Monday, December 9, 2024
Monday, December 9, 2024

HomeFact CheckPoliticsFact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

Fact Check: അമേരിക്കയിൽ പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്ന വീഡിയോ 2019ലേത്

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Sabloo Thomas

Claim

അമേരിക്കയിൽ പ്രതിഷേധക്കാർ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദിയുടെ കോലത്തിൽ ചെരുപ്പ് മാല ചാർത്തുന്നതിന്റെ വീഡിയോ വൈറലാവുന്നുണ്ട്. ഒന്നിലധികം ഉപയോക്താക്കൾ ഇത് പരിഹാസം കലർന്ന പങ്കിട്ടുന്നുണ്ട്. “അങ്ങിനെ അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരുഇന്ത്യൻ പ്രധാനമന്ത്രിയെ അമേരിക്കൻ ജനത ഇങ്ങനെ സ്വീകരിച്ചത്. മണിപ്പൂർ കാത്തിരിക്കുന്നു അവിടുത്തെ ദർശനത്തിനായി,” എന്നാണ് വീഡിയോയ്ക്ക് ഒപ്പമുള്ള കമന്റ്.

Swami Sandeepananda Giri's Post
Swami Sandeepananda Giri’s Post

ഇവിടെ വായിക്കുക:Fact Check: പ്രമുഖ നടൻ ടി എസ് രാജു അന്തരിച്ചുവെന്ന വാർത്ത വ്യാജമാണ്

Fact

വൈറൽ ഫൂട്ടേജിന്റെ കീഫ്രെയിമുകളിലെ Yandex ൽ  റിവേഴ്സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, ഈ വീഡിയോയുടെ സ്‌ക്രീൻ ഗ്രാബുകളുള്ള @SohailBobby, എന്നയാളുടെ 2019 ഒക്ടോബർ 5ലെ ഒരു ട്വീറ്റിലേക്ക് അത് ഞങ്ങളെ നയിച്ചു.

Screengrab from tweet by @SohailBobby
Screengrab from tweet by @SohailBobby

2019 നവംബർ 10-ന് sunsila144 എന്നയാളും ഈ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി ഞങ്ങൾ കണ്ടെത്തി.

Screengrab from Facebook post by sunsila144
Screengrab from Facebook post by sunsila144

കൂടാതെ, വൈറലായ ദൃശ്യങ്ങളിൽ കശ്മീരുമായി ബന്ധപ്പെട്ട പ്ലക്കാർഡുകൾ പിടിച്ച് നിൽക്കുന്ന ആളുകളെ ഞങ്ങൾ കണ്ടു. പ്ലക്കാർഡുകളിലൊന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “Stop Killing…Kashmir, Kashmir Mission USA.”

Screengrab from viral video
Screengrab from viral video

 “Kashmir Mission USA” എന്ന്  കീവേഡ് സെർച്ച് ചെയ്തപ്പോൾ, “കശ്മീർ മിഷൻ യുഎസ്എ വിമൻസ് വിംഗ്” എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ലഭിച്ചു. അവരുടെ ഫീഡ് പരിശോധിച്ചപ്പോൾ, 2019 ഒക്‌ടോബർ 28-ന് പോസ്‌റ്റ് ചെയ്‌ത ഒരു ഫോട്ടോ കിട്ടി.

 വൈറൽ ഫൂട്ടേജിൽ കണ്ടതിന് സമാനമായ പ്ലക്കാർഡുമായി നിൽക്കുന്ന ഒരു സ്ത്രീയുടെ ഫോട്ടോയായിരുന്നു അത്.  2019 സെപ്തംബർ 27 ന് യുഎൻ പ്ലാസയ്ക്കും ന്യൂയോർക്കിലെ 2nd അവന്യൂവിനും ഇടയിലുള്ള E 47th St എന്ന സ്ഥലത്ത് കശ്മീരിനെ പിന്തുണച്ച് ഒരു പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുന്ന ഒരു പോസ്റ്ററും  ഞങ്ങൾ കണ്ടു. ഒക്‌ടോബർ 27-ന് 47-ആം സ്ട്രീറ്റിലും ഒന്നാം അവന്യൂവിലും നടന്ന പ്രതിഷേധത്തിന്റെ മറ്റൊരു പോസ്റ്ററും ഞങ്ങൾ കണ്ടു.

എന്നിരുന്നാലും, വീഡിയോ കുറഞ്ഞത് 2019 ഒക്ടോബർ 5 മുതൽ പ്രചരിക്കുന്നതിനാൽ, ഇത് 2019 സെപ്റ്റംബറിലെ പ്രതിഷേധത്തിൽ നിന്നായിരിക്കാം എന്ന് നിഗമനത്തിൽ ഞങ്ങൾ എത്തി.

ഇവിടെ വായിക്കുക:Fact Check: ഉദ്യോഗസ്ഥർ ആടിനെ മോഷ്‌ടിക്കുന്ന വീഡിയോ ആണോ ഇത്?

കൂടാതെ, വീഡിയോയുടെ സ്ഥാനം ജിയോലൊക്കേറ്റ് ചെയ്യാനും ഞങ്ങൾക്ക് കഴിഞ്ഞു. ഇവിടെ അതു കാണാം.

അന്ന് പ്രധാനമന്ത്രിക്കെതിരെ യുഎൻ സ്ഥാപനത്തിന് പുറത്ത് നടന്ന പ്രതിഷേധത്തെക്കുറിച്ച് ഒന്നിലധികം വാർത്താ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അത്തരം റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
ഇതിൽ നിന്നെല്ലാം കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി മോദിക്കെതിരായി ന്യൂയോർക്കിൽ നടന്ന പ്രതിഷേധത്തിന്റെ പഴയ വീഡിയോ സന്ദർഭത്തിൽ നിന്നും അടർത്തി മാറ്റി പങ്കുവെച്ചതാണെന്ന  നിഗമനത്തിൽ നമ്മുക്ക് എത്താം.


ഇവിടെ വായിക്കുക:
 Fact Check:തമിഴ്‌നാട്ടിൽ കണ്ടെത്തിയ മിമിക്രി ചെയ്യുന്ന പക്ഷിയാണോ ഇത്?

Result: Missing Context

Sources
Tweet By @SohailBobby, Dated October 5, 2019
Facebook Post By @sunsila144, Dated November 10, 2019


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Vasudha noticed the growing problem of mis/disinformation online after studying New Media at ACJ in Chennai and became interested in separating facts from fiction. She is interested in learning how global issues affect individuals on a micro level. Before joining Newschecker’s English team, she was working with Latestly.

Sabloo Thomas
Sabloo Thomas

Most Popular