Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
“ഇറാന് പിടികൂടിയ സയണിസ്റ്റ് ചാരന്മാരെ മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നില് നിര്ത്തിയിരിക്കുന്നു,” എന്നവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക:മേഘവിസ്ഫോടനത്തിന് സാധ്യത എന്ന പ്രചരണം വ്യാജമാണ്
ഞങ്ങൾ ഈ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി, അപ്പോൾ ഈ സംഭവം ഇസ്രായേലിലെ sefrdoyekpress എന്ന മാധ്യമം അവരുടെ ഇൻസ്റ്റാഗ്രാം ചാനലിൽ 5 മാർച്ച് 2025ന് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി. ഇറാനിലെ ടെഹ്റാനിൽ വീടുകളിൽ മോഷണം നടത്തിയിരുന്ന അഞ്ചംഗ സംഘത്തെ പിടികൂടിയതിനെ പറ്റിയുള്ള വിവരണവും ഒപ്പം കൊടുത്തിട്ടുണ്ട്.

4മാർച്ച് 2025ന് namasha.com അവരുടെ വാർത്തയിൽ ഇതേ വീഡിയോയുടെ കുറച്ചു കൂടി വിപുലമായ പതിപ്പ് കാണാം. അതിൽ അവർ കവർച്ച നടത്തുന്ന സിസിടിവി ദൃശ്യങ്ങളും മാധ്യമങ്ങളോട് സംസാരിക്കുന്ന ദൃശ്യങ്ങളും കാണാം.”തോക്കുകൾ ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ കവർച്ചകൾ നടത്തുകയും കൊള്ളയടിച്ച വീടുകളിലെ താമസക്കാരെ വടിവാളുകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് സായുധ കൊള്ളക്കാരെ, ഗ്രേറ്റർ ടെഹ്റാൻ പോലീസ് ഇന്റലിജൻസ് വകുപ്പിന്റെ ഫസ്റ്റ് ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു,” എന്നാണ് വീഡിയോയുടെ വിവരണം.

snn.ir എന്ന പേർഷ്യൻ മാധ്യമവും 4മാർച്ച് 2025ന് കവർച്ചാ സംഘത്തെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പങ്കുവെച്ചു. അതിൽ ഈ കൊള്ളക്കാർ കവർച്ച മുതലിന് മുന്നിൽ നിൽക്കുന്ന ഫോട്ടോയുണ്ട്.
“ടെഹ്റാനിലും അയൽ പ്രവിശ്യകളിലും തുടർച്ചയായി വീടുകളിൽ കവർച്ചകൾ നടന്നതിനെത്തുടർന്ന് മുമ്പ് കവർച്ചകൾ നടത്തിയ അഞ്ച് പ്രൊഫഷണൽ സായുധ കൊള്ളക്കാരെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു,” എന്നാണ് വീഡിയോയുടെ റിപ്പോർട്ട്.

ജൂൺ 12ന് ഇറാന്റെ ആണവ പദ്ധതിയെയും നേതൃത്വത്തെയും ലക്ഷ്യമിട്ട് ഇസ്രായേൽ ആദ്യ ആക്രമണം നടത്തിയതിനെ തുടർന്നാണ് ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം ആരംഭിച്ചത്. അതിന് മുൻപാണ് ഈ സംഭവം എന്ന് വ്യക്തം. സംഭവം നടന്നത് ഇസ്രേയേൽ ഇറാൻ സംഘർഷത്തിന് മുമ്പാണെന്നും ഫോട്ടോയിൽ കാണുന്നവർ ചരന്മാരായല്ല കൊള്ളക്കാരാണെന്നും അതിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി.
അതേസമയം ഇറാൻ ഇസ്രയേൽ ചാരന്മാരെ തൂക്കി കൊന്നതായുള്ള റിപ്പോർട്ടുകൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്ത് വന്നിരുന്നു.
ഇവിടെ വായിക്കുക:KL01 CM 2026 കാർ ആരുടേതാണ്?
Sources
Instagram post by sefrdoyekpress on March 5, 2025
News report by namasha.com on March 4, 2025
News report by snn.ir on March 4,2025
Sabloo Thomas
July 5, 2025
Sabloo Thomas
June 20, 2025
Sabloo Thomas
June 21, 2025