Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“ബിജെപിക്ക് എട്ടിന്റെ പണി കൊടുത്ത് ഒ രാജഗോപാൽ കളം വിടുകയാണ്.ഇനി സിപിഎമ്മിൽ കാണാം എന്ന് പറയാതെ പറയുകയാണ് ഇപ്പോൾ ബിജെപിയുടെ ഈ മുതിർന്ന നേതാവ്. സംഘികളുടെ കിളികൾ പറക്കുകയാണ്.” എന്ന ആമുഖത്തോടെ ലക്ഷ്യ ന്യൂസ് എന്ന ഐഡിയിൽ നിന്നൊരു വീഡിയോ മേയ് 9 നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഓ രാജഗോപാൽ മേയ് 7ന് എൽ ഡി എഫ് വിജയദിനത്തിൽ വിളക്ക് തെളിയിച്ച കാര്യമാണ് തെളിവായി വീഡിയോ പറയുന്നത്.6.1 K ലൈക്കുകളും 1.3K ഷെയറുകളും വീഡിയോയ്ക്ക് ഉണ്ട്.വൈഡ് ലൈവ് ന്യൂസ് എന്ന ഐഡിയിൽ നിന്നും മേയ് എട്ടിനും സമാനായ രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാർഷിക നിയമത്തെ എതിർത്ത് ഓ രാജഗോപാൽ രംഗത്ത് വന്നത് ഇതിന്റെ മുന്നോടിയായിട്ടായിരുന്നുവെന്ന് ഈ വീഡിയോകൾ പറയുന്നു. നിയമസഭയിൽ മുൻപ് ഓ രാജഗോപാൽ കാർഷിക ബില്ലിനെതിരായ പ്രമേയത്തെ അനുകൂലിച്ചത് വൻ വിവാദമായിരുന്നു. സേവ് ബംഗാൾ എന്ന ഹാഷ് ടാഗിട്ടായിരുന്നു രാജഗോപാൽ ഈ വീഡിയോകളിൽ പറയുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാൽ എൽ ഡി എഫ് വിജയദിവസമായി ആഘോഷിച്ച മേയ് 7 തന്നെ ഇതിനായി തിരഞ്ഞെടുത്തത് എന്തിന് എന്നാണ് ഈ വീഡിയോകൾ ചോദിക്കുന്നത്.
മേയ് ഏഴിന് എൽ ഡി എഫ് കേരളത്തിൽ വിജയാഘോഷം നടത്തി എന്നത് ശരിയാണ്. പിണറായി വിജയൻ ഉൾപ്പെടെ ഉള്ള നേതാക്കൾ ദീപം തെളിച്ചാണ് അത് ആഘോഷിച്ചത്.
എന്നാൽ ഈ ആഘോഷത്തിന്റെ ഭാഗമായിട്ടല്ല രാജഗോപാൽ ദീപം തെളിച്ചത് എന്ന് വ്യക്തമാണ്.ബംഗാള്‍ വയലന്‍സ്, സേവ് ബംഗാള്‍ എന്നി ഹാഷ് ടാഗുകള്‍ നല്‍കി ദീപം തെളിയിച്ച ചിത്രങ്ങളാണ് രാജഗോപാല്‍ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അത് സി പി എം വിജയം ആഘോഷിക്കാനാണ് എന്ന് പറയാനാവില്ല.
ആലപ്പുഴയിലെ ബി ജെ പി സ്ഥാനാർത്ഥിയായിരുന്ന സന്ദീപ് വാചസ്പതിയും മേയ് ഏഴിന് സ്വന്തം കുടുംബം ദീപം തെളിയിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു.ബംഗാളില്‍ കലാപത്തിന് ഇരയായവർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അദ്ദേഹവും ദീപം ദീപം തെളിച്ചത്.
ഇത് ന്യൂസ് 18 മലയാളം കൊടുത്ത റിപ്പോർട്ടിൽ നിന്നും വ്യക്തമാണ്.എൽഡിഎഫിന്റെ ‘വിജയ’ദിനമായ മേയ് ഏഴിന് മുന്‍ നേമം എംഎല്‍എയും ബിജെപി മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ ദീപം തെളിയിച്ച കാര്യം 24 ന്യൂസ് ചാനലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . എന്നാൽ എല്‍ഡിഎഫ് വിജയത്തിന്റെ ഭാഗമായിട്ടല്ല,ബംഗാളില്‍ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധ സൂചകമായിട്ടാണ് ദീപം തെളിയിക്കല്‍ എന്നവർ റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചാണെങ്കിൽ ബി ജെ പിയുടെ നിർദേശപ്രകാരമാണ് രാജഗോപാൽ ബംഗാളിലെ അക്രമത്തിൽ പ്രതിഷേധിച്ച് അന്ന് ദീപം തെളിച്ചത്.ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ദേശീയ കമ്മിറ്റി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്റെ പോസ്റ്റ്. അത് പിണറായി വിജയന് ആശംസയർപ്പിക്കാനാണ് എന്ന് പ്രചരിപ്പിച്ചത് ശുദ്ധ അസംബന്ധമാണ്’’,ഒ. രാജഗോപാൽ മാതൃഭൂമിയോട് പറഞ്ഞു.
രാജഗോപാൽ മേയ് ഏഴിന് ദീപം തെളിച്ചിരുന്നു.അന്നേ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള എൽ ഡി എഫ് നേതാക്കൾ മുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാൻ ദീപം തെളിച്ചിരുന്നു. എന്നാൽ അത് കൊണ്ട് മാത്രം രാജഗോപാൽ ദീപം തെളിച്ചത് എൽ ഡി എഫ് വിജയം ആഘോഷിക്കാനാണ് എന്ന് പറയുന്നത് ശരിയല്ല.ബംഗാളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി. ദേശീയ കമ്മിറ്റി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു താൻ ദീപം തെളിച്ചത് എന്ന് രാജഗോപാൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
https://twitter.com/vijayanpinarayi/status/1390696836361375745
https://www.twentyfournews.com/2021/05/07/o-rajagopal-lights-on-ldf-victory.html
https://www.facebook.com/orajagopalbjp/posts/4099627436760490
https://www.facebook.com/sandeepvachaspati/photos/139925233709503
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Runjay Kumar
July 17, 2025
Vasudha Beri
July 17, 2025
Sabloo Thomas
July 14, 2025