Fact Check
Fact Check:രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കുന്ന ഫോട്ടോ ആണോ ഇത്?
Claim
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കി രാജ്യ രക്ഷ ഉറപ്പ് വരുത്തുന്നു, എന്ന് എഴുതിയിക്കുന്ന ഒരു കാർഡ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.” കോമാളികളെ തെരഞ്ഞെടുത്താൽ ഇതുപോലെയുള്ള കോമഡിയെ കാണാന്‍ കഴിയൂ ദേശ്വാസിയോം,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക:Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?
Fact
ഞങ്ങൾ വൈറലായ ഫോട്ടോ ഗൂഗിള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ, ന്യൂസ് 18 വെബ്സൈറ്റ് 2019 ഒക്ടോബര്‍ 9ന് നല്കിയ വാര്‍ത്തയിൽ ഈ ചിത്രം കണ്ടെത്തി.
രാജ്നാഥ് സിങ് ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിൽ കൊണ്ട് വന്ന പുതിയ റഫേല്‍ യുദ്ധവിമാനത്തില്‍ ശാസ്ത്ര പൂജ നടത്തുന്നതാണ് യഥാർത്ഥ ചിത്രത്തിൽ. ആ ഫോട്ടോയിൽ നാരങ്ങയും പച്ചമുളകും കെട്ടി തൂക്കുന്നത് കാണാനില്ല. ന്യൂസ് 18 ചിത്രത്തിൽ രാജ്നാഥ് സിങിന് പുറകിൽ നിൽക്കുന്ന അതേ മനുഷ്യനെ ഇപ്പോൾ വൈറലായ ഫോട്ടോയിലും കാണാം.

ഇതേ ചിത്രമല്ലെങ്കിലും സമാനമായ ചിത്രം 2019 ഒക്ടോബര്‍ 11ന് സ്ക്രോൾ കൊടുത്ത വാർത്തയിലും ഉണ്ട്. വൈറലായ ഫോട്ടോയിൽ രാജ്നാഥ് സിങിന് പുറകിൽ നിൽക്കുന്ന അതേ മനുഷ്യനെ സ്ക്രോളിന്റെ ഫോട്ടോയിലും കാണാം. ശാസ്ത്ര പൂജയെ അന്ധ വിശ്വാസം എന്ന് വിശേഷിപ്പിച്ചവർക്കുള്ള മറുപടിയായി അത് ഇന്ത്യയുടെ പാരമ്പര്യമാണ് എന്ന് രാജ്നാഥ് പറഞ്ഞതിനെ കുറിച്ചാണ് സ്ക്രോളിന്റെ വാർത്ത.

റാഫേല്‍ യുദ്ധവിമാനത്തില്‍ ശാസ്ത്ര പൂജ നടത്തുന്ന ചിത്രം എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന വൈറൽ ചിത്രം ഉണ്ടാക്കിയത് എന്ന് ഇതിൽ നിന്നും വ്യക്തം.
ഇവിടെ വായിക്കുക:Fact Check: ആമയെ രക്ഷിക്കാൻ സ്രാവ് സഹായിക്കുന്ന വീഡിയോയുടെ വാസ്തവം
Result: Altered Media
Sources
News report by News 18 on October 9,2019
News report by Scroll on October 11,2019
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.