi41 എന്ന ഉപയോക്താവ് 2023 സെപ്റ്റംബർ 28-നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ പിന്നീട് അത് നീക്കം ചെയ്തു. ഇസ്രയേൽ ഫലസ്തീൻ ആക്രമണത്തിന് മുമ്പുള്ള വീഡിയോയാണെന്ന് ഇത് സ്ഥിരീകരിക്കുന്നു.
ചില ഫേസ്ബുക്ക് പേജുകളും ജൂലൈ 16,2023 ൽ ഫുട്ബോൾ ക്ലബ് സിആർ ബെലൂയിസ്ദാദ് വെടിക്കെട്ട് നടത്തി വിജയം ആഘോഷിക്കുന്ന വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും കാണാം.
2023 ഓഗസ്റ്റ് 7-ന് ന്യൂസ്‌ഫ്ലെയർ പങ്കിട്ടത് പോലുള്ള വൈറൽ വീഡിയോയുമായി സാമ്യമുള്ള കൂടുതൽ വീഡിയോകൾ കീവേഡ് സെർച്ചിൽ കിട്ടി.
ഒക്ടോബർ 11,2023ലെ റോയിട്ടേഴ്‌സിന്റെ ലേഖന പ്രകാരം വൈറൽ വീഡിയോയുടെ പ്രാരംഭത്തിൽ കാണുന്ന റൗണ്ട് എബൗട്ട് അൾജീരിയയിലെ അൾജീസിലുള്ള (Algiers) സിഡ്എംഹമീദിലെ (Sidi M’Hamed) റു ലാഹ്‌ചെൻ മിമൗനിയിലെ (Rue Lahcen Mimouni) പ്ലേസ് അൽ മോക്രാണിയാണ് (Place Al Mokrani).
പോരെങ്കിൽ വൈറൽ വീഡിയോയിലെ ബിൽ ബോർഡ് ഉള്ള കെട്ടിടം ഈ സ്ഥലത്തിന്റെ ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ കാണാം. ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ സിആർ ബെലൂയിസ്ദാദ് അൾജീരിയയിലെ അൾജീസിലുള്ള (Algiers) ക്ലബ് ആണെന്ന് മനസ്സിലായി.
ഈ വീഡിയോ എന്നുള്ളതാണ് എന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും അൾജീരിയയിലെ അൾജീസിലുള്ള സിആർ ബെലൂയിസ്ദാദ് ഫുട്ബോൾ ക്ലബ് വെടിക്കെട്ട് നടത്തി വിജയം ആഘോഷിക്കുന്ന വീഡിയോ ആണെന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: ഇസ്രായേലി ഹെലികോപ്റ്ററുകൾ ഹമാസ് വെടി വെച്ചിട്ടുന്ന വീഡിയോ ആണോ ഇത്?
ഗാസയിൽ ഇസ്രേയലിന്റെ ബോംബ് അക്രമത്തിന്റെ വീഡിയോ എന്ന പേരിൽ ഷെയർ ചെയ്യുന്നത്, അൾജീരിയൻ ഫുട്ബോൾ ക്ലബിന്റെ വെടിക്കെട്ട് ആഘോഷത്തിന്റേത് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Sources
Facebook post by Ultras World + on August 7, 2020
Tweet by We love Algerian football on July 16, 2023
Article by Reuters on October 11, 2023
Report by Newsflare, dated August 7, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Kushel Madhusoodan
October 3, 2024
Sabloo Thomas
October 25, 2023
Rangman Das
October 23, 2023