Claim
സുരേഷ് ഗോപിയ്ക്ക് പേഴ്‌സണൽ പ്രൊട്ടക്ഷനു വേണ്ടി ഇറ്റലിയിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡ്സ് എന്ന പേരിൽ ഒരു പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസറുടെ പടമല്ലിത്
Fact
അത്തരം ഒരു പോസ്റ്റിൽ,”ഇറ്റലിയിൽ വെച്ച് ഈ മാസം 13 -15 ന് നടന്ന G7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിയാണ്. കൂടെയുള്ളവർ ഇറ്റലിയിലെ CARABINIERI എന്നറിയപ്പെടുന്ന പാരാമിലിട്ടറി സേനാംഗങ്ങൾ, സുരേഷ് ഗോപിയുടെ സുരക്ഷയ്ക്ക് ഇറ്റാലിയൻ ഗവർമെൻറ് നിയോഗിച്ചവർ. വെറുതേ കാട് കയറരുത്,” എന്നൊരാൾ കമന്റ് ചെയ്തത് കണ്ടു.

സൂക്ഷ്മമായി പരിശോധിച്ചപ്പോൾ, കൂടെ നിൽക്കുന്ന സുരക്ഷ ഉദ്യോഗസ്ഥന്റെയൂണിഫോമിൽ CARABINIERI എന്ന് എഴുതിയിരിക്കുന്നത് കണ്ടു.

ഈ സൂചന വെച്ച് പരിശോധിച്ചപ്പോൾ, ഇറ്റലിയിൽ നടന്ന G7 ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ പ്രതിനിധികരിച്ചതിനെ കുറിച്ചുള്ള ഒരു പോസ്റ്റ് നവംബർ 15,2024ൽ സുരേഷ് ഗോപിയുടെ എക്‌സ് അക്കൗണ്ടിൽ കണ്ടു.

പിൻറെസ്റ്റ് എന്ന ഫോട്ടോ ഷെറിങ്ങ് സൈറ്റിൽ ഈ യൂണിഫോമിലുള്ള CARABINIERI എന്നറിയപ്പെടുന്ന പാരാമിലിട്ടറി സേനാംഗങ്ങളുടെ ഫോട്ടോ കിട്ടി.
ഇറ്റലിയിലെ ദേശീയ പോലീസ് സേനകളിൽ ഒന്നാണ് CARABINIERI എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയും പറയുന്നു. അതിൽ നിന്നെല്ലാം ഇറ്റലിയിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം നിന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ ഫോട്ടോയാണിത് എന്ന് മനസ്സിലായി.
Result: Missing Context
ഇവിടെ വായിക്കുക: Fact Check: അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചോ?
Sources
X Post by Suresh Gopi on November 15,2024
Pinrest
Encylopedia Britannica
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.