സംസ്ഥാനത്തെ മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ വെച്ച് നൽകുമെന്ന പ്രചരണം കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ ചില ഐഡികൾ നടത്തുന്നുണ്ട്.ക്ഷേമനിധി ബോർഡ് വഴി പെൻഷൻ മദ്രസാ അധ്യാപകർക്ക് കൊടുക്കാനുള്ള സർക്കാർ തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇതിനു തൊട്ടു പിറകേ ഈ പ്രചരണം ഉണ്ടായത്.
Fact Check/Verification
സംസ്ഥാനത്തെ മദ്രസ അധ്യാപകർക്ക് സർക്കാർ പെൻഷനും ആനുകൂല്യങ്ങളും നൽകുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. മതപരമായ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ എന്തിനാണ് പണം മുടക്കുന്നതെന്നും കോടതി ചോദിച്ചു. 2019ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. ഈ വാർത്ത മലയാളം ന്യൂസ് 18,സമകാലിക മലയാളം, മാതൃഭൂമി, തുടങ്ങി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഈ പരാമർശം വന്നതിനു ശേഷമാണ് ഈ പ്രചാരണം ശക്തമായത്.
ഈ കേസ് ഹൈക്കോടതിയിൽ വന്നതിനെ തുടർന്നാണ് ഇതിന്റെ ചുവട് പിടിച്ചു ഈ പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇത്തരം ഒരു തീരുമാനം ഈ അടുത്ത ഇടയ്ക്ക് എടുത്തിട്ടുണ്ടോ എന്നറിയാൻ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു നോക്കി. ഇത്തരം ഒരു തീരുമാനവും എടുത്തതായി കാണാൻ കഴിഞ്ഞില്ല.
തുടർന്ന് അത്തരം ഏതെങ്കിലും പദ്ധതികൾ നിലവിലുണ്ടോ എന്നറിയാൻ വീണ്ടും കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു.അത്തരം ഒരു പദ്ധതിയും ഇപ്പോൾ നിലവിലില്ല എന്ന് ഈ സെർച്ചിൽ മനസിലായി. അതിനോട് വിദൂരമായ ഒരു സമയമെങ്കിലും ഉള്ളത് സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ഒരു പദ്ധതിയ്ക്കാണ്. അത് മുസ്ലിം വനിതകൾക്ക് മാത്രമമുള്ള ഒരു പദ്ധതിയല്ല. അതിന്റെ വിശദാംശങ്ങൾ സാമൂഹിക നീതി വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.സംയോജിത ശിശു വികസന സേവന (ഐസിഡിഎസ്) പ്ലാറ്റ്ഫോം ഉപയോഗിച്ച് നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം ഗർഭിണിയായിരിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തും അർഹരുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് 5,000 രൂപ ഡെപ്പോസിറ്റ് ചെയ്യും. ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള എല്ലാ സ്ത്രീകൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം.ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് കൈകാര്യം ചെയ്യുന്നത്. അത് കൊണ്ട് ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ അദേഹനത്തിന്റെ പ്രസ്സ് സെക്രട്ടറി പി എം മനോജിനെ വിളിച്ചു.അദ്ദേഹം പറഞ്ഞത് മുസ്ലിം വനിതാ അധ്യാപകർക്ക് രണ്ടു പ്രസവത്തിനു 15,000 രൂപ വെച്ച് നൽകുമെന്ന പ്രചരണം തെറ്റാണ് എന്നാണ്.
Conclusion
കേരളത്തിൽ സാമൂഹിക നീതി വകുപ്പിന് കീഴിൽ ഗർഭിണിയായിരിക്കുന്ന സമയത്തും മുലയൂട്ടുന്ന സമയത്തും, ദാരിദ്യ്ര രേഖയ്ക്ക് താഴെയുള്ള ,അർഹരുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് 5,000 രൂപ ഡെപ്പോസിറ്റ് ചെയ്യുന്ന ഒരു പദ്ധതിയുണ്ട്. അതല്ലാതെ മുസ്ലിം വനിതാ അധ്യാപകർക്ക് മാത്രമായി ഇത്തരം ഒരു പദ്ധതിയും നിലവിലില്ല.
Result:False
Sources
https://www.mathrubhumi.com/print-edition/kerala/02jun2021-1.5716706
http://swd.kerala.gov.in/scheme-info.php?scheme_id=IDExOXNWOHVxUiN2eQ==
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.