Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ.
Fact
വീഡിയോ സ്ക്രിപ്റ്റഡാണ്.
കവർച്ച സംഘം ഗൃഹനാഥനെ കൊലപ്പെടുത്തുന്ന വീഡിയോ, സമൂഹ മാധ്യമങ്ങളിൽ “#മുന്നറിയിപ്പ്!!!” എന്ന ഹാഷ്ടാഗോടെ വൈറലാവുന്നുണ്ട്. “രാത്രിയിൽ നിങ്ങളുടെ വീടിന് പുറത്ത് എന്തെങ്കിലും ശബ്ദമോ ചലനമോ കേൾക്കുകയാണെങ്കിൽ, ഉടൻ ലൈറ്റുകൾ ഓണാക്കരുത്. ലൈറ്റ് ഓണാക്കാതെ ജനലിലൂടെ നോക്കുക. എന്തെങ്കിലും തെറ്റായി ശ്രദ്ധയിൽപ്പെട്ടാൽ, ഉടൻ തന്നെ പോലീസിനെയും നിങ്ങളുടെ അയൽക്കാരെയും വിളിക്കുക, പുറത്തിറങ്ങാൻ ശ്രമിക്കരുത്. ഈ വീഡിയോയും സന്ദേശവും എല്ലാവരിലേക്കും ഷെയർ ചെയ്യുക,” എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
വീഡിയോയില്‍ മുഖംമൂടി വെച്ച ഒരു സംഘം കൈയ്യില്‍ പൈപ്പുകള്‍ പിടിച്ച് വീടിന്റെ മുറ്റത്ത് ഒളിച്ചിരിക്കുന്നതും അതിലൊരാൾ വാതില്‍ തട്ടുന്നതും മറ്റൊരാൾ ടാപ്പ് തുറന്നു വിടുന്നതും കാണാം. ഇതിനെ തുടർന്ന്, സംഘാംഗങൾ എല്ലാം ഒളിക്കുന്നു. പിന്നീട്, ഗൃഹനാഥന് പുറത്തിറങ്ങുന്നു. ടാപ്പിൽ നിന്ന് വെള്ളം വരുന്നത് കാണുന്നു. അദ്ദേഹം ടാപ്പ് അടയ്ക്കാന്‍ ടാപ്പിന്റെ അടുത്ത് വരുന്നു. അപ്പോൾ സംഘത്തിലെ ഒരാൾ ഗൃഹനാഥനെ പിന്നില്‍ നിന്ന് ആക്രമിക്കുന്നു. ഗൃഹനാഥൻ താഴെ വീഴുന്നു. അബോധാവസ്ഥയിലോ മരിച്ച നിലയിലോ കിടക്കുന്ന അദ്ദേഹത്തെ പുറകിൽ ഉപേക്ഷിച്ച് ഇവര്‍ വീട്ടില്‍ കയറുന്നു.
കുറുവ സംഘം എന്ന പേരിൽ ഒരു കവർച്ച സംഘം കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്നതായി വാർത്ത വരുന്ന സന്ദർഭത്തിലാണ് ഈ വീഡിയോ വൈറലാവുന്നത്.

ഇവിടെ വായിക്കുക: Fact Check: ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നു എന്ന് സന്ദീപ് വാര്യർ പറഞ്ഞോ?
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഈ വീഡിയോ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രെയിം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ,Karate and Fitness Tutorial എന്ന യുട്യൂബ് ചാനലിൽ നിന്ന് ഒക്ടോബര്‍ 2, 2021 പ്രസിദ്ധീകരിച്ച ഇതേ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് കിട്ടി. അതിന്റെ ആദ്യഭാഗത്ത് ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ കാണാം.

4.55 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 0.04 മിനിറ്റിൽ ഇംഗ്ലീഷില്‍ ഈ വീഡിയോ ബോധവല്‍ക്കരണത്തിനായി സൃഷ്ടിച്ചതാണ് എന്ന ഡിസ്ക്ലൈമർ കാണാം. ഇത്തരം ധാരാളം ബോധവൽകരണ വീഡിയോകൾ ആ യൂട്യൂബ് ചാനലിൽ കാണാം.

കണ്ണൂരിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച വീഡിയോ ആണിത് എന്ന് ഈ വീഡിയോ അവതരിപ്പിക്കുന്ന ആൾ വീഡിയോയുടെ രണ്ടാം ഭാഗത്ത് പറയുന്നു. കണ്ണൂരിൽ ഇത്തരത്തിൽ പുറത്തിറങ്ങിയ ഒരു വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ച വീഡിയോ ആണിത് എന്നും ഈ ഭാഗത്ത് പറയുന്നു. “ടാപ്പിൽ നിന്നും രാത്രിയിൽ വെള്ളം പോവുന്ന സൗണ്ട് കേട്ടാൽ പുറത്തിറങ്ങാതിരിക്കുക. അയൽക്കാരെ വിളിക്കുക,അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാൽ ഉടൻ നിങ്ങൾക്ക് 112 എന്ന ഹെല്പ് ലൈൻ നമ്പറിൽ വിളിക്കുക,” എഎന്നിങ്ങനെയുള്ള നിർദേശങ്ങൾ വീഡിയോ അവതരിപ്പിക്കുന്ന ആൾ ഈ ഭാഗത്ത് പറയുന്നു.
Mush Uppala എന്ന ഫേസ്ബുക്ക് പേജിൽ നിന്നും, “ഈ വീഡിയോ ബോധവല്‍ക്കരണത്തിനായി സൃഷ്ടിച്ചതാണ് എന്ന ഡിസ്ക്ലൈമർ,” ഇംഗ്ലീഷിൽ കൊടുത്ത് ഒക്ടോബര്‍ 2, 2021ന് ഇപ്പോൾ വൈറലായ വീഡിയോയുടെ ദീർഘമായ പതിപ്പ് പ്രസീദ്ധീകരിച്ചിട്ടുണ്ട്. ആ വീഡിയോയിലും യൂട്യൂബ് വീഡിയോയിൽ കാണുന്ന രണ്ടാം ഭാഗത്തുള്ള വിവരങ്ങൾ കാണാം.

ഇവിടെ വായിക്കുക: Fact Check: സുരേഷ് ഗോപിയ്ക്ക് ഇറ്റലിയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ്സിനെ നിയമിച്ചോ?
സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കവര്‍ച്ചയുടെ വീഡിയോ സ്ക്രിപ്റ്റഡാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
Facebook Video by Mush Uppala on October 2,2024
YouTube video by Karate and Fitness Tutorials on October 2,2024
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.