Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്രയുടേത് എന്ന അവകാശപ്പെടുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
Kumar S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 1.6 k ഷെയറുകൾ ഉണ്ടായിരുന്നു.
Bhagath kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 229 ഷെയറുകൾ ഉണ്ടായിരുന്നു.
Rameswaram Suresh എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 43 ഷെയറുകൾ ഉണ്ടായിരുന്നു.
ലോകത്ത് ഏറ്റവും പ്രായമായ സന്ന്യാസി എന്ന് കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, The Tab എന്ന വെബ്‌സൈറ്റിൽ നിന്നും ഒരു റിപ്പോർട്ട് ലഭിച്ചു. ആ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഈ ബുദ്ധ ഗുരുവിന് യഥാർത്ഥത്തിൽ 109 വയസ്സാണ് പ്രായം. അദ്ദേഹത്തിന്റെ പേര് ലുവാങ് ഫോ യായി എന്നാണ് റിപ്പോർട്ട് പറയുന്നത്. വൈറലായ ലുവാങ്ങിന്റെ വീഡിയോ അദ്ദേഹത്തിന്റെ ചെറുമകളുടെ ടിക് ടോക്ക് അക്കൗണ്ടിൽ നിന്നുള്ളതാണ്. @ auyary13 എന്ന ആ അക്കൗണ്ടിൽ ലുവാങ്ങിന്റെ നിരവധി വീഡിയോകൾ ഉണ്ട്. അതിൽ ഒരു വീഡിയോ ആണ് അദ്ദേഹം തന്റെ കൊച്ചുമകളുമായി ഇരിക്കുന്ന ഈ വീഡിയോ. ആശുപത്രിയിൽ അദ്ദേഹം ഭക്ഷണം കഴിക്കുന്നത് അടക്കമുള്ള മറ്റ് വീഡിയോകളും അവിടെ ലഭ്യമാണ്.
വീഡിയോ വൈറലായതോടെ, അവകാശവാദം തെറ്റാണെന്ന് അദ്ദേഹത്തിന്റെ ചെറുമകൾ പറഞ്ഞതായി,The Tab റിപ്പോർട്ട് ചെയ്യുന്നു. നട്ടെല്ല് തകർന്നതിനെ തുടർന്ന് ജനുവരിയിൽ തായ് ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ ആരോഗ്യവാനാണെന്ന് കൊച്ചുമകൾ അവകാശപ്പെട്ടു. uyary13 എന്ന ഈ TikTok അക്കൗണ്ടിൽ നിന്ന് ഞങ്ങൾക്ക് ലുവാങ്ങിന്റെ മധ്യവയസ്‌ക ഫോട്ടോയുള്ള വീഡിയോ ലഭിച്ചു.
122 വയസും 184 ദിവസവും പ്രായമുള്ള ഫ്രാൻസിലെ ജെന്നി ലൂയിസ് കാൽമെന്ന്റാണ് ഇതുവരെ ജീവിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിരിക്കുന്നത്. ജപ്പാനിലെ കാനാ താനാകാ ആണ് ഇപ്പോൾ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള വ്യക്തി എന്നും ഗിന്നസ് ബുക്ക് പറയുന്നു. അവരുടെ പ്രായം 118 വയസ്സാണ്.
ഞങ്ങളുടെ ബംഗ്ലാ ഫാക്ട് ചെക്കിങ് ടീം ഈ അവകാശവാദം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
200 വയസ്സുള്ള ഹിമാലയൻ സന്യാസി മഹാരുദ്ര എന്ന പേരിൽ ഇപ്പോൾ പ്രചരിക്കുന്നത്,ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 109 വയസ്സുകാരനായ ലുവാങ് ഫോ യായിയുടെ വീഡിയോ ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
വായിക്കാം: ഈ ബാലവേല ദൃശ്യങ്ങള്‍ ബംഗ്ലാദേശില്‍ നിന്നുള്ളത്
TikTok video
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.