Monday, September 16, 2024
Monday, September 16, 2024

HomeFact Checkതിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ IT raidനെ കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ IT raidനെ കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

തിരുപ്പതിയിലെ ഒരു പൂജാരിയുടെ വീട്ടിലെ ഐറ്റി റെയ്‌ഡ്‌ (IT raid)നെ കുറിച്ചുള്ള വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച പണവും സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും എത്രയെന്ന് അറിയാമോ ??? 128 കിലോ സ്വർണം, 150 കോടി പണം, 70 കോടി വജ്രം,”വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം പറയുന്നു.

വേടത്തി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ  93 ഷെയറുകൾ ഉണ്ടായിരുന്നു.

Ravi Jiyon എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 69 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification

ഇൻവിഡ് ടൂൾ ഉപയോഗിച്ച് വീഡിയോയെ ആദ്യം കീ ഫ്രേമുകളായി വിഭജിച്ചു. അതിനു ശേഷം ഞങ്ങൾ ഒരു കീ ഫ്രയിം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. തമിഴ്‌നാട്ടിലെ വെല്ലൂരിലെ ഒരു ജ്വല്ലറിയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സമാനമായ ഒരു ചിത്രം കണ്ടെത്തി.

Screen shot of Indian Express report

2021 ഡിസംബർ 22 ലെ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, വെല്ലൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറി 2021 ഡിസംബർ 15 ന് കൊള്ളയടിക്കപ്പെട്ടു. അറസ്റ്റിന് ശേഷം കേസ് തെളിയിക്കാനായതായി പോലീസ് അവകാശപ്പെട്ടു. എട്ട് കോടി രൂപ വിലമതിക്കുന്ന 15.9 കിലോ സ്വർണവും വജ്രവും ഒടുകത്തൂരിലെ ശ്മശാനത്തിൽ നിന്ന് പോലീസ് കണ്ടെടുത്തു.

‘വെല്ലൂർ ജ്വല്ലറി കവർച്ച,’ ‘വെല്ലൂർ കവർച്ച’, ‘ജോസ് ആലുക്കാസ് കവർച്ച’ തുടങ്ങിയ കീവേഡുകൾ യുട്യൂബിൽ തിരഞ്ഞപ്പോൾ, ബിബിസി ന്യൂസ് തമിഴ്  പോസ്റ്റ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കാണാനിടയായി. വീഡിയോയിൽ സ്വർണ്ണാഭരണങ്ങൾ നീല വെൽവെറ്റ് ഷീറ്റിന് മുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം. പൂജാരിയുടെ വീട്ടിലെ ഇൻകം ടാക്സ് റെയ്‌ഡിനെ കുറിച്ചുള്ള വൈറൽ വീഡിയോയിലും ഇതേ ദൃശ്യങ്ങൾ കാണാം.

Youtube video of BBC Tamil

വൈറൽ വിഡീയോയിലെ ദൃശ്യങ്ങൾ അടങ്ങുന്ന എഎസ്പി വെല്ലൂരിന്റെ ഒരു ട്വീറ്റും ന്യൂസ്‌ചെക്കർ ടീമിന് ലഭിച്ചു. “എന്തൊരു വേട്ട. ‘അമ്മ ബിരിയാണി’ കേസ് വിജയകരമായി അവസാനിപ്പിച്ചതിന് ശേഷം,മറ്റൊരു നേട്ടം. 250 പവൻ സ്വർണം കണ്ടെടുത്തു. രായപതി വെങ്കയ്യയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ വേട്ട. @വെല്ലൂർ പോലീസിന്റെ മറ്റൊരു നേട്ടം. ‘ജോസ് ആലുക്കാസിന്റെ’ 8.5 കോടി രൂപ വിലമതിക്കുന്ന 16 കിലോഗ്രാം/ 2000 പവൻ സ്വർണം മോഷ്ടിച്ച പ്രതികളെ മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ കണ്ടെത്തി,” ട്വീറ്റ് പറയുന്നു.

Tweet by ACP Vellore

ഞങ്ങളുടെ ഹിന്ദി, ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമുകൾ ഈ അവകാശവാദത്തിന്റെ വസ്തുത നേരത്തെ പരിശോധിച്ചിട്ടുണ്ട്.

Conclusion:

തിരുപ്പതിയിലെ പൂജാരിയുടെ വീട്ടിൽ  ഐറ്റി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിനിടെ കണ്ടെടുത്ത പണവും ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കാണിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ  വീഡിയോ തെറ്റിദ്ധാരണാജനകമാണ്. ഷോറൂമിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ കണ്ടെടുത്തതിന് ശേഷം വെല്ലൂർ പോലീസ് നടത്തിയ വാർത്താസമ്മേളനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Result: Misleading Content/Partly False

വായിക്കാം:  ഹോട്ടൽ മുറി നിഷേധിച്ചത് കൊണ്ട് Arnold Schwarzenegger സ്വന്തം വെങ്കല പ്രതിമയുടെ കീഴിൽ ഉറങ്ങി എന്ന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്നത്

Our Sources

The Indian Express

BBC Tamil

Vellore SP Tweet

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

Most Popular