Saturday, April 27, 2024
Saturday, April 27, 2024

HomeFact Checkഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തിയ  യുവാവിന്റെത്  എന്ന പേരിൽ വൈറലാവുന്ന  വീഡിയോയിലെ...

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിയെ ഭീഷണിപ്പെടുത്തിയ  യുവാവിന്റെത്  എന്ന പേരിൽ വൈറലാവുന്ന  വീഡിയോയിലെ അവകാശവാദം തെറ്റാണ്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് വധഭീഷണി മുഴക്കിയ ആളുടേത് എന്ന  അവകാശവാദത്തോടെ ചങ്ങലയിട്ട  മുഖം മറച്ച ഒരാൾ പോലീസ് അകമ്പടിയോടെ മുടന്തി നടക്കുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്.

2022 മാർച്ച് 23-ന് ഇന്ത്യൻ എക്‌സ്പ്രസ് ഒരു വാർത്താ റിപ്പോർട്ട് അപ്രകാരം, “ഹിജാബ് വിധിയുടെ പേരിൽ കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് എതിരെ വധഭീഷണി മുഴക്കിയതിന് തമിഴ്‌നാട്ടിൽ നിന്നുള്ള ഒരാളെ അറസ്റ്റ് ചെയ്ത് കർണാടകയിലേക്ക് കൊണ്ടുവന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന കോടതിയുടെ മൂന്നംഗ ബെഞ്ചിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയെ തുടർന്ന് കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ  മധുര സ്വദേശി റഹമത്തുള്ളയ്ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ  ചെയ്തിരുന്നു.  ഇയാളെ അറസ്റ്റ് ചെയ്തുവെന്നാണ്,”  റിപ്പോർട്ടിൽ പറയുന്നത്.

ഹിജാബ് വിവാദത്തിൽ അന്തിമ വിധി പ്രഖ്യാപിച്ച കർണാടക ഹൈക്കോടതി, വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ട്  2022 ഫെബ്രുവരി 10യിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ശരിവച്ചു. ഹിജാബ്  ഇസ്ലാമിലെ  ഒഴിച്ച് കൂടാൻ പറ്റാത്ത ഒരു  മതപര ആചാരമല്ലെന്ന് പറഞ്ഞു കൊണ്ടാണ് വിധി പ്രഖ്യാപിച്ചത്. ഇതിനു ശേഷമാണ് ജഡ്ജിമാർക്കെതിരെ വധ ഭീഷണി വന്നത്.

“ഹിജാബ് വിഷയത്തിൽ ജഡ്ജിയെ വധിക്കുമെന്നു പറഞ്ഞതെ ഓർമ്മയുള്ളൂ.ഈ കർണ്ണടക പോലീസിന്റെയൊരു കാര്യം.ജിഹാദിയുടെ അവസ്ഥ കണ്ടോ,” എന്നാണ് പോസ്റ്റ് അവകാശപ്പെടുന്നത്.

Prince Dominic Williams എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 52 ഷെയറുകൾ ഉണ്ടായിരുന്നു.

Prince Dominic Williams’s Post

ഞങ്ങൾ കാണുമ്പോൾ,Sanesh Azhikkal Sanesh Azhikkal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 47 ഷെയറുകൾ ഉണ്ടായിരുന്നു.

,Sanesh Azhikkal Sanesh Azhikkal’s Post

രഞ്ജിത് കോന്നി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന്,ഞങ്ങൾ കാണുമ്പോൾ 39 ഷെയറുകൾ ഉണ്ടായിരുന്നു.

രഞ്ജിത് കോന്നി’s post

Fact Check/ Verification

വൈറൽ വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ  ന്യൂസ്‌ചെക്കർ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി.  ഇതേ വീഡിയോയ്‌ക്കൊപ്പം,  ‘ബിഗ് റിപ്പോർട്ട്: ആയിരകണക്കിന്  രൂപ തലയ്ക്ക് പ്രതിഫലം ‘ എന്ന അടിക്കുറിപ്പോടെ 2022 മാർച്ച് 15-ന് വന്ന ഒരു  ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. വർഷങ്ങളായി ഒളിവിലായിരുന്ന, കള്ളക്കടത്ത് കേസ് പ്രതി, അംജദ് ലാല  മന്ദ്‌സൗർ പോലീസിന്റെ പിടിയിലായ വാർത്തയാണ് പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്നത്.

തുടർന്ന്,ന്യൂസ്‌ചെക്കർ ഒരു കീവേഡ് സെർച്ച് നടത്തിയപ്പോൾ, 2022 മാർച്ച് 15-ന് അപ്‌ലോഡ് ചെയ്‌ത ദൈനിക് ഭാസ്‌കറിന്റെ വാർത്താ റിപ്പോർട്ട് കണ്ടെത്തി. അതിൽ അതേ വീഡിയോ ഉണ്ടായിരുന്നു.

ദൈനിക് ഭാസ്‌കറിന്റെ  റിപ്പോർട്ട് പ്രകാരം “മധ്യപ്രദേശിലെ മന്ദ്‌സൗറിലെ നയാ അബാദി പോലീസ്  തലയ്ക്ക് 65,000 പ്രതിഫലം പ്രഖ്യാപിച്ചിട്ടുള്ള. 6 വർഷമായി ഒളിവിൽ കഴിയുന്ന, കുപ്രസിദ്ധ പ്രതി അംജദ് ലാലയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് എതിരെ  കൊലപാതകം, മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, കള്ളക്കടത്ത് തുടങ്ങിയവ അടക്കം  ക്രിമിനൽ കേസുകളുണ്ട്.”

കൂടുതൽ തിരഞ്ഞപ്പോൾവാർത്താ ചാനലായ രാജധാനി തക്കിന്റെ യുട്യൂബ് ചാനൽ 2022 മാർച്ച് 15-ന് അപ്‌ലോഡ് ചെയ്‌ത ഒരു യുട്യൂബ് വീഡിയോയും ന്യൂസ്‌ചെക്കർ കണ്ടെത്തി.

വൈറലായ വീഡിയോയ്ക്ക് സമാനമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോയ്ക്കൊപ്പമുള്ള വിവരണം അനുസരിച്ച്,  അംജദ് ലാലയെ മധ്യപ്രദേശിലെ  മന്ദ്‌സൗർ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്ത് മുതൽ പോലീസുകാർക്ക് നേരെ വെടിയുതിർത്തത് വരെയുള്ള ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചുമത്തപ്പെട്ട പ്രതി 6 വർഷത്തോളമായി ഒളിവിലായിരുന്നു.”

ഈ അവകാശവാദം ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീം മുൻപ് പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.

Conclusion

ന്യൂസ്‌ചെക്കർ നടത്തിയ അന്വേഷണമനുസരിച്ച്, മധ്യപ്രദേശിലെ മന്ദ്‌സൗറിൽ ക്രിമിനൽ കേസ് പ്രതിയായ  അംജദ് ലാല അറസ്റ്റ് ചെയ്യപ്പെടുന്ന ദൃശ്യങ്ങൾ ഉള്ള വിഡീയോ ആണ് ഹിജാബ് വിധി പ്രഖ്യാപിച്ച  കർണാടക ഹൈക്കോടതി ജഡ്ജിമാർക്ക് എതിരെ വധഭീഷണി മുഴക്കിയ ആളുടെ  അറസ്റ്റ് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.

വായിക്കാം:  കാവി വസ്‌ത്രം ധരിച്ച സന്ന്യാസിയെ  ഹിജാബ് ധരിച്ച സ്ത്രീ സഹായിക്കുന്നു എന്ന വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Result: False Context/False

Sources



Facebook post by user Narendra Rathore
News report by Dainik Bhaskar
Youtube video by Rajdhani Tak


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas
Sabloo Thomas
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular