Wednesday, May 29, 2024
Wednesday, May 29, 2024

HomeFact CheckState Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി...

State Bank of India അദാനിക്കുവേണ്ടി നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളിയിട്ടില്ല

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

അദാനിക്കുവേണ്ടി  നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം State Bank of India എഴുതിത്തള്ളി എന്നൊരു പ്രചരണം ഫേസ്ബുക്കിൽ നടക്കുന്നുണ്ട്.“ലോക സമ്പന്നരിൽ അദാനി പത്താമത്. എന്നാൽ എടുത്ത കടം തിരിച്ചടയ്ക്കാൻ  പാങ്ങില്ലാത്തതു  കൊണ്ട് 12770 കോടി കടം എഴുതിത്തള്ളി. പാവം കോടിശ്വരൻ,” എന്നാണ്  പോസ്റ്റ് വൈറലാവുന്നുണ്ട്. കേരളശബ്ദം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിന് 115 ഷെയറുകൾ ഉണ്ടായിരുന്നു.

കേരളശബ്ദം’s Post 

“അദാനിക്കുവേണ്ടി 12770 കോടി കടം എഴുതിത്തള്ളി S.B.I .നവി മുംബൈ എയർപോർട്ടിന്റെ കടമാണ് എഴുതിത്തള്ളിയത്. അദാനിയാണ് ഈ എയർപോർട്ടിന്റെ നടത്തിപ്പുകാരൻ .മോദിജിക്കു വേണ്ടി തന്റെ സ്വകാര്യ ജെറ്റ് പ്രചാരണം നടത്താൻ വിട്ടു നൽകിയ സുഹൃത്താണ് അദാനി എന്നു മറക്കരുത്,” എന്ന തരത്തിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. അനങ്ങന്നടി സൈബർ സഖാക്കൾ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ നോക്കുമ്പോൾ അതിന് 67 ഷെയറുകൾ ഉണ്ടായിരുന്നു.

അനങ്ങന്നടി സൈബർ സഖാക്കൾs post

Fact Check/Verification

അനങ്ങന്നടി സൈബർ സഖാക്കൾ  എന്ന പോസ്റ്റിനൊപ്പമുള്ള  ഫോട്ടോയിൽ രണ്ടു പത്രവാർത്തകൾ കാണാം. അത് പറയുന്നത്,SBI Underwrites Rs 12,770 Crore Debt For Adani’s Navi Mumbai Airport എന്നാണ്. Bloomberg Quint,The Hindu എന്നീ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ ഞങ്ങൾ  കണ്ടത്തി.

Screenshot of the headline of Bloomberg Quint

തുടർന്ന് വാർത്തയുടെ കൂടുതൽ വിശദാംശങ്ങൾ തിരഞ്ഞു. അപ്പോൾ ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട് കിട്ടി. “Adani Group achieves financial closure for Navi Mumbai airport” എന്നാണ് റിപ്പോർട്ട് പറയുന്നത്.SBI പ്രോജക്ടിന്റെ എല്ലാ കടവും under write ചെയ്തത് കൊണ്ടാണ്  financial closure പൂർത്തിക്കരിക്കാൻ കഴിഞ്ഞത് എന്നും റിപ്പോർട്ട് പറയുന്നു.

Screenshot of Deccan Hearld’s Report

തുടർന്ന് ഞങ്ങൾ ഫിനാൻഷ്യൽ ക്ലോഷർ എന്താണ് എന്ന് പരിശോധിച്ചു .പ്രോജക്റ്റിനായി ഫണ്ടിംഗ് നൽകാനോ സമാഹരിക്കാനോ, ഇക്വിറ്റി ഹോൾഡർമാരും  ഡെറ്റ് ഫിനാൻഷ്യർമാരും ഏറ്റെടുക്കുന്ന ഉള്ള നിയമപരമായ പ്രതിബദ്ധതയാണ് ഫിനാൻഷ്യൽ ക്ലോഷർ എന്നാണ് ആർ ബി ഐ  നിർവച്ചിച്ചിരിക്കുന്നത്. അത്തരം ഫണ്ടിംഗ് പ്രോജക്റ്റ് ചെലവിന്റെ ഗണ്യമായ ഭാഗം കണക്കിലെടുത്ത് വേണം കണക്കാക്കാൻ, അത് ഈ പ്രൊജക്റ്റ് നിർമ്മാണത്തിനുള്ള പദ്ധതിച്ചെലവിന്റെ 90 ശതമാനത്തിൽ കുറവായിരിക്കരുത്,” എന്ന് ആർ ബി ഐ പറയുന്നു.

RBI Definition of Financial closure

 Underwriting എന്താണ് എന്ന് കൃത്യമായി മനസിലാക്കാൻ ഞങ്ങൾ അതിനെ കുറിച്ച് നെറ്റിൽ സേർച്ച് ചെയ്തു. അപ്പോൾ business insider കൊടുത്ത ലേഖനം കിട്ടി.”വായ്പാ പ്രക്രിയയുടെ നിർണായകമായ ഒരു വശമാണ് അണ്ടർ റൈറ്റിംഗ്.  അണ്ടർ റൈറ്റിംഗ് സമയത്ത്, കടം കൊടുക്കുന്നയാൾ കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് യോഗ്യത അളക്കുകയും അപേക്ഷകൻ ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ ഇല്ലയോ എന്ന് വിലയിരുത്തുകയും ചെയ്യുന്നു,” business insider ലേഖനത്തിൽ പറയുന്നു.

Business insider’s definition of Underwriting

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് സിക്കിമിലെ ഇക്‌ണോമിക്‌സ് അസ്സോസിയേറ്റ് പ്രഫസർ എസ് എൻ രാജേഷിരാജിനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്,”ലോൺ ആപ്ലികേഷൻ നൽകിയ ആളുടെയോ,കടം എടുക്കുന്നവരുടെയോ ക്രെഡിറ്റ് വേർത്തിനെസ്സ് കണ്ടെത്താനുള്ള പ്രക്രിയയാണ് under writing.അതിനെ കടം എഴുതി തള്ളുന്ന write off എന്ന പ്രക്രിയ ആയി ഇത്തരം പോസ്റ്റിട്ടവർ  തെറ്റിദ്ധരിച്ചിരിക്കാം,” എന്നാണ്.

 

 വായിക്കാം: ഹിജാബ് വിവാദത്തിൽ ഹർജിക്കാർക്ക് വേണ്ടി വാദിച്ചതിന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭിഭാഷകനെ ശാസിച്ചില്ല

Conclusion

അദാനിക്കുവേണ്ടി  നവി മുംബൈ എയർപോർട്ടിന്റെ 12770 കോടി കടം എഴുതിത്തള്ളുകയല്ല  S.B.I ചെയ്തത്.  വിമാനത്താവളം ഏറ്റെടുക്കാൻ ആവശ്യമായ ധനലഭ്യത ഉറപ്പ് വരുത്തുന്ന under writing എന്ന പ്രക്രിയയാണ് S.B.I  ഏറ്റെടുത്തത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

Result: Misleading Content/Partly False

Sources


News report of Bloomberg Quint

News report of The Hindu

News report of Deccan Herald

Notification of RBI

Article in Business Insider


Telephone Conversation with S N Rajesh Raj, associate professor of Economics at Central University of Sikkim


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular