Saturday, April 27, 2024
Saturday, April 27, 2024

HomeFact Checkതാലിബാൻ തീവ്രവാദികൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പഴയതാണ്

താലിബാൻ തീവ്രവാദികൾ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പഴയതാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

പാകിസ്ഥാനുമായി ചേർന്ന് ഇന്ത്യയെ ആക്രമിക്കുകയും ഹിന്ദുക്കളെ കൊന്നൊടുക്കുകയും കാശ്മീർ പിടിച്ചെടുക്കുകയും ചെയ്യുമെന്ന് താലിബാൻ തീവ്രവാദികൾ. പ്രഖ്യാപനം വന്നു എന്ന കുറിപ്പോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

അഖണ്ഡ ഭാരതം എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 457 റീഷെയറുകൾ  ഉണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

മറ്റ് ചില പ്രൊഫൈലുകളും ഇത് ഷെയർ ചെയ്തിട്ടുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

ധാരാളം ഗ്രൂപ്പുകളിലേക്കും ഇത് ഷെയർ ചെയ്തിട്ടുണ്ട്.

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

സമൂഹ മാധ്യമങ്ങളിൽ  വൈറലായ വീഡിയോയുടെ നിജസ്ഥിതി ഞങ്ങൾ അന്വേഷിച്ചു. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വൈറൽ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ വേർതിരിച്ചെടുത്തു. തുടർന്ന്  Google reverse image സെർച്ചിന്റെ സഹായത്തോടെ അവ ഇൻറർനെറ്റിൽ തിരഞ്ഞു.

തിരച്ചിലിൽ, സമൂഹ മാധ്യമങ്ങളിൽ  വൈറലായ വീഡിയോ 2 വർഷമായി ഇന്റർനെറ്റിൽ ഉണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.

തിരച്ചിലിനിടെ പാകിസ്ഥാനിലെ സമൂഹ മാധ്യമ  ഉപയോക്താക്കൾ 2019 ഫെബ്രുവരിയിൽ ഇന്ത്യാ വിരുദ്ധ അടിക്കുറിപ്പുകളുമായി വൈറൽ വീഡിയോ പങ്കുവെച്ചതായി കണ്ടെത്തി.

2019 -ന്റെ തുടക്കത്തിൽ തന്നെ നിരവധി പാക്കിസ്ഥാൻ ഉപയോക്താക്കൾ YouTube- ൽ  ഈ  വീഡിയോ അപ്‌ലോഡ് ചെയ്തതായും  ഞങ്ങൾക്ക് മനസിലായി.

യൂട്യൂബിലെ ഒരു ഉർദു അടിക്കുറിപ്പ് പ്രകാരം, “അഫ്ഗാൻ താലിബാൻ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്നു. ധൈര്യമുണ്ടെങ്കിൽ  പാകിസ്താനെ ആക്രമിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു,” എന്നാണ് വീഡിയോ പറയുന്നത്.

മുൻ  അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചപ്പോഴാണ്  വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വൈറലായത് എന്നും  ഞങ്ങൾ കണ്ടെത്തി.

എങ്കിലും, ഞങ്ങളുടെ തിരച്ചിലിൽ, വീഡിയോയിൽ പ്രത്യക്ഷപ്പെട്ടുന്ന  വ്യക്തികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ അധികാരം ഏറ്റെടുത്ത ശേഷം  താലിബാൻ നേതൃത്വം ഇന്ത്യക്ക് എതിരെ യാതൊരു ഭീഷണിയും ഉയർത്തിയതായി വാർത്തകൾ  വന്നിട്ടുമില്ല.

അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു രാജ്യത്തിനും ഭീഷണി നേരിട്ടേണ്ടി വരില്ലെന്ന്  താലിബാൻ വക്താവ് തന്റെ ആദ്യ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് മുഹമ്മദ് സുഹൈൽ ഷഹീൻ  പറഞ്ഞത് തങ്ങൾ  ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമാകാൻ  ആഗ്രഹിക്കുന്നില്ല എന്നാണ്.

വായിക്കുക: അഫ്ഗാനിസ്ഥാനിൽ നിന്ന് പുറത്തു കടക്കാൻ വിമാനത്തിന്റെ ചിറകിൽ ഇരിക്കുന്ന മനുഷ്യന്റെ പടമാണോ ഇത്?

Conclusion 

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് ഏകദേശം രണ്ട് വർഷത്തോളം പഴക്കമുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാണ്. ഇപ്പോൾ അഫ്‌ഗാനിസ്ഥാനിൽ അധികാരം ഏറ്റ നേതൃത്വം ഇതുവരെ ഇന്ത്യക്ക് ഭീഷണി ഉയർത്തിയിട്ടില്ല.

Result: Misleading

Our Sources

https://www.facebook.com/PakistanTimesOfficials/videos/294502224568106/

https://www.facebook.com/Khojii420/videos/823969321272074/

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular