Claim
“അഞ്ഞൂറ് രൂപ തന്നു.വീട്ടിലെത്തി കൈവിരലിൽ മഷി പുരട്ടി. ഇനി വോട്ട് ചെയ്യാൻ പോകണ്ട എന്ന് പറഞ്ഞു. പോയിട്ടും കാര്യം ഇല്ല കൈവിരലിൽ അടയാളം വീണത് കൊണ്ട് വോട്ട് ചെയ്യാൻ ആകില്ല,” എന്ന അവകാശവാദത്തോടെ ഫേസ്ബുക്കിൽ വൈറലാവുന്ന പോസ്റ്റ്.
Fact
യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടന്നത് ഇന്നലെയായിരുന്നു (മാർച്ച് 8,2022). തിരഞ്ഞെടുപ്പിന് ശേഷം,സമൂഹ മാധ്യമങ്ങളിൽ പല പ്രചരണങ്ങളും അഭിപ്രായപ്രകടനങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലൊരു ആരോപണമാണിത്. വോട്ടിംഗിനെ സ്വാധീനിക്കാൻ, ബിജെപി പ്രവർത്തകർ ജനങ്ങൾക്ക് പണം വിതരണം ചെയ്യുകയും അവരുടെ വോട്ട് സ്വയം രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് ഈ വീഡിയോ ഷെയർ ചെയ്തു കൊണ്ട് പലരും അവകാശപ്പെട്ടുന്നത്.
വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തിനിടെ, 2019-ൽ വാർത്താ ഏജൻസിയായ ANIയുടെ യുപി-ഉത്തരാഖണ്ഡ് ട്വിറ്റർ ഹാൻഡിൽ നടത്തിയ ഒരു ട്വീറ്റ് ഞങ്ങൾ കണ്ടെത്തി. അതിൽ യുപിയിലെ ചന്ദൗലിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ ചില വോട്ടർമാർ ബിജെപി പ്രവർത്തകരെ ആക്രമിച്ചതായി ട്വീറ്റ് ചെയ്തിട്ടുണ്ട്. പണം നൽകി സ്വാധീനിച്ച് അവരെ വോട്ട് രേഖപ്പെടുത്തുന്നതിൽ നിന്നും വിലക്കിയെന്നാണ് ട്വീറ്റ്. വൈറലായ വീഡിയോയിൽ ബിജെപിയെ കുറ്റപ്പെടുത്തുന്ന അതേ വ്യക്തികളുടെ ചിത്രമാണ് ട്വീറ്റിലുള്ളത്.
ഇതിനുപുറമെ, മാർച്ച് 5 ന് ചന്ദൗലി പോലീസിന്റെ ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ഒരു ട്വീറ്റും ഞങ്ങൾ കണ്ടെത്തി. അതിൽ വൈറലാകുന്ന വീഡിയോ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെതാണെന്നും അന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.
ഇത് പഴയ വീഡിയോ ആണ് എന്നും ഇപ്പോൾ കഴിഞ്ഞ യു പി നിയമസഭാ തിരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ യുപിയിലെ ചന്ദൗലിയിൽ വോട്ട് ചെയ്യാതിരിക്കാൻ പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണമാണ് ഇപ്പോൾ പ്രചരിക്കുന്ന വൈറൽ വീഡിയോയിൽ ഉള്ളത്. ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം ഈ അവകാശവാദം നേരത്തെ പരിശോധിച്ചിരുന്നു.
Result-False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.