Fact Check
Weekly Wrap: മോദിയുടെ വിദ്യാഭ്യാസം, പെസഹാ വ്യഴാഴ്ച, രാം ഭജനം :കഴിഞ്ഞ ആഴ്ചയിലെ പ്രധാന വ്യാജ പ്രചരണങ്ങൾ
ക്ലാസ് റൂം അടിച്ചു തകർക്കുന്ന കുട്ടികൾ,മോദിയുടെ വിദ്യാഭ്യാസം, പെസഹാ വ്യഴാഴ്ച,രാം ഭജനം പാടുന്ന മുസ്ലീം സ്ത്രീകൾ. കഴിഞ്ഞ ആഴ്ച ഇവയെല്ലാം വ്യാജ പ്രചരണങ്ങൾക്ക് വിഷയമായിരുന്നു.

Fact Check: സ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല
വിദ്യാർത്ഥികൾ ക്ലാസ് റൂം തല്ലി തകർക്കുന്ന ദൃശ്യങ്ങൾ കേരളത്തിലെ ഏതെങ്കിലും സ്കൂളിൽ നിന്നുള്ളതല്ലെന്നും തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ മല്ലപുരം സർക്കാർ സ്കൂളിൽ നിന്നുള്ളതാണ് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check:താൻ ഹൈസ്‌കൂൾ വരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്ന് പറയുന്ന മോദിയുടെ അഭിമുഖം എഡിറ്റഡ് ആണ്
ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം മാത്രമേ തനിക്കുള്ളൂവെന്ന് പ്രധാനമന്ത്രി സമ്മതിക്കുന്ന വീഡിയോ, വിദൂരവിദ്യാഭ്യാസം വഴി എംഎ പൂര്‍ത്തിയാക്കിയതായി നരേന്ദ്രമോദി പറയുന്ന പഴയൊരു അഭിമുഖം എഡിറ്റ് ചെയ്തു നിർമ്മിച്ചതാണ്.

Fact Check: പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷ നടത്തുന്നുവെന്ന പ്രചരണത്തിന്റെ വസ്തുത അറിയുക
പെസഹാ വ്യഴാഴ്ച മോദി കാൽ കഴുകൽ ശുശ്രുഷയ്ക്ക് നേതൃത്വം നൽകുന്നതല്ല വിഡിയോയിൽ കാണുന്നത്. ഈ ദൃശ്യങ്ങളിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ ദൃശ്യങ്ങൾ 2019ൽ പ്രയാഗ് രാജിൽ മോഡി ശുചികരണ തൊഴിലാളികളുടെ കാൽ കഴുകുന്നത്തിന്റേതാണ്.

Fact Check: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ‘കുടുംബത്തിന്റെ’ ഫോട്ടോ അല്ലിത്
സ്വാമി സന്ദീപാനന്ദ ഗിരി അമേരിക്കയിലെ ഒരു കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെ ഷെയർ ചെയ്യുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിന് ബോധ്യപ്പെട്ടു.

Fact Check: ദുബായിലെ മുസ്ലീം സ്ത്രീകൾ മസ്ജിദുകളിൽ രാം ഭജനം നടത്തുന്ന വീഡിയോയുടെ വാസ്തവം അറിയുക
ദുബായിലെ ഒരു മസ്ജിദിൽ മുസ്ലീം സ്ത്രീകൾ രാം ഭജനം പാടുന്നതല്ല വീഡിയോയിൽ കാണിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രശാന്തി നിലയത്തിലെ ഒരു പരിപാടിയാണ് വിഡിയോയിൽ ഉള്ളത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.