Friday, April 19, 2024
Friday, April 19, 2024

HomeFact Checkഷാരൂഖ് ഖാൻ  (SRK) ലതാ മങ്കേഷ്‌കറുടെ മരണസമയത്ത് അനുഷ്‌ഠിച്ചത് ഒരു ഇസ്ലാമിക  ആചാരം  

ഷാരൂഖ് ഖാൻ  (SRK) ലതാ മങ്കേഷ്‌കറുടെ മരണസമയത്ത് അനുഷ്‌ഠിച്ചത് ഒരു ഇസ്ലാമിക  ആചാരം  

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ലതാ മങ്കേഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് ഹിന്ദി സിനിമയിലെ സൂപ്പർ താരം ഷാരൂഖ് ഖാനെതിരെ (SRK) വ്യാപകമായി ഒരു പ്രചരണം നടക്കുന്നണ്ട്.

2022 ഫെബ്രുവരി 6-ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ വെച്ചാണ്  ലതാ മങ്കേഷ്‌കർ ആരാധകരോടും കുടുംബാംഗങ്ങളോടും വിട പറഞ്ഞത്. 8 പതിറ്റാണ്ടുകൾ നീണ്ട സപര്യയ്ക്ക് ശേഷമുള്ള ലതാ മങ്കേഷ്കറുടെ  മരണവാർത്ത ഇന്ത്യയിലുടനീളമുള്ള സംഗീത പ്രേമികളെ  ദുഃഖത്തിൽ ആഴ്ത്തി. ലതാ മങ്കേഷ്‌കറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജ്യത്തിന്റെ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും സിനിമാ ലോകത്തുള്ളവരും  ഉൾപ്പെടെ നിരവധി പ്രമുഖർ മുംബൈയിലെ ശിവാജി പാർക്കിൽ എത്തിയിരുന്നു.

അന്തിമ പ്രാർത്ഥന നടക്കുന്നതിനിടെ ഷാരൂഖ് ഖാൻ  മാസ്ക് മാറ്റുന്ന  വീഡിയോ പങ്കുവെച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹം ലതാ മങ്കേഷ്‌കറിന്റെ ശരീരത്തിൽ തുപ്പിയതായി ആരോപിച്ചു.

വ്യാപകമായി ഷെയർ ചെയ്യപ്പെടുന്ന വീഡിയോ കാണുമ്പോൾ, ഷാരൂഖ് ഖാൻ ലതാ മങ്കേഷ്‌കറിന് വേണ്ടി ദുആ അർപ്പിക്കുന്നത് കാണാം. അതിന് ശേഷം ഉടൻ തന്നെ അദ്ദേഹം മാസ്ക് മാറ്റി ചുണ്ടുകൾ ചലിപ്പിക്കുന്നത്  കാണാം. അത് ഇപ്പോൾ തുപ്പുന്നതായി തെറ്റായി ചിത്രീകരിക്കപ്പെടുന്നു.

249 k  വ്യൂസും 1k റിയാക്ഷൻസും 557 കമന്റസും 138 ഷെയറുകളും ഞങ്ങൾ Adv BG Vishnu ഈ വിഷയത്തിലിട്ട പോസ്റ്റ് പരിശോധിക്കുമ്പോൾ കണ്ടു.

Sreeja Prasad എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ 99 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ പരിശോധിക്കുമ്പോൾ, Bhavan KM എന്ന ഐഡിയിൽ നിന്നുള്ള ഇതേ പോസ്റ്റിന് 1k റിയാക്ഷൻസും 18 ഷെയ്‌വുകളും കണ്ടു.

ഞങ്ങൾ പരിശോധിക്കുമ്പോൾ, Sudeesh R എന്ന ഐഡിയിൽ നിന്നുള്ള ഇതേ പോസ്റ്റിന് 8 ഷെയ്‌വുകളും കണ്ടു.

Fact Check/Verification

സൂക്ഷ്മമായി പരിശോധിച്ചാൽ SRK  വാസ്തവത്തിൽ ഊതുകയിരുന്നു, തുപ്പുകയായിരുന്നില്ല എന്ന് വ്യക്തമാകും.

ബിബിസി ന്യൂസ് ഹിന്ദി പ്രസിദ്ധീകരിച്ച ഒരു വീഡിയോ റിപ്പോർട്ട് ഇത് സ്ഥിരീകരിക്കുന്നു.

ആചാരം വിശദീകരിച്ചുകൊണ്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം ഡോ. ​​കാസിം റസൂൽ ഇല്യാസ് ഞങ്ങളോട്  ഇങ്ങനെ പറഞ്ഞു, “ഈ ദുആ ചൊല്ലുന്ന പ്രക്രിയയെ ഫാത്തിഹ എന്ന് വിളിക്കുന്നു. പലരും തങ്ങളുടെ രോഗികളായ ബന്ധുക്കളെ പള്ളികൾക്ക് പുറത്ത് കൊണ്ടുവരുന്നു, തുടർന്ന് ആളുകൾ ദുആ ചൊല്ലിയതിന് ശേഷം അവർ സുഖം പ്രാപിക്കുന്നതിന് അവരുടെ ദേഹത്തേക്ക്  ഊതും. അദ്ദേഹവും (SRK) അത് തന്നെ ചെയ്യുക ആയിരുന്നു. അതിനെ തുപ്പുന്നതായി പ്രചരിപ്പിക്കുന്നത്  തെറ്റാണ്. ”

ഇസ്‌ലാമിനെക്കുറിച്ച് പൂർണ്ണമായ ധാരണയില്ലാത്തവർ ദുആ ചൊല്ലിയതിന് ശേഷം വായു ഊതണമെന്ന് വിചാരിക്കുന്നുവെന്നും ഇല്യാസ് കൂട്ടിച്ചേർത്തു. ഇസ്ലാമിൽ നമസ്കാരം കഴിഞ്ഞ് ഊതുന്ന ആചാരമില്ല. പക്ഷേ ആളുകൾ പലപ്പോഴും അത് ചെയ്യുന്നു. മതപരമായ കാര്യമായി കരുതിയാണ് അങ്ങനെ അവർ  ചെയ്യുന്നത്. ചിലർ ദുആ ചൊല്ലിയ ശേഷം വായിൽ കൈ തൊടുന്നു. മറ്റു  ചിലർ വായു ഊതുന്നു. പക്ഷേ ആരും തുപ്പാറില്ല”.
ഇതു കൂടാതെ, ബിബിസി മറാത്തിയുടെ ഒരു  വാർത്താ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. അതിൽ മുസ്ലീം സത്യശോധക് സമാജിന്റെ പ്രസിഡന്റും ഇസ്ലാമിക പണ്ഡിതനുമായ ഷംസുദ്ദീൻ തംബോലി ഇങ്ങനെ പറയുന്നു: “ഇതാണ് പരമ്പരാഗത രീതി. ദുആയിൽ, ഒരു നല്ല വ്യക്തിക്ക് ജന്നത്ത് (സ്വർഗം) ലഭിക്കാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. മരണാനന്തരം അയാൾക്ക് നല്ലൊരു ജീവിതം ഉണ്ടാകണം. അതാണ് പ്രാർത്ഥന. ഇതേ വികാരം ഷാരൂഖ് ഖാനും പ്രകടിപ്പിച്ചിട്ടുണ്ട്. വായു ഊതുക എന്നാൽ നിങ്ങളുടെ ശബ്ദം അറിയിക്കുക, അതിനോട് ഒന്നായിരിക്കുക എന്നർത്ഥം. അമുസ്‌ലിംകൾ അത്തരമൊരു അഭ്യർത്ഥന ചോദിക്കുന്നത് അനിസ്‌ലാമികമാണെന്ന് പല തീവ്ര മുസ്‌ലിംകളും കരുതുന്നു. ലിബറൽ മുസ്ലീങ്ങൾ അത് കാര്യമാക്കുന്നില്ല. ഷാരൂഖ് ഖാൻ ചെയ്തത് മാനുഷിക കാഴ്ചപ്പാടിൽ നിന്നാണ്. അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ശരിയല്ല.”

ലതാ മങ്കേഷ്‌കറിന്റെ ശവസംസ്‌കാര ചടങ്ങിനിടെ ഷാരൂഖ് ഖാൻ തുപ്പിയെന്ന അവകാശവാദത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾ മുസ്ലീം പണ്ഡിതനും ഡെക്കാൻ ക്വസ്റ്റ്-മറാത്തിയുടെ എഡിറ്ററുമായ സർഫറാസ് അഹമ്മദുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: ഇതിനെ ദം എന്ന് വിളിക്കുന്നു. പല ഹിന്ദു സ്ത്രീകളും നമാസ് സമയത്ത് തങ്ങളുടെ കുട്ടികളെ പള്ളിക്ക് പുറത്ത് കൊണ്ടു വരുന്നു. നമസ്‌കാരത്തിന് ശേഷം അവർ തങ്ങളുടെ കുഞ്ഞിന് അനുഗ്രഹം നേടുന്നു. അത്തരം ഘട്ടങ്ങളിൽ വായുവിലൂടെ അനുഗ്രഹം കൊടുക്കുന്ന ചടങ്ങാണിത്. അപ്പോൾ  തുപ്പുകയല്ല  മറിച്ച് വായു ഊതുകയാണ് ചെയ്യുന്നത്. ഈ ആചാരം വർഷങ്ങളായി തുടരുന്നു.”

വായിക്കാം:ബീഹാറിൽ നിന്നുള്ള ഋതു രാജ് ചൗധരി എന്ന വിദ്യാർഥി ഗൂഗിൾ ഹാക്ക് ചെയ്‌തിനെ തുടർന്ന് ആ കമ്പനിയിൽ ജോലി ലഭിച്ചോ?

Conclusion

ലതാ മങ്കേഷ്‌കറിന്റെ സംസ്‌കാര ചടങ്ങിനിടെ ഷാരൂഖ് ഖാൻ തുപ്പിയെന്ന വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. മുസ്ലീം ആചാരമനുസരിച്ച്, മരണശേഷം ഒരു വ്യക്തിക്ക് സന്തോഷം നൽകാൻ  ഫാത്തിഹ’ എന്ന ആചാരമാണ്   ഷാരൂഖ് അനുഷ്‌ഠിക്കുന്നത്. മനുഷ്യത്വപരമായ ഒരു നിലപാട് സ്വീകരിച്ചാണ് ഷാരൂഖ് അത് ചെയ്തത്.

ഞങ്ങളുടെ ഇംഗ്ലീഷ്,മറാത്തി, ഹിന്ദി  ടീമുകൾ ഈ അവകാശവാദം മുൻപ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.

Result: Misleading/Partly False

Our Sources

BBC Marathi

Sarfraj Ahemad

Dr. Qasim Rasool Ilyas


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular