Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
എന്നെ സ്ഥാനാര്ത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല, എന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി ജബ്ബാർ ഹാജി പറഞ്ഞു എന്ന പേരിൽ 24 ന്യൂസിന്റെ ന്യൂസ്കാർഡ്.
കൃത്രിമമായി ഉണ്ടാക്കിയ ന്യൂസ്കാർഡ്. 24 ന്യൂസ് തന്നെ ഇത് വ്യാജമാണെന്ന് വ്യക്തമാക്കി.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ അരീക്കോട് ഡിവിഷനിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായ ജബ്ബാർ ഹാജി പറയുന്നതായി കാണിക്കുന്ന ഒരു 24 ന്യൂസ് ന്യൂസ്കാർഡ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുവരുന്നു.
“എന്നെ സ്ഥാനാർത്ഥിയാക്കിയത് ജിഫ്രി തങ്ങളല്ല, സ്വാദിഖലി തങ്ങളാണ് എന്ന് ജബ്ബാർ ഹാജി. ഹാജിയാരെ ഈ അഹങ്കാരത്തിന് സുന്നികൾ പ്രതികരിക്കും,”എന്നാണ് വൈറൽ പോസ്റ്റിലെ വിവരണത്തിൽ പറയുന്നത്.
കൂടാതെ, “വിജയം ഞങ്ങൾ ഉറപ്പിച്ചു കഴിഞ്ഞു – ജബ്ബാർ ഹാജി (അരീക്കോട് ഡിവിഷൻ സ്ഥാനാർത്ഥി)” എന്നും കാർഡിൽ ചേർത്തിരിക്കുന്നു.
Claim Post (Hyperlinked): https://www.facebook.com/Malapurampachapada/posts/pfbid0Mr5n2HREnZmMFLTQPmJW1C32cuh2rqt8rqY2eAUbpzPXm2vrPi2qhGjpLb5Q92YWl

ജബ്ബാർ ഹാജി ഇപ്പോൾ അരീക്കോട് ഡിവിഷനിൽ മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റാണ്. സാധാരണയായി മുസ്ലിം ലീഗിനോട് ആഭിമുഖ്യം പുലർത്തുന്ന സംഘടനയായ സമസ്തയെ ലീഗുമായി തെറ്റിക്കുകയായിരിക്കും പോസ്റ്റിന്റെ ഉദ്ദേശം.
ഇവിടെ വായിക്കുക:മാലിന്യം നിറഞ്ഞ ഒരു ചവറ്റുകുട്ടയ്ക്കരികിൽ വിശ്രമിക്കുന്ന മാളികപ്പുറത്തിന്റെ ഫോട്ടോ 2018ലേത്
“ഈ വാർത്ത ട്വന്റിഫോറിന്റേതല്ല; പ്രചരിക്കുന്നത് വ്യാജം,”എന്ന് 24 ന്യൂസ് നവംബർ 27,2025ൽ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
24 ന്യൂസ് ഔദ്യോഗിക നിഷേധ കുറിപ്പ്: https://www.facebook.com/24onlive/posts/pfbid02R1mpRwyzsYm7PCQ7qqnEirS73S5puob4hibkpnAUQAxrkkKi3DdQCyL2kca9b9Mhl

ഞങ്ങൾ ജബ്ബാർ ഹാജിയെ നേരിട്ട് ബന്ധപ്പെട്ടു. “വൈറൽ ന്യൂസ്കാർഡ് പൂർണ്ണമായും വ്യാജമാണ്. 24 ന്യൂസ് ഇതിനകം നിഷേധിച്ചിട്ടുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
വൈറലായ 24 ന്യൂസ് കാർഡ് കൃത്രിമമായി സൃഷ്ടിച്ചതാണ്.
24 ന്യൂസ് ഔദ്യോഗികമായി നിഷേധിക്കുകയും സ്ഥാനാർത്ഥി ജബ്ബാർ ഹാജി തന്നെയും ഇത് വ്യാജമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
FAQ
1. വൈറലായ 24 ന്യൂസ് കാർഡ് യഥാർത്ഥമാണോ?
അല്ല. 24 ന്യൂസ് ഔദ്യോഗികമായി നിഷേധിച്ചതിനാൽ ഇത് പൂർണ്ണമായും വ്യാജമാണ്.
2. കാർഡിൽ പേരുള്ള ജബ്ബാർ ഹാജി എന്താണ് പറഞ്ഞത്?
അദ്ദേഹം വാർത്ത പൂർണ്ണമായി വ്യാജമാണെന്നും 24 ന്യൂസ് തന്നെ അത് നിഷേധിച്ചതാണെന്നും വ്യക്തമാക്കി.
3. ഈ വ്യാജ കാർഡ് എന്തിന് പ്രചരിപ്പിച്ചുവെന്ന് തോന്നുന്നു?
സമസ്തയെ ലീഗുമായി തെറ്റിക്കുകയായിരിക്കും പോസ്റ്റിന്റെ ഉദ്ദേശം.
4. ഇത്തരം ന്യൂസ്കാർഡുകൾ എങ്ങനെ തിരിച്ചറിയാം?
ലോഗോയുടെ ഗുണമേന്മ, ഫോണ്ട് വ്യത്യാസങ്ങൾ, ഔദ്യോഗിക പേജുമായുള്ള പൊരുത്തക്കേടുകൾ എന്നിവ പരിശോധിക്കുക.
5. ഈ വിഷയത്തിൽ 24 ന്യൂസിന്റെ നിലപാട് എന്താണ്?
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാർഡ് തങ്ങളുടെതല്ലെന്നും അത് വ്യാജമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
Sources
24 News – Facebook Post, November 27, 2025
Telephone conversation with Pa. Jabbar Haji, Muslim League Areekode Division Candidate