മുഖ്യമന്ത്രിയുടെ പിണറായി വിജയൻറെ മകളുടെ ഭർത്താവായ ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് മന്ത്രിയായി.അതുമായി ബന്ധപ്പെട്ടു ഫേസ്ബുക്കിൽ പലതരം പോസ്റ്റുകൾ വന്നിട്ടുണ്ട്.പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ് തന്നെ മേയ് ഏഴാം തീയതി മുതൽ ഒരു സ്ക്രീൻഷോട്ടിനൊപ്പമുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്.ബിജെപി മിഷൻ കേരള, ഹൈന്ദവ ഭാരതം തുടങ്ങിയ ഐഡികളിൽ നിന്നാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. മാതൃഭൂമി ഓൺലൈനിന്റെതാണ് എന്ന തരത്തിലാണ് ആ സ്‌ക്രീൻ ഷോട്ട്. റിയാസ് കഴിവുള്ള ആളാണ്,മന്ത്രിസഭയിൽ അദ്ദേഹത്തെ കൂടി പരിഗണിക്കണം എന്ന് പിണറായിയുടെ മകളും റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ പറയുന്നതായാണ് പോസ്റ്റ്. അച്ഛനോട് പറഞ്ഞ കാര്യങ്ങൾ വീണ തുറന്നു പറഞ്ഞുവെന്നും പോസ്റ്റ് അവകാശപ്പെടുന്നു.
Fact Check/Verification
മാതൃഭൂമിയുടെ സ്ക്രീൻഷോട്ടാണല്ലോ പ്രചരിക്കുന്നത്. മാതൃഭൂമി വെബ്‌സൈറ്റിൽ ഇത് സെർച്ച് ചെയ്തപ്പോൾ ആ സ്ക്രീൻഷോട്ട് വ്യജമാണ് എന്ന അവരുടെ വാർത്ത ലിങ്ക് കിട്ടി.

അപ്പോൾ പിന്നെ അങ്ങനെ ഏതെങ്കിലും ഒരു പരാമർശം വീണ വിജയൻ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു. മലയാള സമയം എന്ന സൈറ്റിൽ വീണ വിജയൻറെ ഒരു ഇന്റർവ്യൂ കണ്ടു. അതിൽ ഇടതുസ്ഥാനാർഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ പറയുന്നതായി കണ്ടു. ധർമ്മടത്ത് നിന്ന് പിണറായി വിജയൻ ജനവിധി തേടുമ്പോൾ വീണയുടെ ഭർത്താവും ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും മത്സരിക്കുന്നുണ്ട്. ‘നല്ല പ്രതീക്ഷയാണുള്ളത് ഇടതുപക്ഷ സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതുകൊണ്ട് എല്ലാ സ്ഥാനാർഥികളും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് പ്രതീക്ഷ’ വീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലം ഇന്നലെ കണ്ടതാണെന്നും വീണ കൂട്ടിച്ചേർത്ത കാര്യവും ആ ഇന്റർവ്യൂവിലുണ്ട്. ഇതേ കാര്യം ഏഷ്യാനെറ്റ് ന്യുസിനോടും വീണ പറയുന്നുണ്ട്.എന്നാൽ രണ്ടു ഇന്റർവ്യൂകളിലും റിയാസിനെ മന്ത്രിയാക്കാൻ താൻ ആവശ്യപ്പെട്ടുവെന്ന പരാമർശമില്ല.ഇവയെല്ലാം ഇലക്ഷന് മുൻപുള്ള ഇന്റർവ്യൂകളാണ്.ഇലക്ഷൻ കഴിഞ്ഞ ശേഷം വീണ ഏതെങ്കിലും മാധ്യമങ്ങളുമായി എന്തെങ്കിലും സംസാരിച്ചതായി സെർച്ചുകളിൽ കണ്ടെത്താനുമായില്ല.

Conclusion
റിയാസ് കഴിവുള്ള ആളാണ്,മന്ത്രിസഭയിൽ അദ്ദേഹത്തെ കൂടി പരിഗണിക്കണം എന്ന് പിണറായിയുടെ മകളും റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ പറയുന്നതായാണല്ലോ പോസ്റ്റ്. പോസ്റ്റിന്റെ കൂടെ വന്ന തങ്ങളുടെ സ്ക്രീൻഷോട്ട് വ്യാജമാണ് എന്ന് മാതൃഭൂമി വ്യക്തമാക്കി കഴിഞ്ഞു. വീണയുടേതായി മറ്റു മാധ്യമങ്ങളിൽ വന്ന ഇന്റർവ്യൂകളിലും അങ്ങനെ ഒരു പരാമർശമില്ല.
Result: False
Our Sources
https://www.mathrubhumi.com/news/kerala/fake-news-1.5647124
https://www.asianetnews.com/election-news/party-will-decide-cm-veena-vijayan-qsd67q
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.