Friday, March 29, 2024
Friday, March 29, 2024

HomeFact CheckUniform ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന വീഡിയോ 2016ലേത്

Uniform ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന വീഡിയോ 2016ലേത്

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

 Uniform( യൂണിഫോം) ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. വിവിധ ഗ്രൂപ്പുകളിൽ ഈ വീഡിയോ ഷെയർ ചെയ്യാനുള്ള ഒരു ആഹ്വാനത്തോടെയാണ് ഇത് വൈറലാവുന്നത്. അധികാരികളുടെ ശ്രദ്ധയിൽ ഈ വീഡിയോ എത്തിക്കാനാണ് ഈ ആഹ്വാനമെന്നാണ് വീഡിയോ ഷെയർ ചെയ്യുന്നവരുടെ വാദം.വാട്ട്സ്ആപ്പിലാണ് വീഡിയോ പ്രധാനമായും ഇത്  ഷെയർ ചെയ്യപ്പെടുന്നത്. ഈ വീഡിയോ പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. 

The message we received in whatsapp

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ട്വീറ്ററിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.

Shin Radhakrishnan എന്ന ഐഡിയിൽ നിന്നും 88 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട് എന്ന് ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

സുന്ദര ഗ്രാമം ഇഞ്ചത്തൊട്ടി എന്ന ഐഡിയിൽ നിന്നും ഈ വീഡിയോ ഫേസ്ബുക്കിൽ 18 പേർ ഷെയർ ചെയ്തതായി ഞങ്ങളുടെ പരിശോധനയിൽ വ്യക്തമായി.

@vsreekumarnair എന്ന ഹാന്ഡിലിൽ നിന്നുള്ള ട്വീറ്റിന് 13 റീഷെയറുകളും ഒരു ക്വോട്ട് ഷെയറും ഉണ്ടായിരുന്നു.

Fact check/verification

വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ `students attack classmate’ എന്ന കീവേഡ് ഉപയോഗിച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തു. അപ്പോൾ DNAയുടെ സൈറ്റിൽ നിന്നും ഈ ദൃശ്യങ്ങൾ അടങ്ങുന്ന വീഡിയോ കണ്ടെത്തി.2016 ഒക്ടോബറിലേതാണ് വീഡിയോ ഇതിൽ നിന്നും വ്യക്തമായി. സംഭവം നടന്നത് ബിഹാറിലെ മുസാഫർനഗറിലാണ് എന്നും ഇതോടെ വ്യക്തമായി. 

Screenshot of the article that appeared in DNA

DNAയുടെവാർത്ത ഇങ്ങനെയാണ്:” സഹപാഠികളിൽ ഒരാളെ ക്രൂരമായി മർദ്ദിച്ചതിന് മുസാഫർപൂരിലെ കേന്ദ്രീയ വിദ്യാലയത്തിലെ സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മർദനത്തിന്റെ വീഡിയോ ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് ഇരുവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഉപേന്ദ്ര കുശ്‌വാഹയുടെ നിർദേശപ്രകാരം കേന്ദ്രീയ വിദ്യാലയത്തിലെ നാലംഗ സംഘം ഇന്ന് സ്‌കൂളിലെത്തി. “സീനിയർ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം, സഹപാഠിയെ മർദ്ദിച്ചതിന് രണ്ട് വിദ്യാർത്ഥികൾക്കെതിരെ ഇന്നലെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു,” കാജി മുഹമ്മദ്പൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ മിഥിലേഷ് കുമാർ ഝാ പിടിഐയോട് പറഞ്ഞു.”

സഹപാഠിയെ ആക്രമിക്കുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് രണ്ടു വിദ്യാർഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു എന്ന തലക്കെട്ടോടെ ഒക്ടോബർ 2016ൽ  outlook ഈ വാർത്ത പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്നും തുടർന്നുള്ള തിരച്ചിലിൽ ബോധ്യപ്പെട്ടു.

The news that appeared in Outlook

2016 ഒക്ടോബറിൽ ഈ വാർത്ത Hindustan Times റിപ്പോർട്ട് ചെയ്തതിന്റെ ലിങ്കും ഞങ്ങൾക്ക് ഇൻറർനെറ്റിൽ നിന്നും ലഭിച്ചു.

News that appeared in Hindustan Times

Conclusion

യൂണിഫോം ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ  ബിഹാറിലെ മുസാഫർനഗറിൽ  നിന്നുള്ളതാണ്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. സംഭവം നടന്നത് 2016ലാണ്.

വായിക്കാം: കുട്ടിയെ സ്യൂട്ട്‌കേസിൽ തട്ടിക്കൊണ്ടുപോകുന്നതിന്റെ വീഡിയോ സ്ക്രിപ്റ്റഡ് ആണ്

Result: Misplaced Context

Our Sources

DNA

Outlook

Hindustan Times

ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.

Sabloo Thomas

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular