16 വയസ്സുകാരിയെ ബലാൽസംഗം ചെയ്തവരെ സൗദിയിൽ കൊല്ലുന്ന ദൃശ്യങ്ങൾ ആണോയിത്?യെ ബലാൽസംഗം ചെയ്ത ഏഴുപേരെ അടുത്ത ദിവസം തന്നെ സൗദി അറേബ്യയിൽ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങൾ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.
കറുത്ത വസ്ത്രം ധരിച്ച പുരുഷൻമാർ ഓറഞ്ച് സ്യൂട്ട് ധരിച്ച ഏതാനും പേരെ തലവെട്ടി കൊലപ്പെടുത്തുന്നതാണ് വിഡിയോയിൽ കാണുന്നത്.
“സൗദി അറേബ്യയിൽ 16 വയസുള്ള പെൺകുട്ടിയെ ഏഴുപേർ ചേർന്ന് ബലാൽസംഗം ചെയ്തു കൊന്നു. അടുത്ത ദിവസം അവരെ പിടികൂടി, കോടതി വധശിക്ഷ വിധിച്ചു. മറ്റുള്ളവരെ ബോധവൽക്കരിക്കാൻ ശിക്ഷയുടെ വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്തു.ഇതാണ് നീതി,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക: സംസ്‌ഥാന സമ്മേളനത്തിൽ സിപിഎം അതിഥി തൊഴിലാളികളെ പങ്കെടുപ്പിച്ചോ?
Fact Check/Verification
വീഡിയോ ഞങ്ങൾ പരിശോധിച്ചപ്പോൾ ദൃശ്യങ്ങള്‍ക്ക് മുകളിൽ 00:20 സെക്കൻഡിൽ വലത് കോണിൽ ഒരു ലോഗോ കണ്ടു.

അത് ഐഎസ് തീവ്രവാദികളുടെ ലോഗോ ആണെന്ന് വ്യക്തമായി.

പോരെങ്കിൽ, ഇറാനിയൻ വാർത്താ ഏജൻസിയായ അഫ്താബ് ന്യൂസ് 2015 സെപ്റ്റംബർ 30-ലെ മറ്റൊരു റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി. ആ റിപ്പോർട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
“ചിത്രങ്ങൾ | ഐസിസ് നടത്തിയ വധശിക്ഷകളുടെ ഏറ്റവും രക്തരൂക്ഷിതവും ക്രൂരവുമായ രംഗങ്ങൾ,” എന്നാണ് ആ റിപ്പോർട്ടിന്റെ തലക്കെട്ട്. പെഷ്മെർഗ സേനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് അരോപിച്ച് 16 യുവാക്കളെ വധിക്കുന്നതിന്റെ വീഡിയോ ഐസിസ് പുറത്ത് വിട്ടുവെന്നാണ് റിപ്പോർട്ട്. ആ റിപ്പോർട്ടിൽ ഈ സംഭവമെന്നാണ് നടന്നത് എന്ന് വ്യക്തമാക്കിയിട്ടില്ല.

പെഷ്‌മെർഗ സൈനികരെ വധിക്കുകയോ ശിരഛേദം ചെയ്യുകയോ ചെയ്തതായി ഐസിസ് അവകാശപ്പെടുന്ന വീഡിയോ പുറത്ത് വിട്ടുവെന്ന് വിശദീകരിക്കുന്ന ഫെബ്രുവരി 22,2015ലെ സിഎൻഎൻ റിപ്പോർട്ടും ഞങ്ങൾക്ക് കിട്ടി. വീഡിയോയുടെ നിജസ്ഥിതി സ്വതന്ത്രമായി അവർക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സിഎൻഎൻ വിശദീകരിക്കുന്നു.

News Report by CNN
ഇറാഖിലെ കുർദിഷ് സ്വയംഭരണ മേഖലയായ പെഷ്‌മെർഗയുടെ പെഷ്‌മെർഗയിലെ ഭരണണകൂടത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നസൈനികരാണ് പെഷ്‌മെർഗ സേന.
ഇവിടെ വായിക്കുക:എംഎസ്എഫ് എറണാകുളം ജില്ലാ ജോ: സെക്രട്ടറി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായോ?
Conclusion
16കാരിയെ ബലാല്‍സംഗം ചെയ്ത ഏഴുപേരെ പേരെ സൗദി അറേബ്യയില്‍ കഴുത്തറുത്ത് കൊന്നു എന്നു പ്രചരിപ്പിക്കുന്നത് ഐഎസ് തീവ്രവാദികള്‍ 2015-ൽ പേഷ്മർഗ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News Report by Independent on July 6,2015
News Report by aftabnews on September 30,2015
News Report by CNN on September 30,2015
Self Analysis