Sunday, March 16, 2025

Fact Check

Fact Check: ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്ന വീഡിയോയുടെ വാസ്തവം അറിയുക

banner_image

Claim
ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്നു.
Fact
 പുട്ടപൂർത്തിയിൽ നടന്ന ഭജനിൽ നിന്നുള്ളതാണ് ഈ രംഗം.  

ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്നത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “നമ്മുടെ നാട്ടിലുള്ള ഹൈന്ദവ ജനതയ്ക്ക് എന്നാണാവോ അറിവുണ്ടാക്കുക ! ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്താൻ ഒരു പുതിയ സംരംഭം നടത്തുന്നു,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് വൈറലാവുന്നത്.

Sujesh Suda എന്ന ഐഡിയിൽ നിന്നും 997 പേർ ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിട്ടുണ്ട്.

Sujesh Suda's Post
Sujesh Suda‘s Post

ഞങ്ങൾ കാണും വരെ Kumar S എന്ന ഐഡിയിൽ നിന്നും 320 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Kumar S's Post
Kumar S‘s Post

ആദിശങ്കര ദർശ്ശനം എന്ന ഐഡിയിൽ നിന്നും 29 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ആദിശങ്കര ദർശ്ശനം 's Post
ആദിശങ്കര ദർശ്ശനം ‘s Post

Fact Check/Verification

‘Muslim woman singing Ram Bhajan’ എന്ന കീവേഡുകൾ ഉപയോഗിച്ച് ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ,2013 ജൂലൈ 28ലെ കൊളംബോ ടെലിഗ്രാഫ് റിപ്പോർട്ട് കിട്ടി. റിപ്പോർട്ടിന്റെ തലക്കെട്ട്, “സായി ബാബയുടെ അറബിക്-ഇസ്ലാമിക് ഫ്ലേവർ,”എന്നായിരുന്നു. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, തുർക്കി,യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ പ്രശാന്തി നിലയത്തിൽ അറബിക് സംഗീത വിരുന്നൊരുക്കി എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.

Screen shot of Colombo Telegraph's report
Screen shot of Colombo Telegraph’s report

കൂടുതൽ തിരച്ചിലിൽ, ശ്രീ സത്യാ സായി ഒഫീഷ്യൽ എന്ന യുട്യൂബ് ചാനൽ ജൂലൈ 17,2012ൽ പോസ്റ്റ് ചെയ്ത ദീർഘമായ ഒരു വീഡിയോയുടെ ചെറുപതിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത് എന്ന് മനസ്സിലായി.


Screen shot of Sri Sathya Sai Official's video

Screen shot of Sri Sathya Sai Official’s video


വീഡിയോയുടെ വിവരണത്തിൽ, ഇങ്ങനെ എഴുതിയിരിക്കുന്നു – “മിഡിൽ ഈസ്റ്റിലെയും ഗൾഫിലെയും രാജ്യങ്ങൾ ഉൾപ്പെടുന്ന സായ് ഓർഗനൈസേഷന്റെ റീജിയൻ 94ന്റെ ‘പ്രശാന്തി’ തീർത്ഥാടനം ഇസ്‌ലാമിക രുചി വൈഭവത്താൽ പ്രശാന്തി നിലയത്തെ ധന്യമാക്കി. ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ പ്രശാന്തി നിലയത്തിൽ അറബിക് സംഗീത വിരുന്നൊരുക്കി.”
ഗൂഗിൾ മാപ്പിൽ പരിശോധിച്ചപ്പോൾ ആന്ധ്രാപ്രദേശിലെ പുട്ടപൂർത്തിയിലാണ് പ്രശാന്തി നിലയം എന്ന് മനസ്സിലായി. ഭജൻ നടന്ന സ്ഥലം പ്രശാന്ത് നിലയത്തിലെ സായി കുൽവന്ത് ഹാളിൽ (‘ശ്രീ സത്യസായി ബാബ’യുടെ ‘മഹാ-സമാധി’ക്ക് മുന്നിൽ) വീഡിയോയിലെ ഭജന നടന്നത് എന്നും അന്വേഷണത്തിൽ വ്യക്തമായി.

ഞങ്ങളുടെ കൂടുതൽ തിരച്ചിലിൽ ഭജൻ നടന്ന സ്ഥലത്ത് നിന്നും എടുത്ത മറ്റൊരു ഫോട്ടോ SRI.SATHYA.SAI.BABA എന്ന പ്രൊഫൈലിൽ നിന്നും ജൂലൈ 5,2015 ൽ കണ്ടെത്തി. ആ ഫോട്ടോയിലെ സ്ഥലം വൈറൽ ഫോട്ടോയിലെ സ്ഥലം വ്യക്തമാക്കുന്ന കീ ഫ്രേമുമായി താരത്മ്യം ചെയ്തപ്പോൾ രണ്ടും ഒരിടത്ത് നിന്നുള്ളതാണ് എന്ന് മനസ്സിലായി.

വായിക്കുക:Fact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക

Conclusion

ദുബായിലെ ഒരു മസ്ജിദിൽ മുസ്ലീം സ്ത്രീകൾ രാം ഭജനം പാടുന്നതല്ല വീഡിയോയിൽ കാണിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രശാന്തി നിലയത്തിലെ ഒരു പരിപാടിയാണ് വിഡിയോയിൽ ഉള്ളത്.

Result: False

Sources
News report in Colombo Telegraph dated July 28, 2013
Youtube video of Sri Sathya Sai Official dated July 17, 2012
Facebook post by Sri Sathya Sai Baba dated July 17,2012


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage