Claim
എറണാകുളം വനിതാ തിയറ്റർ ചലച്ചിത്ര റിവ്യൂവർമാരെ വിലക്കി.

ഇവിടെ വായിക്കുക: Fact Check: നൃത്തം ചെയ്യുന്ന ആനയ്ക്ക് ഗുരുവായൂർ ക്ഷേത്രവുമായി ബന്ധമില്ല
Fact
ആറാട്ട് അണ്ണൻ, പെരേര, അഭിലാഷ് അട്ടായം എന്നിങ്ങനെ സമൂഹ മാധ്യമങ്ങളിൽ ഫിലിം റിവ്യൂ നടത്തുന്ന മൂന്ന് ഇൻഫ്ലുവെൻസേഴ്സിന് എതിരെയാണ് പോസ്റ്റുകൾ.
“ഒരു പ്രത്യേക അറിയിപ്പ്. എറണാകുളത്തുള്ള വനിതാ തീയേറ്ററിൽ ആറാട്ട് അണ്ണൻ, പെരേര, അഭിലാഷ് അട്ടായം, ഇനിയും വനിതയിൽ കോമാളി ആയി വൈറൽ ആവാൻ ശ്രമിക്കുന്നവരുടെയും ശ്രദ്ധയ്ക്ക്, അതൊരു കോമാളി കേന്ദ്രം അല്ല, നിങ്ങൾക്ക് തോന്നിയത് കാട്ടിക്കൂടാൻ ഉള്ള സ്ഥലവും അല്ല, നിങ്ങളുടെ ശല്യം കാരണം പല താരങ്ങളും ഇവിടെ വരാൻ മടിക്കുന്നു, ഇവരുടെ പിന്നാലെ ഈ തിയേറ്റർ പരിസരത്ത് ക്യമറയുമായി ഒടുന്നവരേയും, അവിടെ വെച്ച് ഈ വിവര ദോഷികളോട് അഭിപ്രായങ്ങൾ പറയുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്, ഇനിയും ആവർത്തിച്ചാൽ നിയമപരമായി നേരിടും. -വനിതാ തിയേറ്റർ മാനേജ്മെന്റ്,” എന്നാണ് പ്രചരിക്കുന്ന പോസ്റ്റ്.
ഇത്തരമൊരു കാർഡ് വനിതാ മാനേജ്മെന്റ് ഇറക്കിയതായി പരിശോധിച്ചപ്പോൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ കണ്ടില്ല. തുടർന്ന് അവരുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോൾ അത്തരം ഒരു കാർഡ് അവർ ഇറക്കിയിട്ടില്ലെന്നും എല്ലാവിധ ഔദ്യോഗിക അറിയിപ്പുകളും ഔദ്യോഗിക സോഷ്യൽ മീഡിയ വഴി നടത്തുന്നതായിരിക്കുമെന്ന് തിയേറ്റർ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ 2025 ഫെബ്രുവരി 10 ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് മനസിലാക്കി. എല്ലാ സിനിമ പ്രേമികൾക്കും തിയേറ്ററിലേക്ക് സ്വാഗതമെന്നും എല്ലാവർക്കും സുഖപ്രദമായ തീയേറ്റർ അനുഭവം ഉറപ്പാക്കുെമന്നും തിയേറ്റർ അറിയിച്ചു.

“വനിതാ തിയേറ്റർ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രത്യേക അറിയിപ്പ് എന്ന പേരിലാണ് സോഷ്യൽ മീഡിയയിൽ വ്യാജ അറിയിപ്പ് പ്രചരിക്കുന്നത്,” എന്ന പേരിൽ 2025 ഫെബ്രുവരി 10 ന് ഒരു ന്യൂസ്‌കാർഡ് 24 ന്യൂസ് കൊടുത്തതായി കണ്ടു.

“കഴിഞ്ഞദിവസം ആറാട്ട് എന്ന മോഹൻലാൽ ചിത്രത്തിന്റെ റിവ്യൂ പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട സന്തോഷ് വർക്കി എന്ന ആറാട്ടണ്ണനെ തിയേറ്ററിൽ നിന്ന് ഇറക്കിവിട്ടിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജപ്രചരണം നടത്തുന്നത്, ” എന്ന് 24 ന്യൂസ് .2025 ഫെബ്രുവരി 10 ന് അവരുടെ വെബ്‌സൈറ്റിൽ കൊടുത്ത വാർത്ത പറയുന്നു.
ഇതിൽ നിന്നെല്ലാം പ്രചരണം വ്യാജമാണെന്ന് മനസ്സിലായി.
Result:False
ഇവിടെ വായിക്കുക:Fact Check: ‘സ്ട്രോബെറി ക്വിക്ക്’ മയക്കുമരുന്നിനെ കുറിച്ചുള്ള പഴയ വ്യാജ പ്രചരണം വീണ്ടും
Sources
Instagram stories by vanithacineplex on February 10,2025
Facebook Post by 24 News on February 10,2025
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.