Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സ്‌കൂട്ടർ മോഷണത്തിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. റോഡുകളിൽ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ മാധ്യമങ്ങളിൽ വാഹന മോഷണത്തെ കുറിച്ചുള്ള വാർത്തകളും ധാരാളം വരുന്നുണ്ട്. ഇത്തരം സാഹചര്യത്തിലാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
ഫേസ്ബുക്കിൽ വൈറലായ വീഡയോയുടെ കഥാഗതി ചുരുക്കി പറയാം.”ഒരാൾ സ്‌കൂട്ടറിന്റെ സൈലൻസറിനുള്ളിൽ തുണി തിരുകി വെക്കുന്നു. തുടർന്ന് അയാൾ തന്നെ സ്‌കൂട്ടറിന്റെ ഉടമയായ പെൺകുട്ടിയുടെ അടുത്ത എത്തുന്നു. സഹായം വാഗ്ദാനം ചെയ്യുന്നു. ഉടമയുടെ ശ്രദ്ധ മാറിയ ഉടനെ ഇയാൾ സ്‌കൂട്ടറുമായി കടന്നുകളയുന്നു.”
Irinjalakuda Voice എന്ന ഐഡിയിൽ നിന്നുള്ള വീഡിയോയ്ക്ക് 1.4 k ഷെയറുകൾ ഉണ്ട്.
Fasalu Rahman എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 3 ഷെയറുകൾ ഉണ്ട്.
വീഡിയോയുടെ താഴെ തന്നെ ധാരാളം പേർ ഇത് സ്ക്രിപ്റ്റഡ് ആണ് എന്ന് സൂചിപ്പിച്ചിട്ടുണ്ട്. Roshan Varghese Puthenpurackal എന്ന ആൾ, “സ്ക്രിപ്റ്റ്ഡ് ആണെന്ന് തോന്നത്തെ ഇല്ലല്ലേ,” എന്ന് പരിഹാസ രൂപേണ ചോദിച്ചിരിക്കുന്നത് കാണാം. “ഒട്ടും artificiality തോന്നുന്നേ ഇല്ല,” “ഇത് ക്രീയേറ്റ് ചെയ്തതാണ്,” “Brilliant work,” “ഒട്ടും artificiality തോന്നുന്നേ ഇല്ല,” “ടെലി ഫിലിം ആണോ?” “തിരക്കഥ പോരാ,” തുടങ്ങിയ കമന്റുകളും കാണാം.
ഞങ്ങൾ വീഡിയോയുടെ മറ്റ് വേർഷനുകൾ ഉണ്ടോ എന്ന് ഫേസ്ബുക്കിൽ തിരഞ്ഞു. അപ്പോൾ ഇത് ഡ്രാമയാണ് എന്ന് പറഞ്ഞു കൊണ്ട് News keralam എന്ന ഐഡി ഈ വീഡിയോ ഷെയർ ചെയ്തതായി കണ്ടു.
News keralam’s Facebook Post
ഞങ്ങൾ വീഡിയോയെ കീഫ്രെയിമുകളായി വിഭജിച്ച് ഒരു റിവേഴ്സ് ഇമേജ് തിരയൽ നടത്തി. അപ്പോൾ Sanjjanaa Galrani എന്ന ഐഡിയിൽ നിന്നും വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു.
Sanjjanaa Galrani’s Facebook Post
“കണ്ടതിന് നന്ദി! ഈ പേജിൽ സ്ക്രിപ്റ്റഡ് ഡ്രാമകളും പാരഡികളും ഉണ്ടെന്ന് ദയവായി ശ്രദ്ധിക്കുക. ഈ ഹ്രസ്വചിത്രങ്ങൾ വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും മാത്രമുള്ളതാണ്!,” എന്ന ഒരു ഡിസ്ക്ലെയിമർ വീഡിയോയ്ക്ക് ഒപ്പം കൊടുത്തിട്ടുണ്ട്.
കഴിഞ്ഞ കുറെ നാളുകളായി സമൂഹ മാധ്യമങ്ങളിൽ സ്‌ക്രിപ്റ്റഡ് വീഡിയോകൾ തരംഗമാവുന്നുണ്ട്. ഇത്തരം സ്ക്രിപ്റ്റഡ് വീഡിയോകൾ ഫേസ്ബുക്ക്,ട്വീറ്റർ, വാട്ട്സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം വ്യപാകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്..ഞങ്ങൾ തന്നെ ഈ അടുത്ത കാലത്ത് ധാരാളം അത്തരം വീഡിയോകൾ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ,ആരും സഹായിക്കാൻ ഇല്ലാതെ അവശയായ ഗർഭിണിയെ സൈനികർ സഹായിക്കുന്ന വീഡിയോ തുടങ്ങിയവ എല്ലാം ഞങ്ങൾ ഈ അടുത്ത കാലത്ത് ഫാക്ട് ചെക്ക് ചെയ്ത അത്തരം വീഡിയോകളിൽ ചിലതാണ്.
“വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടി നിർമിച്ചതാണ്.വീഡിയോയിൽ പ്രത്യക്ഷപ്പെടുന്ന എല്ലാ കഥാപാത്രങ്ങളും സാങ്കൽപ്പികമാണ്,” എന്നൊക്കെയുള്ള ഡിസ്ക്ലെയിമറുകളോടെയാണ് ഇവയുടെ ഒറിജിനലുകൾ പോസ്റ്റ് ചെയ്യപ്പെടുന്നത്. എങ്കിലും അവ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളോടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
സ്കൂട്ടർ അടിച്ച് മാറ്റാൻ പുതിയ ടെക്നിക്ക് എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ഈ വിഡീയോ ഒരു യഥാർഥ സംഭവം എന്ന നിലയിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.