Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ദീപിക പദുകോൺ പത്താൻ സിനിമയ്‌ക്കെതിരെ രംഗത്ത് വന്ന സംഘപരിവാർ പ്രവർത്തകരെ നടുവിരൽ കാണിക്കുന്നു.
പത്താൻ സിനിമ ഷൂട്ടിങ്ങ് ചിത്രങ്ങൾ പകർത്തിയപാപ്പരാസികളെയാണ് ദീപിക നടുവിരൽ കാണിക്കുന്നത്.
ദീപിക പദുകോൺ പത്താൻ സിനിമയ്‌ക്കെതിരെ രംഗത്ത് വന്ന സംഘപരിവാർ പ്രവർത്തകരെ നടുവിരൽ കാണിക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
ചിത്രത്തിൽ ദീപിക തണുപ്പ് കാലത്ത് ധരിക്കുന്ന ഒരു നീളമുള്ള ജാക്കറ്റും ഷാരൂഖ് ഖാൻ കറുത്ത നിറത്തിലുള്ള ഒരു ജാക്കറ്റും ധരിച്ചിരിക്കുന്നത് കാണാം. ഷാരൂഖ് ഒരു സിഗരറ്റ് പിടിച്ചിരിക്കുന്നതും, ദീപിക തന്റെ നടുവിരലുകൾ ക്യാമറയ്ക്ക് നേരെ കാണിക്കുന്നതും വ്യക്തമായി കാണാം.
“ശ്രീ മോഹൻലാൽ താങ്കൾ ഒന്ന് ശ്രദ്ധിക്കൂ….അന്ന് പത്താൻ റിലീസ് ചെയ്ത സമയം ഇന്ത്യയിലെ കാവിപ്പട മുഴുവൻ വന്നിട്ടും ദാ ഇതുപോലെ ഇവർ രണ്ടുപേരും. ഇവിടെ ഇങ്ങ് കേരളത്തിൽ…വിരലിൽ എണ്ണാവുന്നവരുടെ ഭീഷണിക്ക് വഴങ്ങുന്ന താങ്കളോട് ഇപ്പോ പുച്ഛം,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

പത്താൻ സിനിമ ഇറങ്ങിയ സമയത്ത് നായികയായ ദീപിക പദുക്കോണ്‍ കാവി ബിക്കിനി ധരിച്ചതും സംഘപരിവാര്‍ കേന്ദ്രങ്ങളെ ചൊടിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ബഹിഷ്ക്കരണ ആഹ്വാനങ്ങളും ഭീഷണിയും ഉയര്‍ന്നിരുന്നുവെങ്കിലും ബിക്കിനി ഭാഗം നീക്കം ചെയ്യാനോ ഖേദം പ്രകടിപ്പിക്കാനോ അഭിനേതാക്കളോ അണിയറ പ്രവര്‍ത്തകരോ തയ്യാറായില്ല.
ഈ കാര്യം സമൂഹ മാധ്യമങ്ങളിൽ ചിലരൊക്കെ എമ്പുരാൻ സിനിമയുടെ നിർമ്മാതാക്കളെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. എമ്പുരാൻ സിനിമ വ്യാപക സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെ സ്വമേധയാ റീസെൻസർ ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ച സന്ദർഭത്തിലാണ് പത്താൻ സിനിമ വിവാദവുമായി എമ്പുരാൻ വിവാദം താരത്മ്യം ചെയ്തു കൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ ചിലർ രംഗത്തിറങ്ങിയത്.
വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് സിനിമയിലെ മുഖ്യ നടനായ മോഹൻലാൽ രംഗത്ത് വന്നതും വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് ദീപിക നടുവിരൽ കാണിക്കുന്ന പടം മോഹൻലാലിൻറെ നിലപാടിനെ വിമർശിക്കാൻ എന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഇവിടെ വായിക്കുക: എമ്പുരാൻ സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു സിനിമയിലേത്
Fact Check/ Verification
ഞങ്ങൾ ചില കീ വേഡുകളുടെ സഹായത്തോടെ പരിശോധിച്ചപ്പോൾ, മാർച്ച് 21, 2022ലെ ഒരു ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് കിട്ടി.
“ദീപിക പദുക്കോണും ഷാരൂഖ് ഖാനും തങ്ങളുടെ വരാനിരിക്കുന്ന ചിത്രമായ പത്താന്റെ ഷൂട്ടിംഗിനായി സ്പെയിനിൽ തുടരുകയാണ്. ഇരുവരുടെയും പുതിയ പിന്നണി ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞയാഴ്ച മഞ്ഞ നീന്തൽക്കുപ്പായത്തിൽ തന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നതിനെത്തുടർന്ന് ദീപിക ക്ലിക് ചെയ്യപ്പെട്ടതിൽ അസ്വസ്ഥയാണെന്ന് തോന്നുന്നു. പുതിയ ചിത്രങ്ങളിൽ, ഷാരൂഖിനൊപ്പം ബാൽക്കണിയിൽ നിൽക്കുന്ന ദീപിക ഫോട്ടോഗ്രാഫറെ നടു വിരൽ ചൂണ്ടുന്നതായി കാണാം,” എന്നാണ് വാർത്ത.

j.llado_photografia എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് പോസ്റ്റ് ചെയ്ത ഇപ്പോൾ വൈറലായിരിക്കുന്ന ചിത്രവും ഈ വാർത്തയ്‌ക്കൊപ്പം ചേർത്തിട്ടുണ്ട്. 20 മാർച്ച് 2022നാണ് ഈ ചിത്രം j.llado_photografia എന്ന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിരൽ കൊണ്ടുള്ള ആംഗ്യങ്ങൾ ദീപിക സ്പെയിനിൽ പത്താൻ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികൾക്കു നേരെയാണ് കാണിച്ചത് എന്ന് പോസ്റ്റിൽ അവകാശപ്പെടുന്നു.

സമാനമായ വിവരണത്തോടെ ന്യൂസ് 18, മാർച്ച് 22, 2022ൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പത്താന്റെ ഷൂട്ടിംഗ് സമയത്ത് സ്പെയിനിൽ വെച്ച് എടുത്തതാണ് ഈ ചിത്രം എന്ന് ഈ റിപ്പോർട്ടും പറയുന്നു.

മാർച്ച് 21, 2022ലെ ഇന്ത്യ ടുഡേ റിപ്പോർട്ടിലും ഈ പടവും സമാനമായ വാർത്തയും ഉണ്ട്. “ദീപിക പദുക്കോണും ഷാരൂഖ് ഖാനും തങ്ങളുടെ വരാനിരിക്കുന്ന പ്രോജക്റ്റ് ആയ പത്താൻ എന്ന സിനിമയുടെ ഷൂട്ടിംഗിൽ സ്പെയിനിലാണ്. പുതിയ ഫോട്ടോകളിൽ, ദീപിക നടുവിരൽ കാണിക്കുന്നതും ഷാരൂഖ് കൂടെ നിൽക്കുന്നതും കാണാം,” എന്ന് വാർത്ത പറയുന്നു.

ഇതിൽ നിന്നൊക്കെ ഈ ചിത്രത്തിന് കാവി ബിക്കിനി വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. സ്പെയിനിൽ പത്താൻ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികൾക്കു നേരെയാണ് ദീപിക ഈ ആംഗ്യം കാണിച്ചത് എന്നും ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക: എമ്പുരാൻ സിനിമയുടെ നെഗറ്റിവ് റിവ്യൂ: വാസ്തവമെന്ത്?
ദീപിക പദുകോൺ നടുവിരൽ കാണിക്കുന്നത് സംഘപരിവാർ പ്രവർത്തകരെയല്ല മറിച്ച് സ്പെയിനിൽ പത്താൻ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ചിത്രങ്ങൾ പകർത്തിയ പാപ്പരാസികളെയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
News report by Hindustan Times on March 21, 2022
Instagram Post by j.llado_photografia on March 20, 2022
News report by News 18 on March 21, 2022
News report by India Today on March 21, 2022
Sabloo Thomas
April 2, 2025
Sabloo Thomas
February 11, 2025
Sabloo Thomas
September 4, 2024