Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
സിപിഎം പരിപാടിയിൽ രാം ഭജൻ.
Fact
വീഡിയോയിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തി.
സിപിഎമ്മിൻ്റെ ലോഗോ പ്രദർശിപ്പിക്കുന്ന ബാനറിന് മുന്നിൽ ഒരാൾ ഹിന്ദു ഭക്തിഗാനം ആലപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. സിപിഎം പരിപാടിയിൽ ‘രാം ഭജൻ’ പാരായണമെന്ന് അവകാശപ്പെട്ട് നിരവധി ഉപയോക്താക്കൾ ക്ലിപ്പ് പങ്കിട്ടുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തല കാവി വേഷം ധരിച്ചോ?
വൈറൽ വീഡിയോ ശ്രദ്ധാപൂർവം വിശകലനം ചെയ്യുമ്പോൾ, ഓഡിയോയും വിഷ്വലുകളും സമന്വയം ഇല്ലാത്തതായി ഞങ്ങൾ കണ്ടെത്തി. ഉദാഹരണത്തിന്, വീഡിയോയുടെ പ്രാരംഭത്തിലെ കുറച്ച് ഫ്രെയിമുകളിൽ, മൈക്കിന് മുന്നിലുള്ള മനുഷ്യൻ പാട്ട് നിർത്തുകയും പിന്നിലേക്ക് നീങ്ങുകയും ചെയ്യുന്നു. എന്നിരുന്നാലും, ആ ഭാഗത്തും ഓഡിയോയിൽ ശബ്ദം കേൾക്കുന്നു.
ഓഡിയോയിൽ ഒരു കോറസ് പാടുന്നതായി കേൾക്കുമ്പോൾ, വീഡിയോയിൽ മറ്റാരും പാടുന്നത് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. സ്‌ക്രീനിൻ്റെ താഴെ വലത് കോണിൽ വീഡിയോ എഡിറ്റിംഗ് ആപ്പായ ‘ഇൻഷോട്ടിന്റെ” ഒരു വാട്ടർമാർക്ക് ഞങ്ങൾ ശ്രദ്ധിച്ചു, ഇത് ക്ലിപ്പിൻ്റെ ആധികാരികതയെക്കുറിച്ചുള്ള ഞങ്ങളുടെ സംശയം വർദ്ധിപ്പിച്ചു.
തുടർന്ന് ഞങ്ങൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് വൈറൽ ഫൂട്ടേജിൻ്റെ കീഫ്രെയിമുകൾ പരിശോധിച്ചു. അത് 2024 നവംബർ 19ലെ @honubroto, എന്നയാളുടെ ഒരു X പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. വൈറൽ ക്ലിപ്പിൽ കണ്ടതിന് സമാനമായ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ അതിൽ ഉണ്ടായിരുന്നു, എന്നിരുന്നാലും, ഓഡിയോ വ്യത്യസ്തമായിരുന്നു.
@honubroto-യിൽ X പോസ്റ്റ് ചെയ്ത വീഡിയോയിലെ പ്രധാന വാചകങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ, “ഖണ്ഡൻ” എന്ന ചിത്രത്തിലെ “നീൽ ഗഗൻ പർ ഉദേ ബദൽ” എന്ന ഗാനം ലഭിച്ചു. ഈ ഗാനം യഥാർത്ഥത്തിൽ ആലപിച്ചത് മുഹമ്മദ് റാഫിയും ആശാ ഭോസ്ലെയുമാണ്.
“പ്രൊഫൈലിലെ ബയോ അനുസരിച്ച്, സിപിഐ (എം) ൻ്റെ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായ” പരിതോഷ് പട്ടനായക്കിൻ്റെ(@paritoshpattan1) ഒരു X പോസ്റ്റിൽ, ഒരു മനുഷ്യൻ ഒരു ബോളിവുഡ് ഗാനം ആലപിക്കുന്ന യഥാർത്ഥ വീഡിയോ ഞങ്ങൾ കണ്ടെത്തി .അതിൽ നിന്നും യഥാർത്ഥത്തിൽ വൈറൽ ആലപിക്കുന്നത് ഭഗവാൻ രാമൻ്റെ ഭജനമല്ല എന്ന് മനസ്സിലായി.
“രാജ്യത്തും സംസ്ഥാനത്തും സ്ത്രീകൾക്കെതിരെ വ്യാപകമായ അതിക്രമങ്ങൾ, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, തൊഴിലില്ലായ്മ, ഭവന പദ്ധതിയിലെ യഥാർത്ഥ ഗുണഭോക്താക്കൾക്ക് വീട്, 100 തൊഴിലവസരങ്ങൾ എന്നിവ ആവശ്യപ്പെട്ട് സിപിഐ(എം)ൻ്റെ 1 ബ്ലോക്ക് നമ്പർ 1 നന്ദിഗ്രാമിലെ തെഖാലി ബസാറിൽ റോഡ് മീറ്റിംഗ് സംഘടിപ്പിച്ചു. (ബംഗാളിയിൽ നിന്ന് ഗൂഗിൾ വഴി വിവർത്തനം ചെയ്തത്),” പോസ്റ്റിൽ പറയുന്നു.
പരിപാടിയുടെ മറ്റ് ഫോട്ടോകൾക്കൊപ്പം 2024 നവംബർ 14ന് പട്ടനായക്കിൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലും യഥാർത്ഥ വീഡിയോ പങ്കിട്ടു.
യഥാർത്ഥ വീഡിയോ ഉള്ള ഇതും ഇതും പോലുള്ള മറ്റ് നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും ഞങ്ങൾ കണ്ടെത്തി.
ഇവിടെ വായിക്കുക: Fact Check: മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് റാലിയിൽ പാകിസ്ഥാൻ പതാക ഉയർത്തിയോ?
സിപിഎം പരിപാടിയിൽ ഒരാൾ ‘രാം ഭജൻ’ പാടുന്നത് കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ കൃത്രിമമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടു.
ഈ പോസ്റ്റ് ആദ്യം ഫാക്ട്ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.
Sources
X Post By @honubroto, Dated November 19, 2024
X Post By @paritoshpattan1, Dated November 17, 2024
Facebook Post By Paritosh Pattanayak, Dated November 14, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
March 13, 2025
Sabloo Thomas
December 12, 2024
Sabloo Thomas
December 9, 2024