ചെന്നിത്തലയും റഹീമും സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച് വ്യാജ പ്രചരണങ്ങൾക്ക് ഇരയായിരുന്നു. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് അവിടെത്തെ കോൺഗ്രസ്സ് സംഘടന ചുമതലയുണ്ടായിരുന്ന രമേശ് ചെന്നിത്തല വ്യാജ വാർത്തയ്ക്ക് ഇരയായത്. പാലക്കാട് ഉപ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ സ്‌ഥാനാർത്ഥി പി സരിന്റെ പ്രചരണ രംഗത്ത് സജീവമായിരുന്ന സിപിഎം നേതാവ് എഎ റഹീം വ്യാജ പ്രചരണങ്ങളിൽ ഇടം നേടിയത്.
മണ്ഡലകാലമായതിനാൽ ശബരിമലയും സമൂഹ മാധ്യമ ചർച്ചകളിൽ ഇടം പിടിച്ചിരുന്നു.

Fact Check: മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തല കാവി വേഷം ധരിച്ചോ?
നന്ദേദിലെ ഗുരുദ്വാര സന്ദർശിച്ച ചിത്രമാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് സമയത്ത് ചെന്നിത്തല കാവി വേഷം ധരിച്ചു നിൽക്കുന്നുവെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: സരിൻ ജയിക്കില്ലെന്ന് റഹിം പറഞ്ഞോ?
പാലക്കാട് ഇലക്ഷൻ പ്രചാരണത്തിന് എത്തിയ സിപിഎമ്മിന്റെ യുവ നേതാക്കൾ രണ്ടു ടീമായി തിരിഞ്ഞു നടത്തിയ സൗഹൃദ ക്രിക്കറ്റ് പോരാട്ടമാണ് വീഡിയോയിലെ സന്ദർഭം.

Fact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്
തൃശൂര്‍ പൂരത്തിന് ശേഷം ശബരിമല തീര്‍ഥാടനവും സര്‍ക്കാര്‍ കലക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലുള്ള വീഡിയോ 2023 മുതല്‍ പ്രചാരത്തിലുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ സംഘമല്ല
ഈ വീഡിയോ കുറുവ സംഘം കേരളത്തില്‍ മോഷണം നടത്തുന്നത്തിന്റേതല്ലെന്ന് പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. വീഡിയോയിലുള്ളത്,ജട്ടി ബനിയന്‍ ഗ്യാങ്ങിന്‍റെ മോഷണ രീതിയാണിതെന്ന് റിപോർട്ടുകൾ പറയുന്നു.

Fact Check: സിപിഎം പരിപാടിയിൽ ‘രാം ഭജൻ’ അവതരിപ്പിച്ചോ?
സിപിഎം പരിപാടിയിൽ ഒരാൾ ‘രാം ഭജൻ’ പാടുന്നത് കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന വൈറൽ വീഡിയോ കൃത്രിമമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും ബോധ്യപ്പെട്ടു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.