Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
2015ൽ തൃക്കാക്കര എംഎൽഎ ഉമാ തോമസിന്റെ മകൻ ലഹരി മരുന്നുമായി പൊലീസ് പിടിയിലായി എന്ന് അവകാശപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റ്.
ഇവിടെ വായിക്കുക:Fact Check: ‘മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി,’ ചിത്രം വ്യാജമാണ്
അത്തരം ഒരു വാർത്ത ഏതെങ്കിലും മാധ്യമങ്ങൾ പ്രസീദ്ധീകരിച്ചിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ അത്തരം വാർത്തകൾ ഒന്നും കണ്ടില്ല.
ഞങ്ങളുടെ അന്വേഷണത്തിൽ 2022 സെപ്റ്റംബർ 2ന് ഉമ തോമസ് അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ വാർത്ത വ്യാജമാണ് എന്ന് വ്യക്തമാക്കിയതായി കണ്ടു. അതിൽ നിന്നും ഒരു കൊല്ലം പഴയതാണ് ഈ പ്രചരണം എന്ന് മനസ്സിലായി.
ഉമാ തോമസിന്റെ മകന്റെ എതിരെ മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ പൊലീസിനെയും ബന്ധപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ ഒരു വിവരവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടർ വിപി പ്രമോദ് കുമാർ അറിയിച്ചു. “ഒരു കൊല്ലം മുൻപ് ഇത്തരം ഒരു ആരോപണം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത് വീണ്ടു ആരോ പ്രചരിപ്പിക്കുന്നത് ആവാനാണ് സാധ്യത,” അദ്ദേഹം പറഞ്ഞു.
തുടർന്ന് ഞങ്ങൾ ഉമാ തോമസിനെ ബന്ധപ്പെട്ടു. “ഈ പ്രചരണം ശ്രദ്ധയിൽ വന്നിട്ടുണ്ട്. മുൻപും ഇത്തരം പ്രചരണങ്ങൾ നടന്നിട്ടുണ്ട്. ആദ്യം ഈ പ്രചരണം നടന്നപ്പോൾ പോലീസ് സ്റ്റേഷനിലും മുഖ്യമന്ത്രിക്കും, ഡി ജി പി ക്കും, പരാതി നൽകിയിരുന്നു. മകനും പരാതി നൽകിയിരുന്നു. അന്ന് നടപടി ഒന്നും ഉണ്ടായില്ല,” ഉമാ തോമസ് പറഞ്ഞു.
Update: ഉമാ തോമസ് എംഎൽഎയുമായുള്ള ടെലിഫോൺ സംഭാഷണത്തിന് ശേഷം 27/10/2023ൽ ഈ ലേഖനം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ വായിക്കുക: Fact Check: ജൂതർ പാലസ്തീൻ അനുകൂല മാർച്ച് നടത്തുന്ന വീഡിയോ 2021ലാണ്
Sources
Facebook post by Uma Thomas on September 2,2021
Telephone Conversation with State Police Media Centre Deputy Director V P Pramod Kumar
Telephone Conversation with Uma Thomas MLA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
May 26, 2025
Sabloo Thomas
January 31, 2025
Sabloo Thomas
November 30, 2024